ഡല്‍ഹി വംശഹത്യ: ബി ജെ പി നേതാക്കള്‍ക്കെതിരേയുള്ള പരാതികള്‍ മറച്ച് വെച്ച് പോലീസ്

ന്യൂഡല്‍ഹി| ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി വംശഹത്യയില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ബി ജെ പി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പോലീസിന് വിമര്‍ശനം.

പ്രതിചേര്‍ക്കപ്പെട്ട ബിജെപി നേതാക്കള്‍ക്കെതിരേയുള്ള പരാതികള്‍ പോലീസ് തള്ളികളയുകയാണ്. വംശഹത്യക്ക് ആസുത്രണം നടത്തുന്ന നേതാക്കള്‍ക്കെതിരേ എട്ട് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരേ ഇതുവരെ നടപടിയെടുത്തിട്ടില്ല. നാല് പരാതിയിലാണ് ആദ്യം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാക്കിയുള്ള പരാതികള്‍ കേസുമായി ബന്ധമില്ലാത്തവയാണെന്നാണ് പോലീസ് ഭാഷ്യം.എം പി, എം എല്‍ എ, തുടങ്ങിയ ബി ജെ പി നേതാക്കള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കപില്‍ മിശ്ര, മോഹന്‍ സിംഗ് ബിസ്ത്, ജഗദീഷ് പ്രധാന്‍, സത്യപാല്‍ സിംഗ്, കന്‍ഹയ്യ ലാല്‍ എന്നിവരാണ് വംശ്യഹത്യയില്‍ ആക്രമണത്തിന് പ്രേരിപ്പിച്ചത്. ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന വംശഹത്യയില്‍ 500 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കൂടുതല്‍ പേരും മുസ്ലിംകളാണ്. കപില്‍ മിശ്രക്കെതിരേ നല്‍കിയ പരാതിയില്‍ 100 ദിവസമായിട്ടും ഇതുവരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഫെബ്രുവരി 24ന് മുഹമ്മദ് ജാമി റിസ്വിയാണ് കപില്‍ മിശ്രക്കെതിരേ ആദ്യം പരാതി നല്‍കിയത്.

സി എ എ ബില്ലിനെ അനുകൂലിച്ച മിശ്ര പ്രതിഷേധക്കാര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധക്കാരെ പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞ് മിശ്ര ആക്രമണകാരികളെ കലാപത്തിനായി പ്രേരിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍