Sunday, 26 July 2020

ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസു പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു: യുവാവ് അറസ്റ്റില്‍




നോയിഡ : ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസു പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന യുവാവ് അറസ്റ്റില്‍. നോയിഡയിലെ ജെജെ കോളനിയിലാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ ജംഷെദ് എന്ന 28കാരനാണ് കൊടും ക്രൂരത ചെയ്തത്. വ്യാഴാഴ്ച ഭാര്യയുമായുള്ള വഴക്കിനിടെ ജംഷെദ് ഭാര്യയ്ക്ക് നേരെ കുഞ്ഞിനെ എടുത്ത് എറിയുകയായിരുന്നു.

നിലത്ത് വീണ കുഞ്ഞിനെ ആദ്യം പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ അവിടെ നിന്ന് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്.

ശനിയാഴ്ച കുഞ്ഞിന്റെ അമ്മ നല്‍കിയ പരാതിയിലാണ് ജംഷെദിനെ അറസ്റ്റ് ചെയ്തതെന്ന് നോയിഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു. ജംഷദിനെ ജയിലിലേക്ക് അയച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.


SHARE THIS

Author:

0 التعليقات: