ബലിപെരുന്നാള്‍ ആഘോഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; നിസ്‌കാരം പള്ളികളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ചടങ്ങുകള്‍ കര്‍ശന നിബന്ധനകള്‍ പാലിച്ചുമാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രമേ നടത്താന്‍ പൂടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

അനുകൂല നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുമാത്രമെ ചടങ്ങുകള്‍ നടത്തുക, ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രമാണ് നടത്തുക, ഈദ് ഗാഹ് ഉണ്ടായിരിക്കില്ല തുടങ്ങിയ കാര്യങ്ങളില്‍ നേതാക്കള്‍ ഉറപ്പ് നല്‍കി. ഇതുവരെ തുറക്കാത്ത പള്ളികള്‍ അതേനില തുടരുമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ ഈദ് ഗാഹ് സംഘടിപ്പിക്കാന്‍ പാടില്ലെന്നും പള്ളികളില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരമാവധി 100 പേര്‍ മാത്രമെ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നടക്കുന്ന ബലികര്‍മങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. നഗരപ്രദേശങ്ങളിലെ പള്ളികളില്‍ അപരിചിതര്‍ വരാതെ ശ്രദ്ധിക്കണം. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍