Thursday, 30 July 2020

സ്വര്‍ണക്കടത്തു കേസ്: ഇടതു ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി



കൊച്ചി :സ്വര്‍ണക്കടത്തു കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി രാജിനെ സ്ഥലം മാറ്റി. നാഗ്പൂരിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഇടത് ബന്ധം ആരോപിക്കപ്പെട്ട അനീഷ് രാജിനെ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് നേരത്തെ നീക്കിയിരുന്നു. നയതന്ത്ര ചാനല്‍ വഴി വന്ന സ്വര്‍ണം വിട്ടുകൊടുക്കാന്‍ മുഖ്യമ്രന്തിയുടെ ഓഫീസില്‍ നിന്ന് അനീഷിനെ വിളിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, അങ്ങനെ ആരും വിളിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം. ഇന്നു തന്നെ തിരുവനന്തപുരത്തെ ചുമതല ഒഴിയാനും പത്ത് ദിവസത്തിനുള്ളില്‍ നാഗ്പൂരില്‍ ചുമതലയേല്‍ക്കണമെന്നുമാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകിട്ടാണ് പുറത്തിറങ്ങിയത്.

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇടതുബന്ധം ആരോപിക്കപ്പെട്ടതോടെ അനീഷിനെ നീക്കി കസ്റ്റംസ് സൂപ്രണ്ട് വിവേകിന് ചുമതല കൈമാറി.





SHARE THIS

Author:

0 التعليقات: