Thursday, 30 July 2020

ചപ്പാത്തിയില്‍ വിഷം, ജഡ്ജിയും മകനും മരിച്ചു: ആറ് പേര്‍ അറസ്റ്റില്‍


മധ്യപ്രദേശില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും മകനുമാണ് മരിച്ചത്. വിഷം കലര്‍ന്ന ചപ്പാത്തി കഴിച്ചതാണ് മരണ കാരണം. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയും സ്ത്രീയും ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു.

ഛിന്ദ്വാരയില്‍ എന്‍ജിഒ പ്രവര്‍ത്തകയായ സന്ധ്യ സിങ് എന്ന 45കാരിയാണ് വിഷം കലര്‍ന്ന ഗോതമ്ബ് മാവ് ജഡ്ജിയുടെ കുടുംബത്തിന് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ ഐശ്വര്യത്തിനായി പൂജിച്ചത് എന്ന് പറഞ്ഞാണ് ഗോതമ്ബ് മാവ് നല്‍കിയത്. ജൂലൈ 20ന് ഈ മാവ് കൊണ്ട് പാകം ചെയ്ത ചപ്പാത്തിയാണ് ജഡ്ജിയും രണ്ട് മക്കളും കഴിച്ചത്. ജഡ്ജിയുടെ ഭാര്യയാകട്ടെ അരി കൊണ്ടുള്ള ഭക്ഷണവും.


SHARE THIS

Author:

0 التعليقات: