സച്ചിന്‍ പൈലറ്റിന് ആശ്വാസം; ഹൈക്കോടതി വിധിയ്ക്ക് സ്റ്റേയില്ലന്യൂഡല്‍ഹി: കൂറുമാറ്റ നിയമപ്രകാരം സ്പീക്കര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനെതിരെ സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും നല്‍കിയ കേസില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹൈക്കോടതി നിര്‍ദേശം സ്റ്റേ ചെയ്യണമെന്ന നിയമസഭാ സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഹൈക്കോടതിക്കു നാളെ തീരുമാനം പ്രഖ്യാപിക്കാമെന്നും സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

രാജസ്ഥാനില്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും ഒപ്പമുള്ള വിമത എംഎല്‍എമാര്‍ക്കുമെതിരെ നടപടിയെടുക്കുന്നത് 24-ാം തിയ്യതി വരെ തടഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്പീക്കര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ സ്വരം വിലക്കാനാകില്ലെന്ന് സുപ്രീം കോടതി സ്പീക്കറോട് പറഞ്ഞു.

'ഇത് അത്ര ചെറിയ കാര്യമല്ല, അവര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. എംഎല്‍എമാര്‍ക്കെതിരായ അയോഗ്യത നടപടി അനുവദനീയമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നു,'എന്നും കോടതി പറഞ്ഞു.


സച്ചിന്‍ പൈലറ്റിനും 18 വിമത കോണ്‍ഗ്രസ് എംഎല്‍എകള്‍ക്കുമെതിരെ അയോഗ്യത നടപടികള്‍ ആരംഭിച്ചതിനുള്ള കാരണം എന്താണെന്ന് സുപ്രീം കോടതി സ്പീക്കറോച് ചോദിച്ചു. 'എന്ത് അടിസ്ഥാനത്തിലാണ് അയോഗ്യത നടപടി കൈക്കൊണ്ടത്?' 'എംഎല്‍എമാര്‍ പാര്‍ട്ടി മീറ്റിംഗില്‍ പങ്കെടുത്തില്ല, അവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അവര്‍ ഒരു ഹരിയാനയിലെ ഹോട്ടലിലാണ്, ആശയവിനിമയം നടത്തുന്നില്ല, സ്വന്തം പാര്‍ട്ടിക്കെതിരെ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടു,' എന്നീ കാരണങ്ങള്‍ കൊണ്ടാണ് അയോഗ്യരാക്കാനുള്ള നടപടി കൈക്കൊണ്ടതെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം രാജിവച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം

എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി അനുവദനീയമാണെങ്കിലും അല്ലെങ്കിലും ഈ ഘട്ടത്തില്‍ അതേക്കുറിച്ച് ഒന്നും പറയാനാകില്ലെന്ന് സിബല്‍ പറഞ്ഞു.

'അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ട്. അവര്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് അവര്‍ ഒന്നിനും മറുപടി തരാത്തത്? അവര്‍ക്ക് അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടിയില്‍ വന്ന് വിശദീകരിക്കട്ടെ. അവരാണ് വിശദീകരണം നടത്തേണ്ടത്. എനിക്ക് ഒന്നും പറയാന്‍ സാധിക്കില്ല, എന്നോട് എന്തെങ്കിലും ചെയ്യണം എന്ന് പറയാന്‍ ഹൈക്കോടതിയ്ക്കും സാധിക്കില്ല.'

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍