Tuesday, 21 July 2020

നീലേശ്വരം ബാലിക പീഡനം മുഴുവന്‍ പ്രതികളെയും തുറങ്കിലടക്കണം : പിഡിപി




കാസറഗോഡ്:    നീലേശ്വരം തെക്കേകാടാപ്പുറത്  പതിനാറുകാരിയായ പെണ്‍കുട്ടി പീഢനത്തിനിരയായ സംഭവം അങ്ങേയറ്റം ആശങ്കാജനകമാണ്  കാസറഗോഡ് ജില്ലയുടെ മനുഷ്യ മനസ്സുകളില്‍  ഞെട്ടലുളവാകുന്ന ഈ സംഭവത്തിന്റെ അന്വേഷണം ഉന്നത  ഉദ്യോഗസ്ഥരുടെയും കോടതിയുടെയും നിരീക്ഷണത്തില്‍ നടക്കാന്‍ നടപടികല്‍ ഉണ്ടാവുകയും  മുഴുവന്‍ പ്രതികളെയും കണ്ടെത്തി തുറങ്കിലടക്കണമെന്നും പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു പാലത്തായി ബാലികാ പീഡനം ഉള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിക്കപെട്ട കേരളത്തിന്ന് അപമാനമാണെന്നും പിഡിപി അഭിപ്രായപ്പെട്ടു പ്രതിഫലാപേക്ഷ ആഗ്രഹിക്കാതെ നാടിനും സഹപാഠികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരാണ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത് പ്രവര്‍ത്തിക്കുന്നവര്‍ എന്നാല്‍ ഇത്തരം പീഡനങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നു എന്നുള്ളത് അവരുടെ രാഷ്ട്രീയ പാപ്പരതമായി സമൂഹം വിലയിരുത്തപ്പെടുകയാണ് അന്വേഷണം കൃത്യമായ സമയ ബന്ധിതമായി നടക്കാതിരുന്നാല്‍ പ്രതികള്‍ രക്ഷപ്പെടാനും ഇരയ്ക്ക്  പീഡനങ്ങള്‍ അധികരിക്കാനും കാരണ മാകും അധികൃതര്‍ അതിന് അവസരമുണ്ടാകാതെ ഇരയ്ക്ക് നീതി ലഭ്യമാകണമെന്നും പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്‌സല്‍ ഒഫന്‍സ് പോക്‌സോ പെടുത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു   ഇരയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍  മുന്‍പന്തിയില്‍ ഉള്ള സമര സമിതിക്ക് പിഡിപി യുടെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു


SHARE THIS

Author:

0 التعليقات: