Thursday, 30 July 2020

പി വി അന്‍വറിനെ വധിക്കാന്‍ ഗൂഢാലോചന; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍



പി വി അന്‍വറിനെ വധിക്കാന്‍ ഗൂഢാലോചന; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ .ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിന്‍, ജിഷ്ണു, അഭിലാഷ്, എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂര്‍ പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്, റീഗള്‍ എസ്‌റ്റേറ്റ് ഉടമ ജയ മുരുഗേഷ് ഭര്‍ത്താവ് മുരുഗേഷ് നരേന്ദ്രന്‍ എന്നിവരുള്‍പ്പടെ 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം, മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് പഴയങ്ങാടിയിലെത്തി കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണ്.

അന്‍വറിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കസ്റ്റഡിയിലെടുത്തവരെ മലപ്പുറത്തേക്ക് കൊണ്ടുപോകും. സംഘത്തിലെ നാലാമനായ മഴൂര്‍ സ്വദേശി ലിനീഷ് നാട്ടിലില്ലെന്നാണ് സൂചന. പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോള്‍ കസ്റ്റഡിയിലായ വിപിന്‍.


SHARE THIS

Author:

0 التعليقات: