സൗദിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്; മരണ നിരക്കും കുറവ്റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 37 പേര്‍. 2429 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 253,349 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

2523 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.അതേ സമയം കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ രണ്ടു ലക്ഷം പേര്‍ക്ക് രാജ്യത്ത് കൊവിഡ് ഭേദമായി. 5524 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്.

45,567 പേര്‍ മാത്രമാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2196 പേരുടെ ആരോഗ്യ നിലയില്‍ മാത്രമേ ആശങ്കയുള്ളൂ. പ്രതിദിന മരണ നിരക്കും ഇന്ന് താരതമ്യേന കുറവാണ്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍