എസ്എസ്എല്‍സി പുനപ്പരിശോധനാഫലം വൈകും; പുതുക്കിയ തിയ്യതി ജൂലൈ 27ന്തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരക്കടലാസ് പുനപ്പരിശോധനാഫലം പ്രസിദ്ധീകരിക്കുന്നത് വൈകും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില മൂല്യനിര്‍ണയ ക്യാമ്ബുകള്‍ തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഫലം വൈകിക്കാന്‍ തീരുമാനിച്ചത്. പുതിയ തീരുമാനമനുസരിച്ച് ജൂലൈ 27നാണ് ഫലം പ്രസിദ്ധീകരിക്കുക. നേരത്തെ ഇത് ജൂലൈ 22 എന്നാണ് നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരം, ആലുവ തുടങ്ങിയ പ്രദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായ സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം വൈകുന്നത്. ഇവിടത്തെ ഉത്തരക്കടലാസുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയാണ് മൂല്യനിര്‍ണയം നടത്തുന്നത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍