Wednesday, 1 July 2020

മെഡിക്കല്‍ കോളേജ് പുതിയ ബ്ലോക്കിലേക്ക് വാട്ടര്‍ കൂളര്‍ നല്‍കി എസ് വൈ എസ് സാന്ത്വനം


മുളങ്കുന്നത്ത് കാവ്: എസ് വൈ എസ് സാന്ത്വനം മഹല്‍ തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് പുതുതായി നിര്‍മ്മിച്ച ഒപി ബ്ലോക്കിലേക്ക് വാട്ടര്‍ കൂളര്‍ സമര്‍പ്പിച്ചു.

കോവിഡ്19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ നിലവിലെ ഒപിയില്‍ ക്രമാതീതമായ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിച്ച് രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാണ്  നെഞ്ചുരോഗാശുപത്രിയുടെ പിന്‍വശത്തായി ചൈല്‍ഡ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. മെഡിസിന്‍, പല്‍മനോളജി, പീടിയാട്രിക് എന്നീ വിഭാഗങ്ങളാണ് ഈ ബില്‍ഡിംഗിലേക്ക് മാറ്റിയിട്ടുള്ളത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആന്‍ഡ്രൂസിന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് നിസാമി വരവൂര്‍  രേഖകള്‍ നല്‍കി. ചടങ്ങില്‍ സാന്ത്വനം ജില്ലാ കോര്‍ഡിനേറ്റര്‍ ബഷീര്‍ അശ്‌റഫി ചേര്‍പ്പ്  അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ബിജു കൃഷ്ണന്‍, ക്വേഷാലിറ്റി  സൂപ്രണ്ട് ഡോക്ടര്‍ പി വി സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് വാട്ടര്‍ കൂളര്‍ സമര്‍പ്പിച്ചു.


മനുഷ്യ രാശിയില്‍ ഏറ്റവും മഹത്തരമായ കര്‍മ്മമാണ് ദാഹിക്കുന്നവന്റെ ദാഹമകറ്റുക എന്നുള്ളത്, അതിനാല്‍ സാന്ത്വനം നല്‍കിയ ഈ സമര്‍പ്പണം ഏറ്റവും ശ്രേഷ്ഠകരമെന്ന് ഡോക്ടര്‍ സതീഷ് പരമേശ്വരന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആര്‍.എം. ഒ ഡോക്ടര്‍ മുരളി, പല്‍മനോളജി വിഭാഗം ഡോക്ടര്‍ സതീഷ് പരമേശ്വരന്‍, വൈറോളജി ലാബ് നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ വിമല്‍ രാജ്, ദന്തല്‍ വിഭാഗം ഡോക്ടര്‍ ഖാജാ ഹുസൈന്‍, മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ്, എന്നിവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: