സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്വാഷിംഗ്ടണ്‍| :സര്‍ക്കാര്‍ നല്‍കിയ ഉപകരമങ്ങളില്‍ ചൈനീസ് നിര്‍മിത മൊബൈല്‍ ആപ്പായ ടിക്ടോക് ഉപയോഗിക്കുന്നതിന് യു എസില്‍ വിലക്ക്. ഇത് സംബന്ധിച്ച ഉത്തരവ് യു എസ് സെനറ്റ് കമ്മിറ്റി പാസ്സാക്കി

ഉപയോക്താക്കളുടെ സ്വകാര്യ വ്യക്തിവിരങ്ങള്‍ ചോര്‍ത്തുമെന്നതിനെ തുടര്‍ന്നാണ് ഇതിന് വിലക്കേര്‍പ്പെടുത്തുന്നതെന്നും യു എസ് ഫെഡറല്‍ ജീവനക്കാരെ ഇത് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുമെന്നും സെനറ്റര്‍ ജോഷ് ഹവേലി പറഞ്ഞു.

സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ടിക്ടോക് ഇല്ലെന്ന നിയമം സെനറ്റര്‍ ജോഷ് ഹവേലിയുടെ നേതൃത്വത്തിലുള്ള യു എസ് സെനറ്റ് കമ്മിറ്റി ഐക്യകണ്ഠേന പാസ്സാക്കി. അമേരിക്കന്‍ കൗമാരക്കാര്‍ക്കിടയില്‍ ജനപ്രീതി വര്‍ധിച്ച ഒന്നായിരുന്നു ടിക്ടോക്ക്. എന്നാല്‍ ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്ക് വ്യക്തിഗത വിവരങ്ങള്‍ എത്തുമെന്ന് യു എസ് ഭയപ്പെടുന്നു.

യു എസിലെ 26.5 മില്യണ്‍ ജനങ്ങള്‍ ടിക്ടോക് ഉപയോഗിക്കുന്നവരാണ്. 16നും 24നും ഇടയില്‍ പ്രയമുള്ളവരാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. പ്രതിരോധ നയ ബില്ലിന്റെ ഭാഗമായി സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ടിക്ടോക് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്ന് ഫെഡറല്‍ ജീവനക്കാരെ തടയുന്നതിന് വേണ്ടി നിയമം പാസ്സാക്കുന്നതിന് ജനപ്രതിനിധി സഭ വോട്ടിനിട്ടു.

സഭയില്‍ ഇത് പസ്സായതോടെ സെനറ്റ് കമമിറ്റി അംഗീകരിച്ചു. ഇതോടെ ടിക്ടോക് നിരോധനം അമേരിക്കിയില്‍ പ്രാബല്യത്തില്‍ വരും.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍