തീരപ്രദേശത്തെ 18 തീവ്ര നിയന്ത്രിത പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ട്രിപ്പ്ള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്‍ടെയിന്‍മെന്റെ സോണുകളില്‍ തിങ്കളാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍. ജൂലായ് 13 തിങ്കളാഴ്ച വൈകുന്നേരം ആറുമുതല്‍ ജൂലായ് 23  നു വൈകുന്നേരം ആറു വരെ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍  നടപ്പാക്കും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകള്‍, കൊല്ലം ജില്ലയിലെ ചവറ, പന്മന ആലപ്പുഴ ജില്ലയില്‍ പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ എറണാകുളം ജില്ലയിലെ ചെല്ലാനം, മലപ്പുറം ജില്ലയിലെ വെളിയംകോട്, പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂര്‍ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ്  തിങ്കളാഴ്ച മുതല്‍ നിയന്ത്രണം.

തീരദേശ തീവ്ര കണ്‍ടെയിന്‍മെന്റ് സോണുകളില്‍ ഉള്ള കുടുംബങ്ങള്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കും. രാവിലെ 7 മുതല്‍ 9 വരെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് സാധനങ്ങള്‍ ശേഖരിക്കുവാനും രാവിലെ 10 മുതല്‍ വൈകിട്ട് 6 മണിവരെ വില്‍പ്പന നടത്താനും തുറന്നു പ്രവര്‍ത്തിക്കാം. പാല്‍ വില്‍ക്കുന്ന കടകള്‍ക്ക്  രാവിലെ 5 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കാം. വൈകിട്ട് 7 മണി മുതല്‍ രാവിലെ 5 മണി രാത്രിയിലുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. അതേസമയം റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സമയ റാപ്പിഡ്  റെസ്പോണ്‍സ്  ടീം  തീവ്ര കണ്‍ടെയിന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും.

ആവശ്യമുള്ളവര്‍ക്ക് മാറി താമസിക്കാന്‍ റിവേഴ്സ്  ക്വാറന്റൈന്‍  സ്ഥാപനങ്ങള്‍ സജീകരിക്കും.
തീവ്ര കണ്‍ടെയിന്‍മെന്റ് സോണുകളില്‍  പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉള്‍പ്പെടെയുള്ള പൊതു സേവനങ്ങള്‍, ദുരന്തനിവാരണ, വൈദ്യുതി ഉല്‍പാദനവിതരണം, പോസ്റ്റോഫീസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍,  മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ഓഫീസ്, കേന്ദ്രഭരണ സര്‍ക്കാര്‍ ഓഫീസ്, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍  എന്നിവ അടച്ചിടും.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, പോലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, ജയിലുകള്‍, ജില്ലാ ഭരണം, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കും. ഡിസ്പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്സിംഗ് ഹോമുകള്‍, ആംബുലന്‍സ് മുതലായ പൊതുസ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.  ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ക്കുമുള്ളതുമായ   ഗതാഗതം അനുവദിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ എവിടെയും നിര്‍ത്താന്‍ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകള്‍ അനുവദനീയമാണ്.
മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങള്‍, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിര്‍ത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ്  സോണുകളിലേക്കോ  പുറത്തേക്കോ  ഉള്ള യാത്ര അനുവദിക്കില്ല.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍