തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവ്; സര്‍ക്കാര്‍ ഉത്തരവിറങ്ങി


The missing Tablighis of Kerala - India Today Insight Newsതിരുവനന്തപുരം :തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. നഗര പരിധിയില്‍ രാത്രികര്‍ഫ്യൂ 7 മുതല്‍ പുലര്‍ച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ.


കടകള്‍ രാവിലെ 7 മുതല്‍ 12 വരെയും 4 മുതല്‍ 6 വരെ തുറക്കാം. പച്ചക്കറി, പലചരക്ക്, പാല്‍ കടകളും ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകള്‍ വഴി മാത്രം അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനും അനുമതിയുണ്ട്. പൂന്തുറ, മാണിക്യ വിളാകം, പുത്തന്‍ പള്ളി മേഖലയില്‍ അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ 2 വരെ മാത്രം തുറക്കാം.

സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ക്ക് പുറത്തിറക്കാനാവൂ. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്സി സര്‍വീസ് നടത്താം.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍