സഊദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചുദമാം : സഊദി അറേബ്യയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. അല്‍ ഖര്‍ജില്‍ തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയില്‍ പുത്തന്‍വീട്ടില്‍ ഫസലുദ്ദീന്‍ (54), ദമാം അല്‍ ഖോബാറില്‍ എറണാകുളം സ്വദേശി റെജി മാത്യു (45) എന്നിവരാണ് മരിച്ചത്.

അല്‍ ഖര്‍ജിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു ഫസലുദ്ദീന്‍. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അല്‍ ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം അല്‍ ഖര്‍ജില്‍ നടക്കും. പിതാവ്: മുഹമ്മദ് ഖാദര്‍, മാതാവ്: ജമീല ബീവി. ഭാര്യ: അനീസ ബീവി, മകള്‍: ഹസീന, മരുമകന്‍: സനീഷ്.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അല്‍ ഖോബാറിലെ പ്രൊ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റെജി മാത്യു. ഭാര്യ: അജീന ജേക്കബ്, മക്കള്‍: എയ്ഞ്ചല്‍, ആന്‍, ഈഡന്‍, ആദന്‍.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍