Thursday, 23 July 2020

വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം : ബഹ്റൈനില്‍നിന്ന് കേരളത്തിലേക്ക് ഒരു സര്‍വിസ് കൂടി



കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍നിന്ന് കേരളത്തിലേക്ക് ഒരു സര്‍വിസ് കൂടി അനുവദിച്ചു. ജൂലൈ 27ന് ഉച്ചക്ക് 1.40ന് കോഴിക്കോട്ടേക്കാണ് സര്‍വിസ്.

നാലാം ഘട്ടത്തില്‍ അധിക സര്‍വിസായാണ് ഈ വിമാനം അനുവദിച്ചത്. 28ന കൊച്ചിയിലേക്കും സര്‍വിസ് നടത്തുന്നുണ്ട്. നാലാം ഘട്ടത്തില്‍ ജൂലൈ 14ന കൊച്ചിയിലേക്കാണ് ബഹ്?റൈനില്‍നിന്ന് കേരളത്തിലേക്കുള്ള അവസാന സര്‍വിസ് നടത്തിയത്.


SHARE THIS

Author:

0 التعليقات: