മദ്‌റസാ അധ്യാപകര്‍ക്ക് സാന്ത്വനമേകി പുത്തിഗെ റൈഞ്ച്

പുത്തിഗെ: ജില്ലയില്‍ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന കോവിഡ് കാരണം ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സാന്ത്വന സ്പര്‍ശത്തിനു പിന്തുണയേകി പുത്തിഗെ റെഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്‌റസ അധ്യാപകര്‍ക്കും പെരുന്നാള്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് മദ്‌റസാധ്യാപകരുടെ സംഘടനയായ പുത്തിഗെ റൈഞ്ച് സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം നേരിടേണ്ടി വന്നത് മുഅല്ലിമുകളാണ്.വരുമാനം കുറഞ്ഞതും ജീവിതച്ചെലവ് വര്‍ദ്ധിച്ചതും മദ്‌റസാധ്യാപകരെ ഏറെ ദുതിതത്തിലാഴ്ത്തി. ഈയൊരു സാഹചര്യത്തിലാണ് നിത്യോപയോഗ സാധനങ്ങളടങ്ങിയ ഈദ് കിറ്റ് വിതരണം ചെയ്യാന്‍ എസ്.ജെ.എം. മുമ്പോട്ടു വന്നത്.

റൈഞ്ച് പ്രസിഡന്റ് ആദം സഖാഫി പള്ളപ്പാടി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഅദി, വെല്‍ഫെയര്‍ വിഭാഗം പ്രസിഡന്റ്  അബ്ദല്ല സഖാഫി രിഫാഇ നഗര്‍, വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി അശ്‌റഫ് സഖാഫി എ കെ ജി നഗര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, ഉമര്‍ മദനി, ബശീര്‍ സഅദി കട്ടത്തടുക്ക, അബൂബക്കര്‍ സുഹ്‌രി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അബ്ബാസ് സഖാഫി മുഹിമ്മാത്ത് പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍