Latest News :
Latest Post
Showing posts with label Articles. Show all posts
Showing posts with label Articles. Show all posts

ഗാസ മറക്കാതിരിക്കാം

Written By WebMuhimmath Kasaragod on Thursday, 24 July 2014 | 10:09

ഇന്നും മുസ്‌ലിമായി എന്ന കാരണത്താല്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരന്‍മാരെ മറക്കാനാകുമോ നമുക്ക്? ഗാസയില്‍ നിന്ന് ഉയരുന്ന നിലവിളികള്‍ ദൂരങ്ങള്‍ ഭേദിച്ച് നിങ്ങളുടെ കര്‍ണപുടങ്ങളില്‍ വിക്ഷോഭം സൃഷ്ടിക്കുന്നില്ലേ? 

പരസ്പര സനേഹത്തിലും കാരുണ്യത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വാസികളുടെ ഉപമ ഒരു ശരീരം പോലെയാണെന്ന് മുത്ത് നബി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിന്റെ ഏതെങ്കിലുമൊരു അവയവത്തിന് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ ഉറക്കമൊഴിച്ചും പനി പിടിച്ചും ശരീരം മുഴുവനും ആ അവയവത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. 

തീറ്റ മഹോത്സവങ്ങളില്‍ ഹൈടെക് റമസാനുകള്‍ ആര്‍ഭാടപൂര്‍ണമാക്കുന്ന നമുക്ക് വേദന തിന്നുന്ന നമ്മുടെ സമുദായത്തിന്റെ നെഞ്ചിലെരിയുന്ന നെരിപ്പോടുകളെ കുറിച്ച് ഓര്‍മയുണ്ടോ? പുണ്യരാത്രങ്ങളിലെ നമ്മുടെ പ്രാര്‍ഥനകളിലെങ്കിലും അവര്‍ക്കൊരിടം ഉണ്ടാകണം. അല്ലാഹു നമ്മുടെ സഹോദരന്മാര്‍ക്ക് കരുത്തും രക്ഷയും നല്‍കട്ടെ. പ്രാര്‍ഥനയാണ് വിശ്വാസിയുടെ ആയുധമെന്ന് തിരുവരുള്‍. 'നിങ്ങളുടെ പ്രാര്‍ഥന ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളെ നാം പരിഗണിക്കുകയേ ഇല്ലെന്നു ഖുര്‍ആന്‍. 

എന്റെ അടിയാറുകള്‍ എന്നെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ സമീപസ്ഥനാണെന്നു പറയുക. എന്നോട് പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാന്‍ ഉത്തരം നല്‍കുന്നുണ്ട്' എന്ന സൂക്തം റമസാന്‍ നോമ്പിനെ കുറിച്ച് പറയുന്ന സൂക്തങ്ങള്‍ക്കിടയിലാണെന്നത് ആകസ്മികമല്ല. പ്രാര്‍ഥനകളുടെ വസന്തമാണ് റമസാന്‍. കരിച്ചുകളയുന്നത് എന്നതുപോലെത്തന്നെ കോരിച്ചൊരിയുന്ന മഴ എന്നും റമസാനിന് അര്‍ഥമുണ്ട്. 

പ്രാര്‍ഥനകളുടെ കരുത്തില്‍ പാപങ്ങള്‍ കരിയും. പ്രാര്‍ഥനകളുടെ ക്ലൈമാക്‌സില്‍ കണ്ണുകളില്‍ നിന്ന് മഴ പെയ്യുമ്പോള്‍ ഹൃദയങ്ങളിലെ ചേറുകള്‍ ഇളകിയൊഴിയും. ഒരു റമസാന്‍ കിട്ടിയിട്ട് ദോഷം പൊറുപ്പിക്കാന്‍ ആകാത്തവന് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ എന്ന് ജിബ്‌രീലിന്റെ പ്രാര്‍ഥനക്ക് ആമീന്‍ പറഞ്ഞത് മുത്ത് നബിയാണ്. തിരുമിമ്പറില്‍ വെച്ച്.

ഫൈസല്‍ അഹ്‌സനി രണ്ടത്താണി

അവസാന പത്ത് ആത്മീയ സദസ്സുകളാല്‍ ധന്യം

Written By WebMuhimmath Kasaragod on Monday, 21 July 2014 | 10:53

റമസാന്‍ അവാസാനപത്ത് ആത്മീയ സദസ്സുകളാല്‍ സജീവമാകുന്നു. ലൈലത്തുല്‍ ഖദറിനെ വരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിശ്വാസികളെകൊണ്ട് ഇത്തരം സദസ്സുകള്‍ നിറയുകയാണ്. പള്ളികള്‍, മഖ്ബറകള്‍ എന്നിവിടങ്ങള്‍ ഉപയോഗപ്പെടുത്തി സദസ്സിന്റെ പുണ്യത്തിന് ധന്യതപകരുകയാണ് വിശ്വാസികള്‍. ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, മൗലിദ് പാരായണം തുടങ്ങിയ പുണ്യകര്‍മങ്ങള്‍കൊണ്ട് ദിനത്തെ വരവേല്‍ക്കുകയാണ് പലരും. 

ദിനംമുഴുക്കെ പള്ളികളില്‍ ഇഅ്തികാഫിലായി കഴിച്ച്ക്കൂട്ടി നാളുകളെ ധന്യമാക്കാനാണ് പലരും ശ്രമിക്കുന്നത്. മഹാത്മാക്കളുടെ മഖ്ബറകളിലേക്കുള്ള സംഘടിത സിയാറത്തിനായി ഈ ദിനങ്ങളെ പലരും തിരഞ്ഞെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന സിയാറത്തുകളും പലരും സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനകള്‍ക്ക് കീഴിലും അല്ലാതെയും പളളികളില്‍ ഇഅ്തികാഫ് ജല്‍സകള്‍ സജീവമാണ്. ലൈലത്തുല്‍ ഖദറിന്റെ സാധ്യതാ ദിവസങ്ങളെ കണ്ടറിഞ്ഞ് പള്ളികളും മഖ്ബറകളും കൂടുതല്‍ ജനനിബിഡമാണിപ്പോള്‍. 

ആഘോഷനാളുകള്‍ അടുത്തെങ്കിലും അതിനാവശ്യമായ കാര്യങ്ങള്‍ പകലില്‍ തന്നെ തീര്‍ത്ത് രാത്രി ആരാധനകളാല്‍ മുഴുകാനും വിശ്വാസികള്‍ ശ്രമിച്ച് വരുന്നത് നാട്ടിന്‍പുറങ്ങളില്‍ പതിവായി. സമൂഹ നോമ്പ്തുറകളും ഈദിനത്തില്‍ സജീവമായി. ബദ്‌റിന്റെ അനുസ്മരണങ്ങള്‍ക്കൊപ്പമാണ് ഏറിയസ്ഥലങ്ങളിലും സമൂഹ നോമ്പ് തുറകള്‍ നടക്കുന്നത്. റിലീഫ് വിതരണവും ദാനധര്‍മങ്ങളും വര്‍ധിപ്പിച്ചും ദിവസങ്ങളുടെ പുണ്യത്തിലലിയാന്‍ ഓരോവിശ്വാസിയും ശ്രമിക്കുകയാണ്. പുണ്യദിനങ്ങള്‍ വിടപറയുമ്പോഴേക്കും പാപങ്ങള്‍ കഴുകിതീര്‍ത്ത് നാഥന്‍ ഒരുക്കിയ നരകമോചനാവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ ധന്യരാകാനാണ് വിശ്വാസികള്‍ ആത്മീയ സദസ്സുകളെ ഉപയോഗപ്പെടുത്തുന്നത്.

സയണിസ്റ്റ് ഭീകരതയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന പലസ്തീന്‍

Written By WebMuhimmath Kasaragod on Sunday, 20 July 2014 | 17:32ഗാസ ഒരു ചോരപ്പാടായി തീര്‍ന്നിരിക്കുകയാണ്. ഇസ്രയേല്‍ സയണിസ്റ്റ് ഭീകരതയുടെ മനുഷ്യക്കുരുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പലസ്തീന്‍ ജനതയുടെ ദുരവസ്ഥ ഏതൊരു മനുഷ്യസ്‌നേഹിയെയും കിടിലം കൊള്ളിക്കുന്നതാണ്.
ഓപ്പറേഷന്‍ പ്ര?ട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ ജൂലൈ എട്ടിന് ആരംഭിച്ച സൈനികതാണ്ഡവം ഇതിനകം നൂറുക്കണക്കിനു ജീവന്‍ അപഹരിച്ചു. ആയിരങ്ങള്‍ക്കു മാരകമായി പരുക്കേറ്റു. കൊല്ലപ്പെട്ടതില്‍ നല്ലൊരു ശതമാനം പിഞ്ചുപൈതങ്ങളാണ്. പിച്ചവച്ചു തുടങ്ങിയ ജീവിതങ്ങളെ പിന്നിപ്പറിഞ്ഞ തുണിക്കഷ്ണങ്ങളില്‍ പൊതിഞ്ഞു തെരുവില്‍ വിലപിക്കുന്ന പലസ്തീന്‍ ജനതയുടെ നോവുന്ന കാഴ്ച ആരെയാണ് അലോസരപ്പെടുത്താത്തത്.
അനധികൃത കുടിയേറ്റകേന്ദ്രത്തില്‍ താമസിക്കുന്ന മൂന്ന് ഇസ്രേലി കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ടാണു പുതിയ പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന്റെ പേരില്‍ ജറുസലേമില്‍നിന്നു മുഹമ്മദ്അബുഖദീര്‍ എന്ന പലസ്തീന്‍ ബാലനെ തട്ടിക്കൊണ്ടുപോയി ഇസ്രേലികള്‍ ജീവനോടെ ചുട്ടുക്കൊന്നു. തുടര്‍ന്ന് ഇസ്രയേല്‍ സേനയും പലസ്തീന്‍ ജനതയും സംഘര്‍ഷമാരംഭിച്ചു.
എന്നാല്‍, ഈ അക്രമണത്തിന്റെ യഥാര്‍ഥകാരണം ഇതൊന്നുമല്ല. ഗാസയിലെ ഹമാസ് ഭരണകൂടവും വെസ്റ്റ്ബാങ്കിലെ ഫതഹ് ഭരണകൂടവും യോജിച്ചു പലസ്തീന്‍ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഐക്യസര്‍ക്കാര്‍ രൂപീകരണത്തെ ഇസ്രയേല്‍ നഖശിഖാന്തം എതിര്‍ത്തിരുന്നു. പലസ്തീനികള്‍ക്കിടയില്‍ ഐക്യംരൂപപ്പെടുന്നതിനെ ഇസ്രായേല്‍ ഭയപ്പെട്ടുന്നു എന്നര്‍ഥം. എതിര്‍പ്പുകളെ എല്ലാം മറിക്കടന്ന് ഐക്യസര്‍ക്കാര്‍ യാഥാര്‍ഥ്യമായപ്പോള്‍ ലക്ഷ്യം വച്ച ആക്രമണമാണ് ഇപ്പോള്‍ അഴിച്ചുവിടുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം ഒരു നിമിത്തം മാത്രം.

രക്തം മരവിപ്പിക്കുന്ന ക്രൂരതകള്‍ ഇസ്രയേലിന്റെ സഹജസ്വഭാവമാണ്. നിരാലംബരായ ഒരു ജനതയ്ക്കുമേല്‍ അവര്‍ നടത്തിയ രക്തരൂക്ഷിതമായ ആക്രമണങ്ങളുടെ കഥകള്‍ ലോകത്തിനു മനഃപാഠമാണ്. എന്നാല്‍, ഈ ആക്രമണങ്ങള്‍ക്കുനേരെ ഐക്യരാഷ്ട്രസംഘടനയും ഇന്ത്യയടക്കമുള്ള രാജ്യാന്തരസമൂഹവും പുലര്‍ത്തുന്ന നിസംഗത പ്രതിഷേധാര്‍ഹമാണ്. അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍യൂണിയനും ഇസ്രയേലിന്റെ തെമ്മാടിത്തത്തെ കണ്ണുമടച്ചു പിന്തുണയ്ക്കുമ്പോള്‍ മറുവശത്ത് അവരെ ചോദ്യംചെയ്യാനോ നിലയ്ക്കുനിര്‍ത്താനോ പ്രബലമായൊരു ശക്തിയുടെ അഭാവം ലോകം വേദനയോടെ തിരിച്ചറിയുകയാണ്.
ഒരു കാലത്തു യാസര്‍ അറഫാത്തിന്റെയും പലസ്തീന്റെയും ഉറച്ച പിന്തുണക്കാരും സൗഹൃദരാഷ്ട്രവുമായിരുന്നു ഇന്ത്യ. പലസ്തീനില്‍ ചോരപ്പുഴ ഒഴുകിയപ്പോഴെല്ലാം ഇസ്രയേലിനെതിരേ പ്രതിഷേധിച്ച രാജ്യമായിരുന്നു നമ്മുടേത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്രയേലിന്റെ ക്രൂരതയ്‌ക്കൊപ്പം നില്‍ക്കുന്ന വിദേശനയമാണ് ഇന്ത്യ പിന്തുടരുന്നത്. കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് എ.കെ. ആന്റണിയുടെ പ്രതിരോധവകുപ്പ് ദശലക്ഷക്കണക്കിനു കോടി രൂപയുടെ ആയുധ ഇടപാടുകളാണ് ഇസ്രയേലുമായി ഒപ്പുവച്ചത്. ഈ പണം പലസ്തീനിലെ പിഞ്ചുബാല്യങ്ങളുടെ ഇടനെഞ്ചിലേക്കു നിറയൊഴിക്കാനാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇത്തരം തലതിരിഞ്ഞ നടപടികളുണ്ടായപ്പോള്‍ പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയത് ഇടതുപക്ഷ എം.പിമാരായിരുന്നു. അന്നു മന്ത്രിസഭയില്‍ അംഗമായിരുന്ന, സമുദായപാര്‍ട്ടി എന്ന് അവകാശപ്പെടുന്ന, മുസ്ലിംലീഗ് ഇതിനെതിരേ ചെറുവിരലനക്കാന്‍പോലും തയാറായില്ല. എന്നിട്ടിപ്പോള്‍ പലസ്തീന്‍ ജനതയ്ക്കു വേണ്ടി അവരൊഴുക്കുന്ന മുതലക്കണ്ണീരിന്റെ കാപട്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന മോഡിസര്‍ക്കാരില്‍നിന്നും മറിച്ചൊരു തീരുമാനം പ്രതീക്ഷിക്കാന്‍ വകയില്ലാത്തതിനാല്‍ ഇസ്രയേല്‍ ക്രൂരതയ്ക്കുനേരെ നമുക്കു ശക്തമായി പ്രതിഷേധിക്കാം. പ്രതിഷേധജ്വാലക്കൊണ്ടു നമ്മുടെ തെരുവുകള്‍ അശാന്തമാവട്ടെ. പതിനാലു വര്‍ഷമായി ഉപരോധംമൂലം ഒരു ജയിലിലെന്ന പോലെ കഴിയുന്ന പാവങ്ങള്‍ക്കുനേരെ ആക്രമണത്തിന് അവരുടെ പുണ്യമാസമായ റമദാന്‍തന്നെ തെരഞ്ഞെടുത്തതിനു പിന്നില്‍ ആ ജനതയുടെ ആത്മവീര്യം ചോര്‍ത്തിക്കളയുകയെന്ന സയണിസ്റ്റ് യുക്തിയാണ്. ആത്മവീര്യം ചോരാത്ത പലസ്തീന്‍ പോരാട്ടങ്ങള്‍ക്കു നമുക്കു പിന്തുണ പ്രഖ്യാപിക്കാം. അവരുടെ നോവുകളോടു നമുക്ക് ഐക്യപ്പെടാം
.
സയണിസ്റ്റുകളുമായി സാമ്യമുള്ള അജന്‍ഡയുമായി നടക്കുന്ന സംഘപരിവാരത്തിന്റെ യഥാര്‍ഥമുഖമാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യത്വമുള്ളവരാകെ ഗാസയിലെ കൂട്ടക്കൊലയെ അപലപിക്കുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ നയതന്ത്രബന്ധത്തിന്റെ പേരില്‍ മിണ്ടരുതെന്നാണ് ആര്‍ഷസംസ്‌കാരത്തെപ്പറ്റി പ്രഭാഷണം നടത്തുന്നവര്‍ കല്‍പ്പിക്കുന്നത്. മനുഷ്യത്വത്തിന്റെ സംസ്‌കാരം നമ്മോട് ആവശ്യപ്പെടുന്നതു പ്രതിഷേധജ്വാലഉയര്‍ത്താനാണ്. മാനവികതയോടു പ്രതിബദ്ധയുള്ളവര്‍ അതു നിര്‍വഹിക്കുകതന്നെ ചെയ്യും.
                                                        പി ജയരാജന്‍(സി പി എം നേതാവ്)
                                                                    (കടപ്പാട്:മംഗളം
ജൂഡീഷ്യറി വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കു മ്പോള്‍

Written By WebMuhimmath Kasaragod on Saturday, 19 July 2014 | 11:07


രാജ്യത്ത് നിഷ്പക്ഷവും നീതിപൂര്‍വവുമായി നിയമം നടപ്പിലായി കാണണമെന്ന് ചിന്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജയില്‍മോചനം. താത്കാലികമാണെങ്കിലും മഅ്ദനിക്ക് സുപ്രീം കോടതി അനുവദിച്ച് നല്‍കിയ ഒരു മാസത്തെ ജാമ്യം അദ്ദേഹത്തിന് വേണ്ടി വര്‍ഷങ്ങളായി നിയമ പോരാട്ടം നടത്തുന്നവര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നാണ്. കര്‍ണാടക സര്‍ക്കാറിന്റെ അവകാശവാദങ്ങളെ ഭാഗികമായി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നിയമപരമായ എല്ലാ അവകാശങ്ങളും തനിക്ക് മുന്നില്‍ നഗ്‌നമായി ലംഘിക്കപ്പെടുന്നത് നിസ്സഹായതയോടെ നോക്കിക്കാണേണ്ട ഗതികേടായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ മഅ്ദനിയെന്ന വികലാംഗനായ മനുഷ്യന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നല്‍കിയ ജാമ്യം അദ്ദേഹത്തിന് പുതിയ പ്രതീക്ഷകളാണ് സമ്മാനിച്ചിരിക്കുന്നത്.
കടമ്പകളെല്ലാം അതിജയിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മഅ്ദനിയുടെ വാക്കുകളില്‍ അത് പ്രകടമാണ്. കണ്ണുകളിലെ പ്രകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കെ നീതിയുടെ വെളിച്ചം തനിക്ക് കിട്ടിത്തുടങ്ങിയെന്നാണ് മഅ്ദനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. നിരപരാധിത്വം തെളിയിച്ച് വൈകാതെ താന്‍ ഏറെ ഇഷ്ടപ്പെടുന്ന കേരളത്തിന്റെ മണ്ണിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. കോയമ്പത്തൂര്‍ ബംഗളൂരു സ്‌ഫോടനക്കേസുകളുടെ പേരിലുള്ള ജയില്‍വാസം വഴി ഒരു ഡസനോളം രോഗങ്ങളുടെ തടവറയിലായ മഅ്ദനി ഇതിനകം നിരവധി തവണ ചികിത്സക്കായി ജാമ്യം നല്‍കണമെന്ന് യാചിച്ച് രാജ്യത്തെ നീതിനിര്‍വഹണ സംവിധാനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അപ്പോഴെല്ലാം മഅ്ദനിക്ക് നിരാശ മാത്രമായിരുന്നു ഫലം. നീണ്ട നാലര വര്‍ഷക്കാലത്തെ നിയമ പോരാട്ടങ്ങള്‍ വേണ്ടിവന്നു ഇരുട്ട് വീണ കണ്ണുകളിലൂടെ അദ്ദേഹത്തിന് പുറം ലോകത്തിന്റെ വെളിച്ചം കാണാന്‍. എങ്കിലും മഅ്ദനിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന ചില സൂചനകളും ഈ താത്കാലിക മോചനം പറഞ്ഞു തരുന്നുണ്ട്. പലരും പല രീതിയിലണ് മഅ്ദനിയുടെ ജാമ്യത്തെ നോക്കിക്കാണുന്നത്. 

രാജ്യത്തെ നിയമവിദഗ്ധരില്‍ ബഹൂഭൂരിപക്ഷവും ജാമ്യമില്ലാതെയുള്ള മഅ്ദനിയുടെ അനന്തമായ ജയില്‍വാസം നിയമ വ്യവസ്ഥകളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്ക പങ്ക് വെച്ചവരാണ്. പല തവണ വിവിധ കോടതികളുടെ മുന്നില്‍ ജാമ്യാപേക്ഷകള്‍ നിരസിക്കപ്പെടുമ്പോള്‍ ഈ രാജ്യത്തെ നീതിപിഠങ്ങള്‍ക്കിതെന്തു പറ്റിയെന്ന് ആശ്ചര്യത്തോടെ ആലോചിച്ച് തലയില്‍ കൈ വെച്ചിരുന്നവരുണ്ട്. അത്തരം ചിന്തകള്‍ സാധാരണക്കാരന്റെ മനസ്സിലിടം തേടാന്‍ മഅ്ദനിയുടെ കാര്യത്തില്‍ ഏറെയുണ്ട് കാര്യകാരണങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നീണ്ട ഒന്‍പതരവര്‍ഷക്കാലം സമാനമായ കേസില്‍ നിരപരാധി ആയിരുന്നിട്ടു പോലും കല്‍ത്തുറുങ്കില്‍ കഴിയേണ്ടി വന്ന ഒരാള്‍ വീണ്ടും അതേ രീതിയില്‍ ജയിലിടക്കപ്പെട്ടതാണോയെന്ന സംശയം തന്നെയാണ്. ഒട്ടനവധി രോഗങ്ങളുടെ പിടിയില്‍ വികലാംഗനായ ഒരു മനുഷ്യന്‍ പരസഹായമില്ലാതെ ഒന്നേണീറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ നാലര വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. 

അങ്ങനെയുള്ള ഒരാള്‍ സ്വന്തം ചെലവില്‍ ചികിത്സ തേടാന്‍ നിയമാനുസൃതമായി ജാമ്യത്തിന് അനുമതി നല്‍കണമെന്ന് പറയുമ്പോള്‍ അത് നിരസിക്കുന്നത് സന്തോഷത്തോടെ നോക്കിക്കാണാന്‍ ഫാസിസം മനസ്സില്‍ താലോലിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? മഅ്ദനിക്ക് ചികിത്സ നല്‍കണമെന്ന് നിരവധി തവണ സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രവൃത്തിപഥത്തില്‍ കൊണ്ട് വരേണ്ട കര്‍ണാടക സര്‍ക്കാര്‍ അത്ര കാര്യമായ പരിഗണന നല്‍കാതിരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ട മഅ്ദനിയുടെ അവശേഷിക്കുന്ന കാഴ്ച ശക്തി നിലനിര്‍ത്താന്‍ നടപടി വേണമെന്ന അഭിഭാഷകരുടെ നിരന്തരവാദം അല്‍പ്പം വൈകിയാണെങ്കിലും സൂപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യത്തിനുള്ള എല്ലാ വിധ അവകാശവുമുണ്ടെന്ന് മഅ്ദനിക്ക് വേണ്ടി ഹാജരായ രാജ്യത്തെ പ്രമുഖ അഭാഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സൂപ്രീം കോടതിക്ക് മൂന്നില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റ ശബ്ദമിടറി. നീതിയുടെ പ്രകാശം ഇനിയും കെട്ടുപോകരുതെന്ന പ്രമുഖനായ ഒരു അഭിഭാഷകന്റെ ആത്മാര്‍ഥമായ ആഗ്രഹം കൂടിയായിരുന്നു കോടതിക്കുമുന്നില്‍ പ്രകടമായത്. മോചനം സാധ്യമാക്കിക്കൊടുത്തതിന് പിന്നില്‍ വേറെയും ഒരുപാട് ഘടകങ്ങളുണ്ട്. ഇനിയും ജാമ്യം നിഷേധിക്കാന്‍ കാരണങ്ങളൊന്നും നിരത്താനില്ലെന്നത് തന്നെയാണ് അതില്‍ പ്രധാനം. ജാമ്യം നിഷേധിക്കുന്നതിനായി വിവിധ കാരണങ്ങള്‍ പല തവണയായി കോടതികള്‍ പറഞ്ഞു കഴിഞ്ഞു. നിരവധി തവണ ജാമ്യാപേക്ഷകള്‍ മാറ്റി വെച്ചു. ഒടുവില്‍ കര്‍ണാടക സര്‍ക്കാറിനോട് ചികിത്സ നല്‍കണമെന്നു വരെ പറഞ്ഞു നോക്കി. ഒന്നും നടക്കാതെ വന്ന സാഹചര്യത്തില്‍ ജാമ്യമനുവദിക്കുകയായിരുന്നെന്ന് കൂടി വേണമെങ്കില്‍ അനുമാനിക്കാം. നമ്മുടെ നാട്ടില്‍ ഏതെങ്കിലും കേസില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടാല്‍ പിന്നീട് അദ്ദേഹത്തിന് കോടതിയില്‍ എത്തേണ്ട സാഹചര്യമുണ്ടായാല്‍ ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ നിരപരാധിയാണെങ്കിലും ഈ കേസിലും കുറ്റകാരനാകാന്‍ സാധ്യതയുണ്ടെന്ന രീതിയിലായിരിക്കും വാദപ്രതിവാദങ്ങള്‍. എന്നാല്‍ നീണ്ട ഒന്‍പതര വര്‍ഷം ഒരു കേസിന്റെ പേരില്‍ ജയിലില്‍ ഹോമിക്കപ്പെട്ട വികലാംഗനായ ഒരു മനുഷ്യന്‍ വീണ്ടും കോടതി മുറിക്കുള്ളില്‍ സമാനമാണെന്ന് സംശയിക്കേണ്ട കേസില്‍ നീതിക്കു വേണ്ടി അഭയം തേടുമ്പോള്‍ അയാളുടെ ജീവിതത്തിന്റെ നല്ല കാലം നഷ്ടപ്പെടുത്തിയത് പരിഗണിക്കുക പോലും ചെയ്യപ്പെടാത്തത് നമ്മുടെ നിയമസംവിധാനങ്ങളുടെ പോരായ്മ അല്ലാതെ പിന്നെയെന്താണ്? 

എന്തായാലും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ നിന്നും ബംഗളൂരു കേസിലെക്കെത്തുമ്പോള്‍ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മഅ്ദനിയെ പോലെ സാഹചര്യങ്ങള്‍ക്കും സമൂലമായ മാറ്റം വന്നിട്ടുണ്ട്. കോയമ്പത്തൂര്‍ കേസില്‍ മഅ്ദനി കുറ്റക്കാരനാണെന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു. അതുകൊണ്ട് തന്നെ മഅ്ദനിക്ക് വേണ്ടി ശബ്ദിക്കാന്‍ അന്ന് പലരും വിമുഖത കാട്ടി. അദ്ദേഹത്തിന്റെ മുന്‍കാല പ്രസംഗങ്ങളും നിലപാടുകളുമാണ് അത്തരത്തില്‍ ചിലരെങ്കിലും ചിന്തിക്കാന്‍ കാരണമായതെന്ന് മഅ്ദനി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇന്ന് കാര്യങ്ങളുടെ സ്ഥിതി അതല്ല. ഏറെ മാറ്റം വന്നിരിക്കുന്നു. കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്കെത്തിയ മഅ്ദനി തനിക്ക് തന്റെ നാവ് കൊണ്ട് പറ്റിയ തെറ്റുകള്‍ ഏറ്റു പറഞ്ഞതോടെ മലയാളികളുടെ മനസ്സില്‍ ജാതി മത ചിന്തകള്‍ക്കതീതമായി മഅ്ദനിയുടെ ഗ്രാഫ് ഉയരുകയായിരുന്നു. മഅ്ദനിയെ വീണ്ടും ബംഗളൂരു കേസില്‍ നമ്മുടെ നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടു പോകുമ്പോള്‍ അദ്ദേഹത്തിന്റെ നാട്ടുകാരും അല്ലാത്തവരുമായ വിവിധ സമൂദായങ്ങളില്‍ പെട്ട അമ്മമാര്‍ പോലും വാവിട്ടു കരഞ്ഞത് മഅ്ദനിയിലെ മാറിയ നിലപാടുകളോടുള്ള സ്‌നേഹപ്രകടനം കൂടിയായിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ മഅ്ദനി പറഞ്ഞിരുന്നത് ഇനി ഒരിക്കലും തനിക്ക് പിറന്ന നാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ മഅ്ദനിക്ക് അങ്ങനെയൊരു ചിന്തയില്ലെന്ന് വേണം കരുതാന്‍. നിരപരാധിത്വം തെളിയിച്ച് തന്റെ നാട്ടിലേക്ക് വരാന്‍ കഴിയുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 

നാല് വര്‍ഷത്തിനുള്ളില്‍ കേസുകളുടെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയതുകൊണ്ടാകണം അത്തരമൊരു ക്രിയാത്മക ചിന്തയിലേക്ക് മഅ്ദനി എത്തിപ്പെട്ടത്. നിരപരാധിത്വം തെളിയിച്ച് മഅ്ദനി അധികം വൈകാതെ തിരിച്ച് വരണമെന്ന് തന്നെയാണ് ബഹുഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നത്. മഅ്ദനി വീണ്ടും നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങിയാല്‍ ലോകത്തെ ഏറ്റവും വലിയ നീതിന്യായ സംവിധാനം നിലനില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന ഇന്ത്യാ രാജ്യത്തെ നിയമ വ്യവസ്ഥ ഒരിക്കല്‍ കൂടി വീല്‍ചെയറില്‍ ഉന്തി നീങ്ങുന്ന മഅ്ദനിയെന്ന മനുഷ്യന് മുന്നില്‍ തല കുനിക്കുന്നത് നാം കണ്ടു നില്‍ക്കേണ്ടിവരും. ഇത് തിരിച്ചറിയാവുന്ന ഭരണകൂടം നിരപരാധിയാണെങ്കില്‍ കൂടി മഅ്ദനിക്ക് മേലെ കുരുക്കുകള്‍ കൂട്ടിക്കെട്ടുന്നതിന്റെ തിരിക്കിലകാം ഇപ്പോഴുമുള്ളത്. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് മഅ്ദനിയെന്നത് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് എന്തുകൊണ്ടു ബോംബ് എറിഞ്ഞുകൂടായെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരോട് ചിരിച്ചുകൊണ്ട് നിങ്ങള്‍ മാവിലായിക്കാരനാണോയെന്ന് ചോദിക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല. പ്രത്യേകിച്ചും, വിശുദ്ധ ഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ച് താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മഅ്ദനി പറയുന്നിടത്തോളം കാലം. അതേസമയം ജയില്‍മോചനത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏകസ്വരത്തില്‍ പല വട്ടം പല രീതിയില്‍ ശബ്ദിക്കുന്നുണ്ടെങ്കിലും നീതിയും ധര്‍മവും മൂലധനമാക്കിയല്ല നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന തിരിച്ചറിവ് കൂടി മഅ്ദനി നേടിയിട്ടുണ്ടാകും. ചിലത് വിളിച്ചു പറയലും ചിലത് പറയാതിരിക്കലുമാണ് രാഷ്ട്രീയം. അത് കൊണ്ടു തന്നെ രാഷ്ട്രീയവുമായി ഇനിയും മഅ്ദനി മുന്നോട്ട് പോകുകയാണെങ്കില്‍ ഇനിയുള്ള കാലം എന്തും തുറന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ ചിലത് പറയേണ്ട സമയങ്ങളില്‍ പറയുകയും മറ്റ് ചിലത് പറയാതിരിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഒരിക്കലും അഴിച്ചു വെക്കാനാകാത്ത തരത്തില്‍ വീണ്ടും ആ പഴയ പ്രതാപ കാലം മഅ്ദനിയെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. 

കോയമ്പത്തൂര്‍ കേസില്‍ സാക്ഷികളെ കെട്ടിച്ചമച്ചതാണെങ്കില്‍ ബംഗളൂരു കേസില്‍ പോലീസ് നീണ്ട ആസൂത്രണമുണ്ടെന്നും മഅ്ദനി ചൂണ്ടിക്കാട്ടുന്നുണ്ട്. അതായിരിക്കണം പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടാനുള്ള കാരണം. എന്തായാലും മഅ്ദനിക്ക് വേണ്ടി ശബ്ദിക്കാന്‍ വലിയൊരു സമൂഹമുണ്ട്. നന്മ നിലക്കാത്ത ഒരുപറ്റം മാധ്യമങ്ങളുമുണ്ട്. മഅ്ദനി നിപരരാധിയാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ നീതിക്ക് വേണ്ടി ഇനിയും ശബ്ദിച്ചുകൊണ്ടിരിക്കും. ഇതിനിടയില്‍ അകാരണമായി ജയിലിലടക്കപ്പെട്ട സക്കരിയയെപ്പോലെ നിരവധി ചെറുപ്പക്കാര്‍ രാജ്യത്തെ ജയിലുകളില്‍ കിടക്കുന്നുണ്ട്. അവരെ നമ്മള്‍ മറക്കരുത്. അവര്‍ക്കും നീതിയുടെ വെളിച്ചമെത്തിക്കാന്‍ കഴിയണം. അവരുടെ വീടുകളിലും കണ്ണീരുമായി കഴിയുന്ന ബന്ധുജനങ്ങളുണ്ട്. അവര്‍ക്ക് വേണ്ടി ശബ്ദിക്കാനും പ്രാര്‍ഥിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ നമ്മുടെ നീതിബോധത്തിലും മനുഷ്യാവകാശ ശബ്ദങ്ങളിലും അത്ര വലിയ അര്‍ഥമുണ്ടെന്ന് പറയാനാകില്ല. അതല്ലെങ്കില്‍ പബ്ലിസിറ്റിക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന പ്രകടനമായിട്ടേ ചരിത്രം ഇടപെടലുകളെ വിലയിരുത്തുകയുള്ളൂ.

മുനീര്‍ കുമരംചിറ

വിശുദ്ധ റമസാനില്‍ അറസ്റ്റ്; റമസാനില്‍ മോചനവും

Written By WebMuhimmath Kasaragod on Tuesday, 15 July 2014 | 11:27

മൂന്നര വര്‍ഷത്തിലധികമായി ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ജയില്‍ മോചിതനാകുന്നത് പുണ്യ റമസാനില്‍. 2010 ഓഗസ്റ്റ് 17ന് റമസാന്‍ നോമ്പിലായിരിക്കെയാണ് അന്‍വാറുശേരിയിലെ യതീംഖാനയില്‍ നിന്ന് കര്‍ണാടക പോലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അതേ പുണ്യ റംസാനില്‍ മോചനവും സാധ്യമായത് യാദൃശ്ചികമാകാം. 

മൂന്നര വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നോമ്പുകാരനായിരുന്ന മഅ്ദനി ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു നോമ്പ് തുറന്നത്. രോഗങ്ങള്‍ രൂക്ഷമാവുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ രണ്ട് റമസാനില്‍ അദ്ദേഹത്തിന് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ അഭിഭാഷകന്‍ മുഖേന അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് കോടതി കര്‍ണാടക സര്‍ക്കാരിനോട് ചോദിച്ചതും ഈ സാഹചര്യത്തിലാണെന്നു വേണം അനുമാനിക്കാന്‍. കര്‍ണാടകയില്‍ ബി.ജെ.പി ഭരിക്കുന്ന കാലത്താണ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ന ശേഷവും അദ്ദേഹത്തോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായില്ല. മാത്രമല്ല, സുപ്രീം കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പിച്ച റിപോര്‍ട്ട് ബി.ജെ.പി ഭരണകാലത്തേക്കാള്‍ കൂടുതല്‍ രൂക്ഷവുമായിരുന്നു. 

കേരള സര്‍ക്കാര്‍ മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. മഅ്ദനി കേരളത്തില്‍ വരുന്നത് യാതൊരു ക്രമസമാധാന പ്രശ്‌നവും ഉണ്ടാക്കില്ലെന്നും കേരളം നിലപാട് അറിയിച്ചു. കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്ത് സമര്‍പിച്ച ജാമ്യാപേക്ഷയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട് മയപ്പെടുത്താന്‍ മഅ്ദനിയുടെ പാര്‍ട്ടിയും മഅ്ദനിയുടെ കേസില്‍ സഹായിക്കുന്ന മതനിരപേക്ഷ ശക്തികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയൊക്കെ നേരില്‍ കണ്ട് മഅ്ദനിയുടെ കുടുംബവും നിവേദനം നല്‍കിയിരുന്നു. 

മഅ്ദിനയെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിലെത്തിയ കര്‍ണാടക പോലീസ് ദിവസങ്ങളോളം കൊല്ലം കരുനാഗപ്പള്ളിയില്‍ തങ്ങിയിരുന്നു. എന്നാല്‍ മഅ്ദനിയുടെ അറസ്റ്റ് തടയാന്‍ പി.ഡി.പി പ്രവര്‍ത്തകര്‍ രംഗത്തു വന്നത് പ്രശ്‌നം സങ്കീര്‍ണമാക്കി. കോടതിയില്‍ കീഴടങ്ങാന്‍ പോവുന്നതിനിടെയായിരുന്നു ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയിന്റ് കമ്മീഷണറായിരുന്ന അലോക് കുമാര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത്. ളുഹര്‍ നമസ്‌കാരത്തിനുശേഷം കോടതിയില്‍ കീഴടങ്ങുമെന്ന് മഅ്ദനി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു. നമസ്‌കാരം കഴിഞ്ഞ് കീഴടങ്ങാന്‍ പോകാന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിക്കവെയാണ് കൊല്ലം എസ്.പിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്‍വാര്‍ശേരിയിലേക്ക് പ്രവേശിച്ചത്. വാഹനത്തിലുണ്ടായിരുന്നവരെ ഇറക്കിയ ശേഷം പോലീസ് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജയിലിലേക്ക് പോകും മുന്പ് മകന്റെ ചുടുചുംബനം അറസ്റ്റിന് മുമ്പ് സുപ്രീംകോടതി തന്റെ ജാമ്യാപേക്ഷ ഉച്ചയ്ക്കുശേഷം പരിഗണിക്കുമെന്നും കോടതിയില്‍ കീഴടങ്ങാന്‍ പോവുകയാണെന്നും മഅ്ദനി അറിയിച്ചെങ്കിലും കര്‍ണാടക പോലീസ് കൂട്ടാക്കിയില്ല. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മഅ്ദനിയെ മാധ്യമ പ്രവര്‍ത്തകരെ കാണിക്കാതെ പിന്‍വാതിലിലൂടെ ഇറക്കി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. പിന്നീട് ഒരുതവണ മാത്രമേ മഅ്ദനിക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. മകളുട വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു അത്. ചികിത്സയ്ക്കും ഏതാനും തവണ മഅ്ദനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത് ഒഴികെ കാരാഗൃഹത്തില്‍ തന്നെയായിരുന്നു രോഗങ്ങളുമായി മഅ്ദനി മല്ലിട്ടു വന്നിരുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടക്കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം അവിടെ ജയിലിലായിരുന്ന മഅ്ദനിയെ കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതി വെറുതെ വിടുകയായിരുന്നു. അന്ന് ജയില്‍ മോചിതനായ മഅ്ദനിക്ക് കേരളത്തില്‍ പി.ഡി.പിയുടെയും ഇടത് മുന്നണിയുടെയും നേതൃത്വത്തില്‍ വന്‍ സ്വീകരണവും ഒരുക്കിയിരുന്നു. ഇതിന് ശേഷം നടന്ന ലോക സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ മഅ്ദനിയും പിണറായിയും ഒരുമിച്ച് വേദി പങ്കിട്ടത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കുമെന്ന് കരുതിയിരുന്നു. അഞ്ച് ദിവസത്തെ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ പിതാവിനെ സന്ദര്‍ശിക്കുന്നു എന്നാല്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പി.ഡി.പിയെ തള്ളിപ്പറഞ്ഞ ഇടത് മുന്നണിയുമായുള്ള ബന്ധം മഅ്ദനി പൂര്‍ണമായും വിച്ഛേദിച്ചിു. ഇതിന് ശേഷമായിരുന്നു മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ടത്. യു.ഡി.എഫ് എല്‍.ഡി.എഫ് കക്ഷികള്‍ മഅ്ദനിയുടെ മോചന കാര്യമായ ഇടപെടലൊന്നും നടത്തിയിരുന്നില്ല. വൈകിയാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ മഅ്ദനിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ കര്‍ണാടക മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും ബി.ജെ.പി കര്‍ണാടകയില്‍ മുതലെടുപ്പ് നടത്തുമെന്ന് പറഞ്ഞ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി.ജെ.പി സര്‍ക്കാരിനേക്കാള്‍ നിലപാട് കടുപ്പിക്കുകയായിരുന്നു. പിന്നീടാണ് മഅ്ദനി നിയമത്തിന്റെ വഴിയില്‍ പോരാട്ടം തുടങ്ങിയത്. ഇതാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. 

മകളുടെ വിവാഹ ചടങ്ങില്‍ മഅദനി സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു മഅ്ദനിയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു കര്‍ണാടക പോലീസ് അന്ന് വാദിച്ചത്. കുടക് കാപ്പിത്തോട്ടത്തിലെ നാട്ടുകാരായ ചിലരായിരുന്നു മഅ്ദനിക്കെതിരെ സാക്ഷി മൊഴി നല്‍കിയത്. എന്നാല്‍ ഈ സാക്ഷികള്‍ തങ്ങളെ നിര്‍ബന്ധിപ്പിച്ചാണ് പോലീസ് മൊഴിയെടുത്തതെന്ന് തെഹല്‍ക്കയിലൂടെ പുറത്തുവിട്ടിരുന്നു. ഈ റിപോര്‍ട്ടിന്റെ പേരില്‍ തെഹല്‍ക്ക ലേഖിക ഷാഹിനയ്‌ക്കെതിരെയും കാസര്‍കോട്ടെ ചില പി.ഡി.പി നേതാക്കള്‍ക്കെതിരെയും കര്‍ണാടക പോലീസ് കേസെടുത്തിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഏറെ വിവാദങ്ങളും രാഷ്ട്രീയ സമ്മര്‍ദങ്ങളും ഉണ്ടായ ഈ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ഒരുമാസത്തേക്കാണെങ്കിലും ജാമ്യം നേടി പുറത്തിറങ്ങാനായത് മഅ്ദനിയെയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെയും ഏറെ ആഹ്ലാദിപ്പിക്കുന്നു.
റാശിദ് പൂമാടം


(കടപ്പാട്: സിറാജ്)

വ്രതാനുഷ്ഠാന ത്തിലൂടെ സ്വയമറിയുക

Written By WebMuhimmath Kasaragod on Saturday, 12 July 2014 | 10:15

ആരാധനകളില്‍ വെച്ച് കൂടുതല്‍ വൈയക്തികമായ ഒന്നാണ് നോമ്പ്. നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദര്‍ഭവുമാണ് ഉപവാസ കാലം. പക്ഷേ, അത്തരം ഒരു അഭിമുഖീകരണത്തെ ആളുകള്‍ ഭയപ്പെടുന്നു. തുടര്‍ച്ചയായി എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ട് അതില്‍ നിന്നവര്‍ രക്ഷപ്പെടുന്നു. നമ്മുടെ ഉള്ളില്‍ നാം ഒരുപാട് വൃത്തികേടുകള്‍ അമര്‍ത്തി വെച്ചിട്ടുണ്ട്. അതുകൊണ്ട് ഉള്ളിലേക്ക് നോക്കുകയെന്നത് ചിലര്‍ക്ക് നരകത്തിലേക്ക് നോക്കുന്നതിന് തുല്യമാണ്. നമ്മില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ നാമെപ്പോഴും മറ്റുള്ളവരിലേക്ക് നോക്കുകയാണ് പതിവ്. അന്യരുടെ ദോഷവും കുറ്റവും കണ്ടുപിടിക്കുകയും അത് ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആഹ്ലാദകരമായ ഒരു വേലയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആധുനിക ലോക സംസ്‌കാരം അത് സ്വാംശീകരിച്ചിരിക്കുന്നു.

മാധ്യമങ്ങളും കക്ഷികളും സംഘടനകളും വ്യക്തികളും ഈ പ്രവൃത്തി കൂടിയും കുറഞ്ഞും ഇടതടവില്ലാതെ നിറവേറ്റുന്നു. അതിനുള്ള സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തുന്നവരെ ജനം പ്രോത്സാഹിപ്പിക്കുന്നു. അവര്‍ക്ക് അവാര്‍ഡുകള്‍ തന്നെ നല്‍കുന്നു. ഇത്തരം സ്വഭാവങ്ങളെ മാറ്റിയെടുക്കാന്‍ വ്രതത്തിനു കഴിയും. അപ്പോള്‍ മാത്രമേ യഥാര്‍ഥ ആനന്ദം നമുക്ക് കണ്ടെത്താനാകുകയുള്ളൂ. ഒരു മനുഷ്യന്റെ സകല കോപങ്ങളും ആഗ്രഹങ്ങളും ആര്‍ത്തികളും അസൂയകളും അഹങ്കാരവും സ്വന്തമെന്ന നിലപാടും കാമവും അപ്രത്യക്ഷമാകുമ്പോള്‍ അവയിലൂടെ ഉപയോഗിക്കപ്പെട്ടിരുന്ന ഊര്‍ജവും സ്വതന്ത്രമാക്കപ്പെടുന്നു. അത് ആനന്ദമായി മാറുന്നു. അതീതവുമായുള്ള അല്ലെങ്കില്‍ സ്രഷ്ടാവുമായുള്ള നമ്മുടെ കൂടിച്ചേരലാണ് ആനന്ദം. ആ പ്രക്രിയയെ എളുപ്പമാക്കുന്ന പ്രവൃത്തിയാണ് വ്രതം. ജീവിതം വളരെ ചെറുതാണ്; നൈമിഷകമാണ്. ഈ നിമിഷം അത് ഇവിടെയുണ്ട്. അടുത്ത നിമിഷം അത് അപ്രത്യക്ഷമായേക്കാം. ജീവിതം തന്നെ യുക്തിസഹമല്ല. അത് തുടരെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുടെ നീണ്ട നിരയാണ്. 

ശാസ്ത്രവുമായിട്ടാണ് യുക്തി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. അത് ജീവിതത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഭാഗികമായ ചില നിഗമനങ്ങള്‍ സ്വരൂപിക്കുന്നു. കടലിന്റെ ആഴവും വ്യാപ്തിയും ധര്‍മവും അറിയാതെ തിരമാലകളെക്കുറിച്ച് നടത്തുന്ന വ്യാഖ്യാനം പോലെ തീര്‍ത്തും അപൂര്‍ണമായ അറിവാണത്. അന്യരുടെ അനുഭവങ്ങളില്‍ നിന്നാണ് അറിവ് ശേഖരിക്കപ്പെടുന്നത്, സത്യം സ്വയം അറിയേണ്ടതാണ്. അറിവിനേക്കാള്‍ പരമ പ്രധാനം 'അറിയലാണ്'. അറിവ് ഭൂതകാലത്തിന്റെ മാറാപ്പാണ്. സ്വയം അറിയുകയാണ് വേണ്ടത്. സ്രഷ്ടാവിനെ അറിയുന്നവന്‍ അവനായിരിക്കും. കടം വാങ്ങിയ അറിവുകളുടെ ഭാണ്ഡം പേറുന്നവരെയും പണ്ഡിതന്മാര്‍ എന്നു വിളിക്കാറുണ്ട്. നോമ്പനുഷ്ഠിക്കുമ്പോള്‍ അതി തീവ്രമായ അനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്ന് പരമമായതും നമ്മിലേക്ക് ഇറങ്ങിവരുന്നു. പരമാനന്ദം സമുദ്രസമാനമായ അവസ്ഥയാണ്. അഹംബോധത്തിന്റെ വേലിക്കെട്ടുകള്‍ അപ്പോള്‍ തകര്‍ക്കപ്പെടുന്നു. നിങ്ങളുടെ എല്ലാ മുഖംമൂടികളും അതോടെ ചീന്തിയെറിയപ്പെടുന്നു. ഇപ്പോള്‍ നാം മുഖംമൂടി ധരിക്കുന്നവരാണ്. നമ്മുടെ ശരിയായ രൂപം ദൈവത്തില്‍ നിന്ന് മാത്രം നമുക്ക് മറച്ചുവെക്കാനാകില്ല. വീട്ടിലും ഓഫീസിലും ഭാര്യഭര്‍ത്താക്കന്മാരുടെ മുമ്പിലും പള്ളിയിലും സമൂഹത്തിലും പൊതുവേദികളിലുമൊക്കെ നാം വ്യത്യസ്ത മുഖംമൂടികള്‍ ധരിക്കുന്നു. കഴിവതും സ്വയം മറ്റുള്ളവരില്‍ നിന്ന് നാം മറച്ചുവെക്കുന്നു. ഉള്ളിന്റെ ഉള്ളില്‍ ഒരു യഥാര്‍ഥ സത്തയും വ്യക്തിത്വവും നാം ഒളിച്ചുവെക്കുന്നു. ഉറങ്ങുന്ന വേളയില്‍ ചിലപ്പോള്‍ ചിലരുടെ മുഖംമൂടികള്‍ അവരറിയാതെ അഴിഞ്ഞുവീഴാറുണ്ട്. ഉണര്‍ന്നാലുടന്‍ അത് അവര്‍ എടുത്ത് ധരിക്കുന്നു. ചിലര്‍ നിദ്രാവേളകളിലും പോലീസ് സ്‌റ്റേഷനിലെ പാറാവുകാരനെപ്പോലെ ഡ്യൂട്ടിയില്‍ തന്നെ യൂനിഫോറം ധരിച്ചു കിടന്നുറങ്ങുന്നു. അവനവന്റെ തൊലി സ്വയം ഉരിഞ്ഞുവെച്ച് ദൈവത്തിന്റെ കണ്ണാടിക്കു മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നു. 

കണ്ണാടി സത്യം മാത്രമേ കാണിച്ചു തരികയുള്ളൂ. തന്റെ ജീവിതത്തിലെ 11 മാസക്കാലം സംഭവിച്ചതെല്ലാം സ്വയം അറിഞ്ഞും ഉപേക്ഷിക്കേണ്ടവയെല്ലാം ഉപേക്ഷിച്ചും അല്ലാത്തവ സ്വീകരിച്ചും സ്വയം ശുദ്ധീകരിക്കാനുള്ള മാസമാണിത്. പുണ്യങ്ങളുടെ പൂക്കാലമെന്ന വെറും കപട വാചകങ്ങള്‍ ഉച്ചരിച്ചും പകല്‍ ആഹാരനീരാദികള്‍ ഉപേക്ഷിക്കുന്നതും ഒരു മഹാ ത്യാഗമായി വ്യാഖ്യാനിച്ചും രാത്രി മുഴുവന്‍ കിട്ടാവുന്നതെല്ലാം വെട്ടിവിഴുങ്ങിയും നോമ്പിനെ പെരുന്നാളിനേക്കാള്‍ വലിയ ഉല്ലാസവേളകളും ആഘോഷവുമാക്കി മാറ്റുന്നവന്‍ ഒന്നും നേടുന്നില്ല. അത്തരം പ്രകടനപരതയാര്‍ന്ന ഭക്തി നാശത്തിലേക്കുള്ള മറ്റൊരു ഘോഷയാത്രയും കൂടിയാണ്. ഇപ്പോള്‍ ഇവിടെ ഈ നിമിഷമാണ് നാം നല്ലവരായിത്തീരേണ്ടത്; ജീവിതശൈലിയെ പരിവര്‍ത്തിപ്പിക്കേണ്ടത്. ഭൂതകാലം ഇനി അവശേഷിക്കുന്നില്ല, ഭാവി കാലം വന്നെത്തിയിട്ടുമില്ല. എന്തെല്ലാം നിലനില്‍ക്കുകന്നുവോ അവയെല്ലാം വര്‍ത്തമാനകാലത്താണ്. അതിവേഗം അവയെല്ലാം ഭൂതകാലത്തോട് ചേര്‍ന്നു നീങ്ങുകയാണ്. മനസ്സ് നമ്മെ ആയിരം മാര്‍ഗങ്ങളിലൂടെ വര്‍ത്തമാനകാലത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. മനസ്സിന് ഭൂതത്തിലോ ഭാവിയിലോ മാത്രമേ നിലനില്‍ക്കാനാകുകയുള്ളൂ. നാം പൂര്‍ണമായും 'ഇപ്പോള്‍ ഇവിടെ' ആയിരിക്കുമ്പോള്‍ മാത്രമേ ദുഷ്ടമനസ്സ് അപ്രത്യക്ഷമാകുകയുള്ളൂ. അതോടെ പരിവര്‍ത്തനം സംഭവിക്കുന്നു. നരകം അകന്നു പോകുന്നു. സത്യം കണ്ടെത്തിയ ഒരു പുതിയ മനുഷ്യനായിക്കഴിഞ്ഞാല്‍ അവന്‍ ഒരു വാതില്‍ പോലെയാകുന്നു. സുഖവും ദുഃഖവുമെല്ലാം അതുവഴി വരികയും കടന്നുപോകുകയും ചെയ്യുന്നു. അതൊന്നും അദ്ദേഹത്തെ ബാധിക്കുകയില്ല. അയാള്‍ ധനികനോ ദരിദ്രനോ അല്ല. എന്തു സംഭവിച്ചാലും അയാളത് സ്വീകരിക്കുന്നു. സംഭവിക്കാനനുവദിക്കുന്നു. ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. അയാള്‍ ധനവാനാകാനോ ദരിദ്രനാകാനോ പരിശ്രമിക്കുന്നില്ല. ഏറ്റവും വലിയ ആള്‍ ആരുമല്ലാത്തവനാണ്. വില്‍ക്കാനും വാങ്ങാനും കഴിയാത്ത കാര്യങ്ങളാണ് വിനിമയം നടത്താന്‍ കഴിയുന്നവയേക്കാള്‍ മൂല്യവത്തായിട്ടുള്ളത്. അത്തരം വില മതിക്കാനാകാത്ത ചില മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ തുന്നിച്ചേര്‍ക്കാനാണ് മനുഷ്യര്‍ ഉപവസിക്കുന്നത്. ഭൗതികവും ആത്മീയവുമായ ഗുണഗണങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്. ആത്മഭൗതികങ്ങള്‍ പരസ്പരം ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. നമുക്ക് വിശപ്പും ദാഹവും അനുഭവപ്പെടാറുണ്ട്. അത് രണ്ടും കാണാന്‍ കഴിയാത്ത രണ്ട് തോന്നലുകള്‍ മാത്രമാണ്. രണ്ട് പ്രേരണകളാണ്, ചോദനകളാണ്, ആഗ്രഹങ്ങളുമാണ്. അവ രണ്ടിനും ഭൗതിക രൂപമോ ആകാരമോ ഇല്ല. അവയെ ശമിപ്പിക്കുന്നത് അന്നപാനീയങ്ങള്‍ കഴിക്കുന്നതിലൂടെയാണ്. അവ രണ്ടുമാകട്ടെ രുചിയും മണവും നിറവും ആകാരവും രൂപവും ഉള്ള രണ്ട് ഭൗതിക പദാര്‍ഥങ്ങളാണ്. ഈ പദാര്‍ഥങ്ങള്‍ വിശപ്പും ദാഹവുമെന്ന തോന്നലുകളെ നീക്കിക്കളയുന്നു. ശരീരവും ആത്മാവും പരസ്പരം ബന്ധപ്പെട്ട് സ്ഥിതിചെയ്യുന്നു. രണ്ടും പരസ്പരം ആശ്രയിക്കുന്നു. അവ വേര്‍പെട്ടു പോകുമ്പോള്‍ മരിക്കുന്നു. അവയുടെ കൂടിച്ചേരല്‍ ജനനവുമായും വേര്‍പെടല്‍ മരണവുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. ജനനവും മരണവുമാകട്ടെ ഒരുമിച്ച് സഞ്ചരിക്കുന്ന സഹയാത്രികരാണ്. 

നാം ജനിക്കുന്നതിനുമെത്രയോ മുമ്പ് മാതാപിതാക്കളിലൂടെ ജനനം തേടി, സ്വന്തമായ അസ്തിത്വം തേടി നാം വന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം മരണവും നമ്മോടൊപ്പമുണ്ടായിരുന്നു. ശ്വാസം ഉള്ളിലേക്ക് ആദ്യമായി വലിച്ചെടുത്തു കൊണ്ട് നാം ജനിച്ചു. മരണവേളയില്‍ അന്ത്യശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ആ പ്രക്രിയ പൂര്‍ത്തീകരിക്കുകയാണ്. എന്നാല്‍ സാധാരണയായി നാം ജീവിക്കുകയെന്നുവെച്ചാല്‍ എന്താണ്? ശ്വാസം എടുക്കുക വിട്ടുകളയുക, ഈ പരസ്പരവിരുദ്ധമായ രണ്ട് കാര്യങ്ങള്‍ മുടങ്ങാതെ നടക്കുന്നതിനിടയില്‍ ലഭ്യമായ കുഞ്ഞ ഇടവേളകള്‍ കൂടിച്ചേര്‍ന്നതിനെയാണ് നാം ജീവിതമെന്ന് വിളിക്കുന്നതും. ജനനമൃതികള്‍ക്കിടയിലെ ഈ ഇടവേള എത്ര സുപ്രധാനമാണ്. അതിസങ്കീര്‍ണമായ ഒരു മഹാ വ്യവസായശാലയിലെ യന്ത്രങ്ങള്‍ക്കു സമാനം നമ്മുടെ മനഃശരീരങ്ങള്‍ മുടങ്ങാതെ ജോലി ചെയ്തിട്ടാണ് ജീവിതമെന്ന അതിസൂക്ഷ്മമായ ഇടവേളകള്‍ നമുക്ക് സൃഷ്ടിച്ചു തരുന്നത്. ഈ മഹാ പ്രക്രിയയെ സുഗമമാക്കാനും ആനന്ദകരമാക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ദൈവം നിശ്ചയിച്ചു നല്‍കിയ ഒന്നാണ് വ്രതം. വിവിധ മതസ്ഥര്‍ക്കു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും വ്രതാനുഷ്ഠാനമുണ്ട്. പ്രവൃത്തികള്‍ കൊണ്ടോ ആഹാരം കൊണ്ടോ ശരീരത്തെയും മനസ്സിനേയും ദുഷിപ്പിച്ചിട്ടില്ലാത്ത പ്രായം വരെ ശിശുക്കള്‍ക്കത് ബാധകവുമല്ല. നോമ്പ് പത്തിരിയോ ഇറച്ചിയോ സമൂസയോ കാക്കത്തൊള്ളായിരം രുചികരമായ വിഭവങ്ങളോ അല്ല. ഈ മനുഷ്യരില്‍ ചിലരെങ്കിലും കരുതുന്നതു പോലെ പുണ്യങ്ങളുടെ വൃക്ഷങ്ങള്‍ പൂക്കുന്ന വസന്ത കാലവുമല്ല. നാം തന്നെയാണ് പുണ്യവും നന്മയും പൂത്തുലഞ്ഞു നില്‍ക്കേണ്ടുന്ന മഹാ വൃക്ഷങ്ങള്‍. താനാകുന്ന മരം എത്ര പൂത്തുവെന്നും കായ്ച്ചുവെന്നും അവയെല്ലാം സുഗന്ധവും മാധുര്യവും നന്മയുമുള്ള പൂക്കളും ഫലങ്ങളുമായിരുന്നുവോയെന്നും സ്വയം ചോദിക്കുക. ഒരു മരം എന്തിന് പൂത്തുവെന്നും കായ്ച്ചുവെന്നുമുള്ള ചോദ്യങ്ങള്‍ യുക്തിരഹിതമാണ്.അതിന്റെ അകം സമൃദ്ധമായി നിറഞ്ഞുതുളുമ്പുന്ന വേളയില്‍ അത് അനേകായിരം നിറങ്ങളും സുഗന്ധവും തേനുമുള്ള പൂക്കളും മധുരതരമായ ഫലങ്ങളും ഇതര ജീവജാലങ്ങള്‍ക്കായി സ്വയം ഉത്പാദിപ്പിക്കുന്നു. അതിന് പ്രത്യേക കാരണമൊന്നും വേണ്ട. 

ആരാണ് ഒരു യഥാര്‍ഥ സുഹൃത്തെന്ന് ചോദിക്കരുത്. താന്‍ മറ്റുള്ളവര്‍ക്ക് ഒരു യഥാര്‍ഥ സുഹൃത്താണോയെന്ന് സ്വയം ചോദിച്ചുകൊള്ളുക. മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പൊരുതുന്നതിന് പകരം സ്വന്തത്തിന്റെ അധിപനാകുവാന്‍ നോമ്പ് നമ്മോട് കല്‍പ്പിക്കുന്നു. ജീവിതം ഒരു സ്വരലയമാണ്. അതൊരു ക്രമഭംഗമല്ല. ഒരു പൂമാലയിലൂടെ അദൃശ്യമായ ഒരു നൂല് കടന്നുപോകുന്നതു പോലെ ഒരു നിയമം വഴി എല്ലാം ബന്ധിതമാണ്. നിങ്ങള്‍ കാണുന്നത് പൂക്കളാണെങ്കിലും അവയെ കൊരുത്ത് മാലയാക്കുന്ന ഒരു അദൃശ്യമായ നൂലുണ്ട്. എല്ലാം ക്രമത്തിലാക്കുന്നത് ആ നൂലാണ്. അത് തിരിച്ചറിയുവാനുള്ള ധിഷണയുടെ അഗ്‌നിശലാകകളാകുക. ഭൂതകാല പാപങ്ങളെ കരിച്ചുകളയാന്‍ ശേഷിയുള്ള റമസാന്‍ വ്രതത്തിന്റെ ഹോമകുണ്ഡത്തില്‍ ഹവിസ്സായി നമുക്ക് എരിഞ്ഞടങ്ങാം.

കെ എന്‍ എ ഖാദര്‍

ഓര്‍മകളില്‍ ഒളിമങ്ങാതെ അയ്യൂബ് ഖാന്‍ സഅദി

Written By WebMuhimmath Kasaragod on Wednesday, 9 July 2014 | 18:05

അയ്യൂബ് ഖാന്‍ സഅദി ഉസ്താദ് നമ്മോട് വിടപറഞ്ഞ് ഒരാണ്ട് പിന്നിടുകയാണ്. ആദര്‍ശവീഥിയില്‍ വിശ്രമമില്ലാത്ത പടയോട്ടം നടത്തി ഒരു പുരുഷായുസ്സിന്റെ പ്രവര്‍ത്തനം ഹൃസ്വമായ ജീവിതത്തില്‍ ചെയ്തുതീര്‍ത്താണ് ഉസ്താദ് നമ്മോട് വിടപറഞ്ഞത്. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശബോധവും പ്രാവര്‍ത്തികമാക്കിയ ജീവിതശൈലിയും മുഖമുദ്രയാക്കിയ ആ മഹാമനീഷി സംവാദ-മുഖാമുഖ-ഖണ്ഡന പ്രഭാഷണങ്ങളിലൂടെ ആദര്‍ശവൈരികളുടെ പേടിസ്വപ്നമായിരുന്‌നു.
തെക്കന്‍ കേരളത്തില്‍ കൊല്ലം ജില്ലയിലെ പറവൂരില്‍ ജനിച്ചുവളര്‍ന്ന ഉസ്താദ് പ്രാഥമിക പഠനം നടത്തി കാസര്‍കോട് ജാമിഅ സഅദിയ്യ ശരീഅത്ത് കോളജില്‍ നിന്നും ബിരുദ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. നിരവധി മഹല്ലുകളില്‍ ഖത്വീബായും മുദര്‍രീസായും സേവനമനുഷ്ഠിച്ച ഉസ്താദ് 2006 മുതല്‍ ജാമിഅ സഅദിയ്യയില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
എല്ലാ വിജ്ഞാന ശാഖകളിലും അഗാധ ജ്ഞാനം നേടിയിരുന്നു ഉസ്താദ്. ആശയ പ്രഭാഷണ ദര്‍സ് രംഗത്ത് ഏറെ കരുത്തേകിയത് പൊന്മള ഉസ്താദിന്റെ ശിഷ്യത്വമായിരുന്നു.
ജാമിഅ സഅദിയ്യയില്‍ നിരവധി കെല്‍പ്പുറ്റ ഉസ്താദുമാരില്‍നിന്ന് ലഭിച്ച ശിക്ഷണം ഉസ്താദിന്റെ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. ശൈഖുനാ നൂറുല്‍ ഉലമ എം എ ഉസ്താദില്‍നിന്ന് ഉള്‍ക്കൊണ്ട സ്വാധീനമായിരുന്നു പിന്നീടുള്ള കരുത്ത്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് അഗാധപാണ്ഡിത്യമുള്ള ശൈഖുനായില്‍നിന്ന് ഉസ്താദ് ആവോളം പരിശീലനം നേടുകയും ചെയ്തിരുന്നു.
പഠന കാര്യങ്ങളില്‍ കണിശത കാണിച്ചിരുന്ന ഉസ്താദിന് കിതാബുകളായിരുന്നു സുഹൃത്തുക്കള്‍. സഅദിയ്യയില്‍ പഠിച്ചിരുന്ന മൂന്നു വര്‍ഷക്കാലയളവില്‍ സഅദിയ്യ ശരീഅത്ത് കോളജില്‍നിന്ന് രണ്ട് മിനുട്ട് നടന്നാല്‍ എത്താവുന്ന ഇംഗ്ലീഷ് മീഡിയം ഒരിക്കല്‍ പോലും കണ്ടിരുന്നില്ലെന്ന ഉസ്താദിന്റെ വാക്കുകള്‍ സ്മരണീയമാണ്.
സഅദിയ്യ ചെലുത്തിയ സ്വാധീനം കുറച്ചല്ല. അതുകൊണ്ടായിരിക്കുമല്ലോ പഠനശേഷം അധ്യാപനത്തിനും ശൈഖുനാ നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ ജ്ഞാനഗേഹം തേടിയെത്തിയത്. സഅദിയ്യ ഉസ്താദിന് ആവേശമായിരുന്നു. സഅദിയ്യയെ പരാമര്‍ശിക്കാതെ പ്രഭാഷണങ്ങള്‍ അവസാനിപ്പിക്കില്ല. സ്വദേശത്തും വിദേശത്തും സഅദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതില്‍ ഉസ്താദിന്റെ ശ്രമം പ്രശംസനീയമായിരുന്നു.
സംഘടനാ രംഗത്തും അയ്യൂബ് ഖാന്‍ സഅദിയുടെ മുഖമുദ്ര ശ്രദ്ധേയമായിരുന്നു. പഠനകാലം മുതല്‍ തന്നെ സംഘടനയില്‍ സജീവ സാന്നിധ്യമായിരുന്ന ഉസ്താദ് യൂനിറ്റ്, പഞ്ചായത്ത്, മേഖലാ തലങ്ങളില്‍ പ്രവര്‍ത്തിച്ച് പിന്നീട് കൊല്ലം ജില്ലാ എസ് വൈ എസ് അധ്യക്ഷനാവുകയും ചെയ്തു. മരണസമയത്ത് എസ് വൈ എസ് കൊല്ലം ജില്ലാ പ്രവര്‍ത്തകസമിതി അംഗമായിരുന്നു ഉസ്താദ്.
2013 ജൂലൈ 19 വെള്ളിയാഴ്ച (റമസാന്‍ 10) സുന്നീ കൈരളി അക്ഷരാര്‍ഥത്തില്‍ തരിച്ചുപോയ ദിനമായിരുന്നു. അയ്യൂബ് ഖാന്‍ സഅദിയുടെ ജീവിതത്തിലെ അവസാന നിമിഷങ്ങള്‍. റമസാന്‍ ഒന്നുമുതല്‍ വിവിധ ഭാഗങ്ങളില്‍ സഅദിയ്യയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഉസ്താദ് അന്ന് രാവിലെ സഅദിയ്യയിലെത്തി സ്ഥാപനത്തിനുവേണ്ടി ലഭിച്ച മുഴുവന്‍ സംഖ്യയും ഏല്‍പിച്ചു. ജുമുഅക്ക് ചെമനാട് പള്ളിയിലെത്തി ഖുതുബ നിര്‍വഹിച്ചു. നിസ്‌കാരശേഷം സകാത്ത് പഠനക്ലാസ് നടത്തി. തത് വിഷയത്തില്‍ അഹ്‌ലുസ്സുന്നയുടെ  നിലപാടും വഹാബിസത്തിന്റെ അബദ്ധജഡില വാദങ്ങളും വിശദീകരിച്ചു സംശയ നിവാരണത്തിനും അവസരം നല്‍കി. അവസാനം നല്ലൊരു ആത്മീയ പ്രഭാഷണവും നടത്തി ക്ലാസ് അവസാനിപ്പിച്ചു.
പിന്നീടുള്ള യാത്ര കുടക് ഭാഗത്തേക്കായിരുന്നു. അവിടെ ചില പരിപാടികളില്‍ പങ്കെടുക്കണം. സഅദിയ്യയുടെ പ്രചാരണം നടത്തണം. ചെമനാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം ഏകദേശം നാലുമണി. സുള്ള്യയില്‍ വെച്ച് അസ്വര്‍ നിസ്‌കരിച്ചു. യാത്ര വീണ്ടും തുടര്‍ന്നു. യാത്രക്കിടെ ബേക്കല്‍ ഇബ്‌റാഹിം മുസ് ലിയാര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം എന്നിവരുമായി സകാത്ത് വിഷയത്തില്‍ ഏറെനേരം ഫോണില്‍ ചര്‍ച്ച നടത്തി. സമയം മഗ്‌രിബിനോടടുത്തു. മടിക്കേരി സുണ്ടിക്കൊപ്പയിലെ ഒരു വീട്ടിലായിരുന്നു നോമ്പുതുറ. ഇനിയും ധാരാളം യാത്ര ചെയ്യാനുണ്ട്. ഡ്രൈവര്‍ ഒന്ന് ചവിട്ടാന്‍ തന്നെ തീരുമാനിച്ചു. നീണ്ട ഫോണ്‍ സംഭാഷണത്തിനുശേഷം ഉസ്താദ് അല്‍പം വിശ്രമിക്കാന്‍ തീരുമാനിച്ചു. കയ്യിലുണ്ടായിരുന്ന ലാപ്‌ടോപ്പ് പിന്‍സീറ്റിലേക്ക് നല്‍കി. തസ്ബ്വീഹ് മാല കൈയിലെടുത്ത് ഉസ്താദ് നീണ്ടുനിവര്‍ന്ന് ഇരുന്നു. താന്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെല്ലാം പരമാവധി ചെയ്തുതീര്‍ത്തു എന്ന മട്ടില്‍....
വാഹനം പരമാവധി വേഗത്തില്‍ പായിച്ചു. മുന്നിലുള്ള വാഹനങ്ങളെയെല്ലാം ഓവര്‍ടേക്ക് ചെയ്ത് ആ വാഹനം കുതിച്ചു. പെട്ടെന്ന് മടിക്കേരിക്കടുത്ത് വെച്ച് ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ അത് സംഭവിക്കുകതന്നെ ചെയ്തു. മുന്‍ഭാഗത്തുനിന്ന് ഒരു ലോറി ചീറിവന്നു. അല്ലാഹുവിന്റെ അപാരമായ വിധി പുലര്‍ന്നു. എല്ലാം ഒരു ഞൊടിയിടയില്‍. അല്ലാഹു ആ മഹാഗുരുവിനോടൊപ്പം നമ്മെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ... ആമീന്‍...
                                                               മുഹമ്മദ് സ്വാബിര്‍    തിരുവട്ടൂര്‍

നോട്ടിന്റെ സകാത്ത് എങ്ങനെ?

Written By WebMuhimmath Kasaragod on Tuesday, 8 July 2014 | 10:25

സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നല്‍കാന്‍ ഖുര്‍ആനും സുന്നത്തും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വില പിടിപ്പുള്ള പല ലോഹങ്ങളും രത്‌നങ്ങളും ലോകത്തുണ്ട്. അവക്കൊന്നുമില്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് ഉണ്ടാകാന്‍ കാരണം, സ്വര്‍ണവും വെള്ളിയും ആഗോളതലത്തില്‍ പ്രാചീന കാലം മുതല്‍ക്കേ വിലയായി ഉപയോഗിക്കുന്ന വസ്തുക്കളായതുകൊണ്ടാണ്. ഏത് സാധനവും ഇത് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. ഇത് പണക്കാരുടെ കൈയില്‍ മാത്രം കെട്ടിക്കിടന്നാല്‍ പാവപ്പെട്ടവന്‍ പ്രയാസപ്പെടും.

നിശ്ചിത വിഹിതം അവരിലേക്ക് ഒഴുകണം. അതാണ് സകാത്ത്. എന്നാല്‍ ഇന്ന് പലപ്പോഴും വെള്ളിയും സ്വര്‍ണവും നേരിട്ട് വിനിമയോപാധികളായി രംഗത്തില്ല. എങ്കിലും അവ ആസ്തിയായി സ്വീകരിച്ച് ഉപയോഗസൗകര്യത്തിനായി കറന്‍സി നോട്ടുകള്‍ ഇറക്കിയിരിക്കയാണ്. അതുപയോഗിച്ച് എന്തും നമുക്ക് വാങ്ങാന്‍ സാധിക്കും. അതിനാല്‍ കറന്‍സികള്‍ക്കും സകാത്ത് നല്‍കണം. 20 മിസ്‌കാല്‍ (85 ഗ്രാം) സ്വര്‍ണം ഒരാളുടെ അധീനതയില്‍ ഒരു വര്‍ഷം കെട്ടിക്കിടന്നാല്‍ അതിന്റെ രണ്ടര ശതമാനം സകാത്തായി വിതരണം ചെയ്യണം. സൂക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍മിച്ചതാണെങ്കില്‍, അത് പതിവില്‍ കവിഞ്ഞതല്ലെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. 200 ദിര്‍ഹം (595 ഗ്രാം) വെള്ളിയുണ്ടായാല്‍ അതും സകാത്ത് നിര്‍ബന്ധമാകാന്‍ മാത്രമുള്ള ധനമായി. ഒരു കൊല്ലം പൂര്‍ത്തിയായാല്‍ ഇതിനും രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇടക്ക് ഉടമാവകാശം നഷ്ടപ്പെടുകയോ തൂക്കം കുറയുകയോ ചെയ്താല്‍ സകാത്ത് വേണ്ട. 595 ഗ്രാം വെള്ളിയുടെ വില (ഏകദേശം 27,000 രൂപ) കൈവശം വെക്കുമ്പോഴാണ് കറന്‍സി നോട്ടിന് സകാത്ത് നിര്‍ബന്ധമാകുക.

ഇന്ന് വെള്ളി, സ്വര്‍ണങ്ങളേക്കാള്‍ ആളുകള്‍ കൈവശം വെക്കുന്നത് കറന്‍സിയാണ്. പ്രൊവിഡന്റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം…ഇങ്ങനെ പല തരത്തിലും ആളുകള്‍ക്ക് സമ്പാദ്യമുണ്ട്. ഇവ സകാത്ത് നല്‍കാനുള്ള തുകയായ (ഏകദേശം 27,000 രൂപ) എത്തിക്കഴിഞ്ഞാല്‍ സകാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് എടുത്തു ഉപയോഗിച്ചുപോയില്ലെങ്കില്‍ അതിന് സകാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്റെ കുറിയിടപാടുകള്‍ ഇന്ന് നാട്ടിന്‍പുറത്ത് പോലും സര്‍വസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാല്‍ സകാത്തില്ല. 

സകാത്തിന്റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂര്‍ത്തിയായാല്‍ കുറിയിടപാടുകാരനും സകാത്ത് കൊടുക്കണം. കടമായി കൊടുത്ത പണത്തിനും സകാത്ത് നിര്‍ബന്ധമാണ്. വാങ്ങിയത് അടച്ചുതീര്‍ക്കാന്‍ പ്രയാസമില്ലാത്ത മുതലാളിയാണെങ്കില്‍ കൊല്ലം തികഞ്ഞാല്‍ അയാള്‍ തന്നില്ലെങ്കിലും ഉടമ സകാത്ത് കൊടുക്കണം. പാവപ്പെട്ടവന്റെ കൈയിലാണ് കുടുങ്ങിപ്പോയതെങ്കില്‍ തിരിച്ചു ലഭിച്ചതിനു ശേഷം സകാത്ത് നല്‍കിയാലും മതി.


കച്ചവടവും വാടക സ്റ്റോറും


നാട്ടില്‍ പണിയൊന്നുമില്ലാതെ കഴിയുന്ന ശരീഫിന് ജ്യേഷ്ഠന്‍ ഒരു ലക്ഷം രൂപ അയച്ചുകൊടുത്തു. മുഹര്‍റം ഒന്നിന് ഇത് കൈപ്പറ്റി. സ്വഫര്‍ ഒന്നിന് ശരീഫ് ഈ തുകക്കത്രയും ചെരിപ്പുകള്‍ വാങ്ങി ഒരു കടയാരംഭിച്ചു. ഇനി ഈ കച്ചവടത്തിന്റെ സകാത്ത് എങ്ങനെ കണക്കാക്കണം? ഇവിടെ ശരീഫ് കടയാരംഭിക്കുന്നത് സ്വഫര്‍ ഒന്നിനാണെങ്കിലും അതിനുപയോഗിച്ച ഒരു ലക്ഷം രൂപ അതിന്റെ ഒരു മാസം മുമ്പ് കൈയിലെത്തിയതു കൊണ്ടും ഈ തുക സകാത്ത് നിര്‍ബന്ധമാകാനുള്ള 595 ഗ്രാം വെള്ളിയുടെ വിലയുള്ളതിനാലും അടുത്ത മുഹര്‍റം ഒന്നിന് തന്നെ കടയില്‍ സ്റ്റോക്കെടുപ്പ് നടത്തണം. നിലവില്‍ ഉള്ള സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയാണ് കൂട്ടേണ്ടത്. 

ഹോള്‍സൈല്‍ സാധനങ്ങള്‍ക്ക് ഹോള്‍സൈല്‍ മാര്‍ക്കറ്റ് വിലയും റീട്ടയില്‍ സാധനങ്ങള്‍ക്ക് റീടെയില്‍ മാര്‍ക്കറ്റ് വിലയും കണക്കാക്കണം. ഒപ്പം കടം പോയതില്‍ കിട്ടുമെന്ന് ഉറപ്പുള്ളതും കടയില്‍ നിന്നു ആഴ്ചക്കുറിയായോ മറ്റോ നിക്ഷേപിച്ച വല്ലതുമുണ്ടെങ്കില്‍ അതും കൂട്ടണം. (ലഭ്യമായ ലാഭത്തില്‍ നിന്ന് ചെലവായിപ്പോയതൊന്നും കൂട്ടേണ്ടതില്ല. ) ഇത് മൊത്തം രണ്ട് ലക്ഷം രൂപക്കുള്ള മൂല്യമുണ്ടെന്നു വെക്കുക. അതിന്റെ രണ്ടര ശതമാനമായ 5000 രൂപ സകാത്ത് കൊടുക്കണം. കച്ചവടത്തിന്റെ നിസാബും (സകാത്ത് നിര്‍ബന്ധമാകാനുള്ള മൂല്യം) 595 ഗ്രാം വെള്ളിയുടെ വില(ഏകദേശം 27,000 രൂപ)യാണ്. കച്ചവടം ആരംഭിക്കുമ്പോള്‍ 595 ഗ്രാം വെള്ളിയുടെ വിലയുടെ ആസ്തി വേണമെന്നില്ല. കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടായാല്‍ മതി. ഹോട്ടലുടമകള്‍, ജ്യൂസ് കടക്കാര്‍ തുടങ്ങിയവര്‍ക്ക് കൊല്ലം തികയുമ്പോള്‍ ചരക്കുകളുടെ വില കൂട്ടിയിടാന്‍ കൂടുതലൊന്നും ഉണ്ടാകില്ലെങ്കിലും കച്ചവടത്തില്‍ നിന്ന് ലഭിച്ച് നിക്ഷേപിച്ച സംഖ്യയുണ്ടെങ്കില്‍ അതിന്റെ സകാത്ത് കണക്കാക്കണം. ഒരു കടയാരംഭിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അതിന്റെ ലാഭത്തില്‍ നിന്ന് മറ്റൊരു കട തുടങ്ങിയാല്‍ ആദ്യത്തെ കടക്ക് കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ തന്നെ രണ്ടാം കടയുടെ സകാത്തും കൊടുക്കണം. ഇന്ന് പല ഏജന്‍സികളും അവയുടെ ഉത്പന്നങ്ങള്‍ കടയില്‍ ഇറക്കിക്കൊടുക്കും. വിറ്റതിന് ശേഷമോ അല്‍പ്പാല്‍പ്പമായോ കാശ് അടച്ചുതീര്‍ത്താല്‍ മതി. ഇത് കടമാണ് എന്നതു കൊണ്ട് കച്ചവടത്തിന്റെ സകാത്തില്‍ നിന്നും ഒഴിവാകുകയില്ല. 

കച്ചവടത്തിന് വേണ്ടി ഇറക്കിയ മുഴുവന്‍ പണവും ലോണ്‍ വാങ്ങിയതാണെങ്കിലും സകാത്ത് നിര്‍ബന്ധമാണ്. വാടക സ്റ്റോര്‍ നടത്തുന്നയാള്‍ വാടക സാധനങ്ങള്‍ക്ക് 'വില കെട്ടി' സകാത്ത് കൊടുക്കേണ്ടതില്ല. ഇത് കച്ചവടമല്ലാത്തതാണ് കാരണം. എന്നാല്‍ പീടികമുറികളും മറ്റും വാടകക്കെടുത്ത് മേല്‍വാടകക്ക് കൊടുക്കുന്നവര്‍ വര്‍ഷം പൂര്‍ത്തിയായാല്‍ അതിന് ലഭിക്കാവുന്ന വാടക കൂട്ടിനോക്കി 595 ഗ്രാം വെള്ളിക്കുള്ള വിലയുണ്ടെങ്കില്‍ അതിന് രണ്ടര ശതമാനം സകാത്ത് നല്‍കണം. കച്ചവടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ടാണ് ഇത്. ജ്വല്ലറി ഉടമകള്‍ വര്‍ഷം തികഞ്ഞാല്‍ സ്റ്റോക്കെടുപ്പ് നടത്തണം. 595 ഗ്രാം വെള്ളിയുടെ വില വരുന്ന ഒരു വള മാത്രമാണ് കടയിലുള്ളതെങ്കിലും അതിന് സകാത്ത് നല്‍കണം. കച്ചവടച്ചരക്ക് എന്ന പരിഗണന ആയതുകൊണ്ട് സകാത്തായി സ്വര്‍ണം തന്നെ നല്‍കേണ്ടതില്ല. പണം നല്‍കിയാലും മതി. കച്ചവടച്ചരക്ക് എന്ന നിലക്കല്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുമ്പോള്‍ സ്വര്‍ണവും വെള്ളിയുമായി തന്നെ നല്‍കണം.

റഹ്മത്തുല്ല സഖാഫി എളമരം|

പാശ്ചാത്യര്‍ കാണാതെ പോകുന്ന ഇസ്രയേലി ആക്രമണങ്ങള്‍

Written By WebMuhimmath Kasaragod on Wednesday, 2 July 2014 | 10:46

ഇറാഖില്‍ സുന്നി പോരാളികള്‍ നടത്തുന്ന ആക്രമണങ്ങളെപ്പറ്റി അമേരിക്കയും സാമന്തരാജ്യങ്ങളും വന്‍തോതില്‍ പ്രചാരണം നടത്തുമ്പോള്‍ ഇസ്രായേല്‍ ഗസയിലും പടിഞ്ഞാറേക്കരയിലും നടത്തുന്ന ക്രൂരകൃത്യങ്ങള്‍ അവഗണിക്കപ്പെടുന്നതില്‍ അദ്ഭുതമില്ല. തങ്ങളില്‍നിന്ന് ശ്രദ്ധതെറ്റുമ്പോഴൊക്കെ ഫലസ്തീന്‍കാരെ ബോംബിട്ടു കൊല്ലുന്നതും പീഡിപ്പിക്കുന്നതും യഹൂദരാഷ്ട്രത്തിന്റെ നയമാണ്. ഈജിപ്തില്‍ തങ്ങളോട് മുന്‍കൂട്ടി ആലോചന നടത്തി ഭരണം നടത്തുന്ന ഒരേകാധിപതി അധികാരം പിടിച്ചെടുത്തതോടെ അവര്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി എന്നു പറയാം.

ജൂണ്‍ 12ാം തിയ്യതി തൊട്ട് അധിനിവിഷ്ട ഫലസ്തീനില്‍ ഇസ്രായേലി പട്ടാളം ഫലസ്തീന്‍ ജനതയെ വേട്ടയാടുകയാണ്. യഹൂദഭടന്‍മാര്‍ യുവാക്കളെ പിടികൂടുകയും ചെറുക്കുന്നവരെ വെടിവച്ചുകൊല്ലുകയും ചെയ്യുന്നു. ഗസയില്‍ ബോംബാക്രമണം നടക്കാത്ത ഒരു ദിനവുമില്ല. ക്ലിനിക്കുകളും സ്‌കൂളുകളും അനാഥാലയങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ബോംബിട്ട് തകര്‍ക്കുന്നു. ഇതിനകം 600ഓളം പേര്‍ തടവുകാരായി. ബുദ്ധിമാന്ദ്യമുള്ള ഒരു യുവാവും ഗര്‍ഭിണിയുമടക്കം അനേകമാളുകള്‍ ബോംബേറില്‍ കൊല്ലപ്പെട്ടു. മഹ്മൂദ് അബ്ബാസ് ഭരിക്കുന്ന പടിഞ്ഞാറേക്കരയില്‍ ഓഫിസുകളിലും വീടുകളിലും കയറി ഭടന്‍മാര്‍ എല്ലാം നശിപ്പിക്കുന്നു. അതിനു പുറമെയാണ് അമേരിക്കയില്‍നിന്നും റഷ്യയില്‍നിന്നും വന്ന് ഫലസ്തീന്‍ ഭൂമിയില്‍ കോളനികള്‍ പണിത വലതുപക്ഷ മതതീവ്രവാദികളുടെ പേക്കൂത്തുകള്‍.

നിയമവിരുദ്ധമായി താമസിക്കുന്ന മൂന്നു കുടിയേറ്റക്കാര്‍ അപ്രത്യക്ഷരായി എന്ന ന്യായത്തിലാണ് ഈ കാടത്തമൊക്കെയും. ഒരു ഫലസ്തീന്‍ സംഘവും അതിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. പ്രധാനമന്ത്രി നെതന്യാഹു അതിന്റെ പിന്നില്‍ ഹമാസാണെന്നു പ്രചരിപ്പിക്കുന്നുവെങ്കിലും ഇസ്രായേലിനെ ഓമനിക്കുന്ന യു.എന്‍. പോലും അതംഗീകരിച്ചിട്ടില്ല.

ഹമാസും മഹ്മൂദ് അബ്ബാസിന്റെ അല്‍ഫത്ഹും തമ്മില്‍ ഒരു ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതാണ് നെതന്യാഹുവിനെ യഥാര്‍ഥത്തില്‍ കുപിതനാക്കിയിരിക്കുന്നത്. യു.എസും ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും കുടിയേറ്റക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തെ അപലപിക്കുന്നു. എന്നാല്‍, ആ സംഭവത്തിന് അല്‍പ്പദിവസം മുമ്പാണ് രണ്ട് ഫലസ്തീന്‍ ബാലന്‍മാരെ ഇസ്രായേലി ഭടന്‍മാര്‍ വെടിവച്ചുകൊന്നത്. 250ലധികം ബാലന്‍മാര്‍ നിയമവിരുദ്ധമായി ഇസ്രായേലി ജയിലില്‍ കഴിയുന്നത് ഒബാമയ്ക്കും കൂട്ടാളികള്‍ക്കും വിഷയമല്ല.


ഫലസ്തീന്‍ മണ്ണില്‍നിന്ന് ഫലസ്തീന്‍കാരെ പൂര്‍ണമായും ഉച്ചാടനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ഇസ്രായേല്‍ ഭരിക്കുന്നത്. അവരെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരാണ് വൈറ്റ്ഹൗസിലും വൈറ്റ്ഹാളിലും ഭരണം നടത്തുന്നത്. അക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെ ഒരേയൊരു കാരണവും അതുതന്നെ.

റമളാന്‍ ഉറങ്ങിത്തീര്‍ക്കാനുള്ളതണോ?

Written By WebMuhimmath Kasaragod on Tuesday, 1 July 2014 | 17:46

ഇഖ്ബാല്‍ പൊയ്യത്തബയല്‍
       (എസ്എസ്എഫ് മഞ്ചേശ്വരം ഡിവിഷന്‍ ഗൈഡന്‍സ് സെക്രട്ടറി)റമളാന്‍ വന്നെത്തി, വിശ്വാസിയുടെ വസന്തം  പെയ്തിറങ്ങി, പ്രവര്‍ത്ഥനാ വചസ്സുകളുമായി പുണ്യദിനരാ്ര്രതങ്ങളെ കാത്തിരുന്നവര്‍ക്ക് സന്തുനഷ്ടിയുടെ സുദിനങ്ങള്‍ ഉദിച്ചുയര്‍ന്നിരിക്കുന്നു. പുണ്യങ്ങളുടെ പെരുമഴക്കാലം വര്‍ഷിക്കുകയായ്.
നരകത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു., സാത്താന്‍മാര്‍ കെട്ടിയിടപ്പെടിരിക്കുന്നു, കടുത്ത ഉഷ്ണത്തി്‌ലും ദൈര്‍ഘ്യമേറിയ പകലുകളിള്‍  ആത്മീയ ആനന്ദത്താല്‍ വിശ്വാസികള്‍  നിറക്കുകയാണ്. സ്വര്‍ഗ്ഗവാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കന്നു.
ഇനിയും നാം അലസരാവരുത്. രാപകലുകളെ  നന്മകളാല്‍ ദീപ്തമാക്കണം. അലസതയും ഉറക്കം ഒഴിവാക്കി ദേഹത്തെയും ദേഹിയെയും പരിശുദ്ധമാക്കണം, നോമ്പ് ഇവരണ്ടിനെയും സംസ്‌കരിക്കാനുള്ളതാവണം, വെടിപറച്ചിലുകളുടെയും പോക്കരിത്തരതതിന്റെയും ദിനങ്ങളാവരുത്, പരമാവധി വ്രത ശുദ്ധിനേടിയെടുക്കാന്‍ ശ്രമിക്കണം, പരിശുദ്ധ മാസം വന്നിട്ട്, പാപക്കറകനളില്‍ നിന്ന് മുക്തമാവാതെ നരക മോചനം സാധ്യമാവാതെ കഴിഞ്ഞുകൂടിയാലുള്ള ഭവിഷ്യത്ത് മറക്കരുത്, പ്രവാചകരുടെ മൂന്ന് ആമീനിലൊന്ന് അത്തരക്കാരുടെ നാഷത്തിനാണെന്നത് വിസ്മരിക്കരുത്.
നാം സമ്പൂര്‍ണ്ണ നോമ്പിനുടമകളാവണം, വെറും ആമാശയവ്രതമല്ല റമളാന്‍ സന്ദേശം, മറിച്ച്  ശരീരത്തിന്റെ ഓരോ അവയവങ്ങളെയും നാം തിന്മകളില്‍ നിന്ന് അകറ്റി നിര്‍ത്തണം, ഓരോ സുന്നത്തിനും ഫര്‍ളിന്റെയും ഫര്‍ളിന് 70 മുതല്‍ 700 വരെയും പ്രതിഫലം ലഭിക്കുമ്പോള്‍ കൊയ്തന്‍ നാം സുസജ്ജരാവണം
ഏതാനും ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയ്, അടുത്ത റമളാന്‍ ആര്‍ക്കൊക്കെ ലഭിക്കുമെറിയില്ല, പ്രിയ സുഹൃത്തെ, ഇത് അവസാനത്തേതാവാം, അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴിച്ച് മുഴുവന്‍ സമയങ്ങളിലും ആരാധനാ നിമഗനവാവുക, പടച്ചവന്റെ അനുഗ്രഹം തേടിയെത്തും, റമസാന്‍ അനുകൂല സാക്ഷിയാവും, ഖുര്‍ആന്‍ നിന്റെ കൈപിടിക്കും, ഊര്‍ജ്ജസ്വലവട്ടെ- നമ്മുടെ ദിനരാത്രങ്ങള്‍
ദേഹത്തെയും  ദേഹിയെയും  മാലിന്യ മുക്തമാക്കുന്നതിന് പുറമെ ആരോഗ്യകരമായും ഏറെ ഗുണകരമാണ്. നോമ്പ്, പതിനാല് മണിക്കുറിലധികം പച്ചവെളളം പോലും  കഴിക്കാതെ ഉപവസിക്കുമ്പോള്‍ കൂടലിന്റെ പെരിടോണിയം  പൊട്ടിപ്രധിരോധശേഷി വര്‍ധിപ്പിക്കുന്ന ഒരു എന്‍സൈം കൂടലില്‍ ഊര്‍ന്നിറങ്ങും, ശരീരത്തിനും മനസ്സിനും പത്തിരട്ടി ആരോഗ്യമാണ് ഇതിലൂടെ ലഭിക്കുന്നത്. ശരീരത്തിന് സ്വയം പ്രതിരോധ ശേഷി കൈവരുന്നത് മൂലം  തളര്‍വാതം പോലുള്ള രോഗം പിടിപെടില്ല
അകാരണമായി ഒരാളും ഒരു നോമ്പുപോലും ഒഴിവാക്കരുത്. അതിനുപകരം ജിവിതം മുഴുവന്‍ നോമ്പ് നോറ്റാലും പകരമാകിലെന് ഹദീസ് നമ്മെ പഠിപ്പിക്കുന്നു. അന്നപാനീയങ്ങളില്‍ നിന്ന് മുക്തരായി നില്‍കുമ്പോള്‍ നമ്മുടെ ദേഹം  വൃതശുദ്ധിയുള്ളതാക്കി മാറ്റണം, അന്യനെപറ്റി ഇഷ്ടമില്ലാത്തത് പറയുക (ഏഷണി, പരദൂഷണം) കളവ്പറയുക അനാവശ്യ സംസാരങ്ങളിലും പ്രവര്‍ത്തിയുലും മുഴുക്കുക തുടങ്ങിയവ കൊണ്ടനല്ലൊം ദേഹീ മലീമസമാക്കും അതിനാല്‍ നാവിനെ സൂഷിക്കാനുള്ള പരിശീലന ക്കാലയമളവുകൂടിയാണ് റമളാന്‍ .
നോമ്പുക്കാരന്  അല്ലാഹു ധാരളമായി ഓഫറുകള്‍ നല്‍കുന്നു. നോമ്പുകാരന്റെ വായയുടെ ഗന്ധം പരലോകത്ത് കസ്തൂരിയെ വെല്ലുന്ന സുഗന്ധമായിമാറും. രാപകല്‍ ഭേദമാന്യെ നോമ്പുകാരന് വേണ്ടി മലക്കുകള്‍ പ്രാര്‍ത്ഥനാ നടത്തുന്നു. യഥാര്‍ത്ഥ നോമ്പകാരന് നരഗമോചനം സുനിശ്ചിതം.
ഇത്രയേറെ പുണ്യ നിറഞ്ഞ് നിന്നിട്ടും പലരും ഉറണ്ടി സമയം തീര്‍ക്കുന്നത് കാണാറുണ്ട്. അശ്രദ്ധ നമ്മെ നാശത്തിലേക്ക് നയിക്കും, നോമ്പുകാരന്റെ ഉറക്കിനും പ്രതിഫലമുണ്ടെന്നുകരുതി മുഴുസമയവും ഉറങ്ങിത്തീര്‍ക്കണമെന്നര്‍ത്ഥമില്ല. ആവശ്യയത്തിന്  ഉറങ്ങി ബാക്കി മുഴുസമയങ്ങളും കര്‍മ്മമണ്ഡലത്തില്‍ ഊര്‍ജ്ജ്വസ്വലനാവണം. നോമ്പ് കാലത്ത് തന്റെ സഹോദരന്റെ പ്രയാസം നീക്കിയാല്‍ , സാധുക്കളുടെ  കണ്ണീരോപ്പിയല്‍, റലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായാല്‍, ഇഫ്താറുകള്‍ സജീവമാക്കിയാല്‍ റബ്ബ് നല്‍കുന്ന പ്രതിഫലത്തിന് കണക്കില്ല എല്ലാത്തിലും  ഉപരിയായി വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ നാം ബദ്ധശ്രദ്ധരാവണം. റമസാന്‍ ഖുര്‍ആനിന്റെ വാര്‍ഷികമാണ്. അവതീര്‍ണ്ണ മാസമാണത്.ആഖിറത്തില്‍ നമ്മുടെ  രക്ഷകനാവണം ഖുര്‍ആന്‍, ഖൂര്‍ആന്‍ പാരായണം അറിയാത്തവന്‍ വെറുതെ ഖുര്‍ആന്‍ മുഴുവനായും നോക്കിത്തീര്‍ക്കനെങ്കിലും മനസ്സുകാണിക്കണം.
ഇഫ്താറുകള്‍ പൊങ്ങച്ചത്തിന്റെ വേദികളാവരുത്, ദക്ഷണം എത്രയും നല്‍കുന്നത് ശ്ലാഘനീമാണ്. അതേസമയം  ധാരാളം ഭക്ഷണം വെയ്സ്റ്റുക്കിത്തള്ളുന്ന രീതിയിലുള്ള ഇഫ്താര്‍ മാമാങ്കങ്ങള്‍ ഒരിക്കലും പൊറുക്കവയ്യ. മതസൗഹാര്‍ദ്ധാ ഊട്ടിയുറപ്പിക്കാനുള്ള മാസം കൂടിയാണ് റമളാന്‍,
മദ്രസകളും ദര്‍സുകളുമെല്ലാം അടച്ചെന്റെ കരുതി മതപഠനത്തിന് അവധി നല്‍കേണ്ട മാസമല്ല റമസാന്‍ മറിച്ച  അറിവ് തേടുന്നതില്‍  കൂടുല്‍ ശ്രദ്ധാലുകളാവണം, അറിവ് വശ്വാസിയുടെ  കളഞ്ഞു കിട്ടിയ മുത്താണെന്ന്  പ്രവാചകധ്യാപനം വിസ്മരിക്കരുത്.
റമളാനിന്റെ രാത്രികള്‍  തറാവീഹിനാല്‍ ധന്യമാക്കണം. ഫുട്‌ബോളിന്റെ  ലഹരിയില്‍ മുഴുകി സമയം കൊല്ലുമ്പോള്‍ നമ്മുടെ ജീവിതത്തിലെ വലീയ സൗഭാഗ്യ നാളുകളാണ് കൊഴിഞ്ഞ് പോവുന്നത്. എല്ലാ വര്‍ക്കും എന്റെയും പ്രസ്ഥാനത്തിന്റെയും റമളാന്‍ ആശംസകള്‍  നേരുന്നുON RAMADAN

The very Arabic word Ramadan means 'to burn down'. The rites of this holy month burns down our desires for food , for wealth and for sex. We tsruggle for those three things and feel that satisfying those needs are our goal in life. Lord Buddha has advised us to burn our desires. Prof.T.S.Eliot, in his masterpiece, 'The Waste Land' refers this in the part 'Fire Sermon'. Ramdan (Ramlvan)is the month in which the first verse of the Holy Qur'an (Read in the name of Allah who created you from something sticky like leechsperm plus ovumzygote .96:1) was revealed to Prophet Mohammad(pbuh). And this revelation continued as and when the Prophet needed clarifications on an issue. These Qur'anic verses are to guide people who read it and think of its implied sense. Qur'an tells us to read the verses and think of them (2:44; 54:17,22,32,40; and Qur'an contains guidelines to those who understand it (12:111). We must 'chew' and 'digest' the verses for our success in this world and the other world.

The best qualtiy the Holy Qur'an insists is 'Patience'. Abstaining from desires and refraining from evils at times irritate us. Patience is half of the faith('eeman' of Muslims). So ,we suffer and cotnrol our mind to comply with the directions of God: Allah. the only Protector of you and me whom we shall worship This is the right path.(Qur'an,3:51). Surely, Allah is with the people of patience,(Qur'an,2:153).'Scoffers set a ctiy aflame, but wise men turn away wrath',(the Bible,proverbs,29:8).'He who has no illwill to any being, who is friendly and compassionate, free from egoism and selfsense, evenminded in pain and pleasure and patient…is My devotee is dear to Me'(Bhagavat Gita,12:1314).Patience is the prime force of peace in all religions.

Creations shall obey the Creator. All creatures are Robots ,in the modern sense, that shall obey the commands of their Designer. Our souls are from the Universal Soul to which we(souls) are to return.(Qur'an,2:156). Life cotnrary to it will be in േൃീuble as that of a kite or a plane that lost ground cotnrol. The holy Bible refers to this relation of Soul and soul to branches and stem of a vine. As served and dried branch cannot flower and bear fruit a man served from God cannot prosper with peace.. Bhagavat Gita tells this relation with a metaphor of a machine. God in the form of Soul(life force or vitaltiy) is in our body and forces our organs to act mechanically.(Gita,18:61).

As we are of soul and body (spirit and clay), we have spiritual(eternalother worldly) and bodily(physicalthis worldlydecaying)existence. All religions ,therefore , teach us to love, serve, do good to all and be compassionate. Virtues will be rewarded by happiness and the vice will be punished. We are free to opt our way of life and enjoy or suffer accordingly. Semitic religious people(guided by Prophets ) are descendants / followers of Shem one of the sons of Prophet Noah(R).In this line was born Prophet Ibrahim(R) whose Monotheism is the approved concept in Islam. Muslims are told to follow the path of Ibrahim(R). His thought was logical. He surrendered his will to the will of God, the Creator. Whether Semitic or nonsemitic (Aryan or non AryanChinese or Japanese) the basic concepts for social relations and happiness are the same : rites may differ. So, Qur'an tells that ones faith in Monotheism and virtues acts are that matters; not their religions( people may be Muslims., Christians , Jews or Sabis who follow Atsrology etc.:Qur'an,2:62 and 5:69).

Fasting is a common method used in religions. Moses(Moosa(R) had fotry days and nights fasting on mountain before getting 'Ten Commandments',(Bible.Exodus,24:18); Jesus(Essa(R) had fotry days and nights fasting.(Bible,Matthew,4:2). For Muslims fasting during Ramadan is compulsory.'O! believers, as directed to former generations, fasting is made compulsory to you for keeping away from vices…. only for a few days…patients and േൃമvelers are exempted on condition that they shall compensate later..If pray to me , I will answer. And listen Me, to follow the Right Path' '(Qur'an,2:183186). Fasting in Ramadan is one of the five pillars of Islam.

This fasting helps to purify our thoughts and actions. Zakat Ftir and other chartiy activities are performed in this month expecting more rewards from Allah. A sense of sacrifice from our possession is encouraged by this.The Holy Qur'an is read and discussed. Great orators analyze and explain the ayaats(verses) from the Qur'an. People hear good words, do good deeds, and refrain from all wickedness. Even wars are stopped by a േൃൗce as we now find in Syria.

Physically fasting reduces fat deposits in our body and over weight or Obestiy is cut down by cotnrolled diet. Fiber fruits and nuts or corns are mainly preferred during Ramadan. Dates, banana, wheat or rice take the place of fatty food. Bad habits like smoking, using hotdrinks or drugs are gradually eliminated. Thus by prayer, mind is purified and body by healthy food. We know or must know that the stimulants have no nturitious value. Those items that make us addicts to certain consumer goods are unhealthy and in future they make us acute and chronic patients. Even animals do not take food when they are ill/sick .Bees or bacteria will not take poisoned (even permissive dose as preservatives) food items like bakery or fruit. In Naturopathy, fasting is a common method of േൃലatment. Therefore, this religious practice of fasting is profitable in either ways.

Prayers during the fasting and meditating on them will refine our thoughts and words and they together will expand our world view. When we feel that we all are creatures of One Almigthy,and thus are equals, we will accept others rights without hurting the 'Other'. Equaltiy and freedom will boost our progress. There will not be any communal competitions or rivalry for conversions. If God wished He could make us all one communtiy; but did not do so to see which group emulates through the right path.So In Islam there is no compulsion in believing a path.(The Qur'an,2:256). Faith is optional.

We will also understand the futiltiy of Identtiy politics in a socitey of Oneness.. We understand that we are of One Ummah (Ekatma Manavat):all are of the same Soul having needs and aspiration of the same sort. Allah tells us to cooperate patiently ;not to fight. Vices must be removed by virtues. War is the last resort as we find in Badr War. After thirteen years of suffering in Makkah,Muslims fled to Madina seeking peaceful life.But Quraishi business interests and their fanaticism did not allow them to live as Muslims there too.Hence, the Badr War occurred .Enemies were defeated and a nation was established by an agreement 'Madina Charter'signed by Prophet Mohammad (pbh) and the Madina natives.It is a model charter of political aspirations of a democratic one relevant even today and applicable in a coutnry like India having plural socitey. Ramadan gives us this positive perception for a peaceful democratic life. This state of life in cooperation and understanding with the other communities give us Islam(Social Peace).

nasarudheenp perunthanam


റമസാന്‍: ചില പാഠങ്ങള്‍

Written By WebMuhimmath Kasaragod on Monday, 30 June 2014 | 10:46

പുണ്യ റമസാന്‍ സമാഗതമാകുന്നതോടെ മതഭക്തിയുള്ള മനുഷ്യര്‍ ഉണരുകയായി. നന്മ നിറയുന്നതിനുതകുന്ന ഒരു അന്തരീക്ഷമാണ് റമസാനിന്റെ ആഗമനത്തില്‍ എവിടെയും നാം കാണുന്നത്. വ്യക്തി ജീവിതത്തില്‍ തുടങ്ങുന്ന ധാര്‍മികത സമൂഹത്തിലേക്ക് പകര്‍ന്നൊഴുകുന്നു. റമസാനിന്റെ സാമൂഹിക പാഠങ്ങള്‍ ഈ പശ്ചാത്തലത്തില്‍ നിന്നു വേണം പറഞ്ഞുതുടങ്ങാന്‍. വ്യക്തി വിശുദ്ധിയും സംസ്‌കരണവുമാണ് പുതിയ സമൂഹത്തിന്റെ സൃഷ്ടിപ്പിന് കളമൊരുക്കുന്നതെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ റമസാന്‍ നല്‍കുന്ന ഒന്നാമത്തെ സാമൂഹിക സന്ദേശം വ്യക്തി സംസ്‌കരണത്തിന്റെതാണെന്ന് പറയാം. വ്രതം എന്നത് ഒരു സ്വകാര്യ കര്‍മാനുഷ്ഠാനമാണെങ്കിലും അതുവഴി സമൂഹത്തിലെ ഓരോ അംഗത്തിലും വരുന്ന നന്മ സാമൂഹിക പ്രധാനമാണ്. 

നല്ല സമൂഹത്തിന് നല്ല വ്യക്തി എന്നതാണ് ഈ അര്‍ഥത്തില്‍ റമസാന്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ഇങ്ങനെ ഒരു ഉത്തമ സമൂഹത്തെയും സംഘത്തെയും അല്ലാഹു വല്ലാതെ മാനിക്കുന്നതായി പ്രമാണങ്ങളില്‍ കാണാവുന്നതാണ്. തിരുനബി(സ) തങ്ങള്‍ പഠിപ്പിക്കുന്നു: 'ഇതാ, നിങ്ങള്‍ക്ക് റമസാന്‍ ആഗതമായിരിക്കുന്നു. പുണ്യത്തിന്റെ മാസമാണിത്. അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് നിങ്ങളെ ആവരണം ചെയ്യാന്‍ പോകുന്നു. അവന്റെ കരുണ അവതരിക്കുന്നു. പാപങ്ങള്‍ കൊഴിഞ്ഞു വീഴുന്നു. പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നു. നിങ്ങളുടെ പരസ്പര ഉത്സാഹം അല്ലാഹു നോക്കിക്കാണുന്നു. അവന്‍ നിങ്ങളെ മുന്‍നിര്‍ത്തി മലാഇകതിനോട് അഭിമാനം പങ്ക് വെക്കുന്നതാണ്' (ത്വബ്‌റാനി/തര്‍ഗീബ്: 2/99). ഈ നബി വചനത്തില്‍ നിങ്ങളെക്കൊണ്ട് അഭിമാനിക്കുമെന്നാണ് ഉള്ളത്. വ്യക്തി സംസ്‌കൃതിയിലൂടെ സാമൂഹിക സംസ്‌കരണമാണ് റമസാന്‍ ലക്ഷ്യമാക്കുന്നതെന്ന് ഇതില്‍ നിന്നും ഗ്രഹിക്കാനാകുന്നു. സ്‌നേഹം വറ്റാത്ത ഉറവയാണെന്നതില്‍ തര്‍ക്കമില്ല. ഒരു ഉത്തമ സമൂഹത്തിന്റെ ചാലക ശക്തി നിഷ്‌കപട സ്‌നേഹമാകുന്നു. 

പരസ്പരം മറന്നും പൊറുത്തും സ്‌നേഹിക്കാന്‍ കഴിയുന്ന സമൂഹത്തിന് വിജയത്തിന്റെ വഴികള്‍ ഒന്നൊന്നായി തുറക്കപ്പെടും. റമസാന്‍ നല്‍കുന്ന മഹത്തായ സാമൂഹിക പാഠം തന്നെ 'സ്‌നേഹ സമൂഹം സുരക്ഷിത സമൂഹ'മെന്നതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. റമസാനില്‍ മറക്കാനും പൊറുക്കാനും മനുഷ്യനാകണം. സമീപിക്കാനും സഹകരിക്കാനും സാധിക്കണം. തിരു നബി(സ) പറയുന്നത് കാണുക: 'ഞാന്‍ നിങ്ങളോട് വ്രതമനുഷ്ഠിക്കാന്‍ കല്‍പ്പിക്കുന്നു. വ്രതത്തിന്റെ ഉപമ കസ്തൂരി കുപ്പിയിലാക്കി സഞ്ചരിക്കുന്നവന് സമാനമാകുന്നു. അവനില്‍ നിന്ന് അതിന്റെ സുഗന്ധം ശ്വസിക്കാന്‍ എല്ലാവരും കൊതിക്കുന്നു. തീര്‍ച്ച, വ്രതം അല്ലാഹുവിന്റെ അരികില്‍ കസ്തൂരിയെ വെല്ലുന്ന സുഗന്ധമാകുന്നു' (ഇബ്‌നു ഖുസയ്മ, ഇബ്‌നു ഹിബ്ബാന്‍, ഹകീം, അത്തര്‍ഗീബു വത്തര്‍ഹീബ്: 2/82). അതെ, വ്രതമാസത്തില്‍ ജീവിക്കുന്നവനെ ഏതൊരാളും സമീപിക്കാന്‍ കൊതിച്ചുപോകുന്ന സ്ഥിതി വരണമെന്നാണ് ഹദീസിന്റെ പൊരുള്‍. ഇതിന് നിറഞ്ഞൊഴുകുന്ന പ്രണയമല്ലാതെ മറ്റൊരു മരുന്നും കൈയില്‍ കരുതാനില്ല. ഒരു നോമ്പുകാരന് ഈ മരുന്നും മന്ത്രവും ഒപ്പം കൊണ്ടുനടക്കാനാകുന്നില്ലെങ്കില്‍ പരാജയം കനത്തത് തന്നെയായിരിക്കും. ഒരു പ്രഭാഷണത്തില്‍ റമസാനിനെ വര്‍ണിച്ച് തിരുനബി(സ) പറഞ്ഞത് 'ഇത് മുവാസാതിന്റെ മാസമാണെന്നാണ്' (അത്തര്‍ഗീബു, ഇബ്‌നു ഖുസയ്മ: 2/94). സാമൂഹികമായി പ്രവിശാലമായ സ്‌നേഹവും ഗുണവും ചൊരിയുന്നതിനാണ് 'മുവാസാത്' എന്ന് പറയുക. പതിവില്‍ കവിഞ്ഞുവേണം ഇത് ചെയ്യാന്‍. അതിനു പറ്റിയ മാസമായി റമസാനിനെ അവതരിപ്പിക്കുന്നത് റമസാനിന്റെ സാമൂഹിക പ്രാധാന്യത്തിന് മതിയായ രേഖയാകുന്നു. ദാന ധര്‍മം ഒരു സമൂഹിക ആവശ്യമാണ്. റമസാന്‍ നല്‍കുന്ന മഹത്തായ ഒരു സന്ദേശം തന്നെ ദാനധര്‍മത്തിന്റെതാകുന്നു. റമസാനില്‍ ധര്‍മം ചെയ്യുന്നതിന് വന്‍ പ്രതിഫലം തന്നെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. 

ഒരു നന്മക്ക് ഒരു ഫര്‍ളിന്റെ കൂലിയാണ് റമസാനില്‍. ഒരിക്കല്‍ തിരുനബി(സ)യോട് ഒരു ചോദ്യം: 'ഉത്തമ ദാനമേതാണ് നബിയേ?' മറുപടി: സ്വദഖതു റമസാന്റമസാനില്‍ ചെയ്യുന്ന ദാനം തന്നെ. പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ പറയുന്നു: 'റമസാന്‍ മാസത്തില്‍ ദാനധര്‍മം വര്‍ധിപ്പിക്കല്‍ സുന്നത്താകുന്നു. അവസാന പത്തില്‍ ശക്തിമത്തായ സുന്നത്താണിത്. അതുപോലെ തന്നെ തന്റെ ആശ്രിതര്‍ക്ക് വിശാലത ചെയ്തുകൊടുക്കലും സുന്നത്ത് തന്നെ. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഉപകാരം ചെയ്യലും സുന്നത്താകുന്നു. ഇതൊക്കെ തിരുനബി(സ) ചെയ്ത് കാണിച്ചുവെന്നതിനാലാണിത്.' (പേജ്: 175, 176). റിലീഫ് ഒഴുകുന്ന മാസമാണ് റമസാന്‍. പാവങ്ങള്‍ക്ക് ആശ്വാസം പകരാന്‍ നാം തയ്യാറാകുന്നത് റമസാനിന്റെ അത്ഭുതങ്ങളില്‍ പ്രധാനമാണ്. റമസാനിന്റെ സാമ്പത്തിക മാനത്തിനു പിന്നില്‍ സ്വദഖയാണെന്ന് തീര്‍ത്തു പറയാം. റമസാന്‍ പ്രമാണിച്ചു വിപണികള്‍ സജീവമാകുന്നത് നാം കാണുന്നു. ഇല്ലാത്തവനിലേക്ക് നീളുന്ന ഉള്ളവന്റെ കൈയാണിതിനു ഒരു കാരണം. സത്യത്തില്‍ നടക്കുന്നതെന്താണ്? പണം കെട്ടിക്കിടക്കുവാന്‍ മതം അനുവദിക്കുന്നില്ല. റമസാന്‍ നല്‍കുന്ന ഈ സാമൂഹിക സന്ദേശം എത്ര പ്രസക്തമാകുന്നു. നോമ്പ് തുറപ്പിക്കല്‍ സംസ്‌കാരം റമസാനിന്റെ സാമൂഹിക പ്രാധാന്യത്തെ ശതഗുണീഭവിക്കുന്ന ഒന്നാണ്. അന്നദാനത്തിലൂടെ ജീവദാനമാണിവിടെ നടക്കുന്നത്. ഇത് സമൂഹത്തില്‍ സ്‌നേഹത്തിന് മാറ്റു കൂട്ടുന്നു. 

അപരനെ നോമ്പ് തുറപ്പിക്കുന്നതിന് തിരുനബി(സ) വാഗ്ദാനം ചെയ്ത പ്രതിഫലങ്ങള്‍ അനിര്‍വചനീയമാണ്. 'ഒരാള്‍ നോമ്പ് തുറപ്പിച്ചാല്‍ പാപ നരക മോചനത്തിന് അത് നിമിത്തമാകുന്നു. നോമ്പ് തുറന്നവന്റെ കൂലിയില്‍ ഒരു കുറവും വരുന്നതല്ല' (ബൈഹഖി, അത്തര്‍ഗീബ്: 2/95). 'ഒരു നോമ്പുകാരനെ പാനം ചെയ്യിക്കുന്നവന് എന്റെ ജല തടാകത്തില്‍ നിന്ന് ഞാന്‍ കുടിപ്പിക്കുക തന്നെ ചെയ്യും. പിന്നെ സ്വര്‍ഗസ്ഥനാകുംവരെ ദാഹം അവനെ ബാധിക്കില്ല' 'ഹലാലായ അന്നത്തില്‍ നിന്ന് ഒരു നോമ്പുകാരനെ തുറപ്പിക്കുന്നവന് റമസാനിന്റെ രാവുകളില്‍ സര്‍വ മലക്കുകളും പാപമോചനത്തിനര്‍ഥിക്കുന്നതാണ്. ലൈലതുല്‍ ഖദ്‌റില്‍ ജിബ്‌രീല്‍(അ) അവന്റെ കൈ പിടിച്ചഭിവാദനം ചെയ്യുന്നതുമാണ്' (ബൈഹഖി, അത്തര്‍ഗീബ്: 2/96).


-കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍|

സ്മൃതി ഇറാനി ആരുടെ പ്രതിനിധി?

Written By WebMuhimmath Kasaragod on Wednesday, 25 June 2014 | 10:17

പന്ത്രണ്ടാം ക്ലാസ് മാത്രം പാസ്സായ, കോളജ് വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരു സ്മൃതി ഇറാനി ഇന്ത്യയുടെ മാനവ വിഭവ വികസന വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രശ്‌നം ആദ്യം ഉന്നയിച്ചത് യു പി എയിലെ മന്ത്രിയായിരുന്ന അജയ് മാക്കനായിരുന്നു. തുടര്‍ന്ന് ആ വിവാദം കത്തിപ്പടര്‍ന്നു. അതിനെത്തുടര്‍ന്ന് അവരുടെ മറ്റ് കഴിവുകളെക്കുറിച്ചുള്ള അപദാനങ്ങള്‍ പാടാന്‍ ബി ജെ പി – സംഘപരിവാര്‍ നേതാക്കള്‍ അണിനിരക്കുകയുണ്ടായി.

വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാന്‍ വിദ്യാഭ്യാസ യോഗ്യത ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമായി കാണേണ്ടതുണ്ടോ എന്ന ചിന്തയും ഉയര്‍ന്നുവന്നു. ആരായിരുന്നു സ്മൃതി ഇറാനി? ഒരു ഫാഷന്‍ മോഡലും 'ഏക്താ കപൂര്‍' സീരിയലിലെ നടിയും മാത്രമാണവര്‍ എന്ന് ചിലര്‍. ബി ജെ പി വക്താക്കള്‍ പറയുന്നു: 'വളരെ വലിയ ധിഷണാശാലി, ഏത് വിഷയത്തിലും പെട്ടെന്ന് കമന്റ് പറയാന്‍ കഴിവുള്ളയാള്‍, സംവാദത്തിന് തയ്യാറുള്ള സ്ത്രീ'. മുന്‍ഗാമികളായ കപില്‍ സിബലും പള്ളം രാജുവും മുരളീ മനോഹര്‍ ജോഷിയുമൊക്കെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ആയിരുന്നുവെന്നും അങ്ങനെയൊരാളെ വേണം വിദ്യാഭ്യാസ മന്ത്രിപദത്തില്‍ അവരോധിക്കാന്‍ എന്നുമൊക്കെയുള്ള വാദങ്ങളും കേള്‍ക്കുകയുണ്ടായി. 

അതിനിടയില്‍, ആര്‍ എസ് എസ് – സംഘപരിവാര്‍ പ്രതിനിധിയായാണ് അവര്‍ വന്നത് എന്ന ആരോപണം ശക്തമായി ഉയര്‍ന്നുവന്നു. എന്നാല്‍, ദേശീയ മാധ്യമ വാര്‍ത്തകള്‍ ആ ആരോപണം നിഷേധിക്കുന്നു. ആര്‍ എസ് എസ്സുമായി പ്രത്യക്ഷത്തില്‍ സ്മൃതി ഇറാനിക്ക് യാതൊരു സംഘടനാ ബന്ധവുമുണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങള്‍ ആണയിടുന്നു. എങ്കില്‍, അവര്‍ ആരുടെ പ്രതിനിധിയായിട്ടാണ് വന്നിരിക്കുന്നത്? നരേന്ദ്ര മോദി നയിക്കുന്ന, സംഘപരിവാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെയും വിദേശത്തെയും കുത്തകകളുടെ താത്പര്യങ്ങള്‍ താലോലിക്കുന്ന ഒരു കേന്ദ്ര സര്‍ക്കാറില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് അവരോധിപ്പെടുന്ന ഒരാള്‍വ്യക്തിപരമായി ആരായിരുന്നാലും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രം എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല. സ്മൃതി ഇറാനിയുടെ പൂര്‍വകാല ചരിത്രം എന്തുമാകാം, ഇന്ന് അവര്‍ ബി ജെ പി സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ബാധ്യസ്ഥയാണ്. അതില്‍ അവര്‍ എത്രമാത്രം പ്രാഗത്ഭ്യം കാണിക്കുമെന്ന മാനദണ്ഡം മാത്രം നോക്കിയാല്‍ മതി. അതിന്റെ ഏറ്റവും നല്ല ഉദാഹരണം അവര്‍ അധികാരമേറ്റയുടന്‍ നല്‍കിയ നിര്‍ദേശങ്ങളാണ്. എച്ച് ആര്‍ ഡി മന്ത്രാലയത്തോട് അവര്‍ ആദ്യം ആവശ്യപ്പെട്ടത് ഉച്ചഭക്ഷണത്തോടൊപ്പം പാലും നല്‍കണമെന്ന് മാത്രമല്ല; സ്‌കൂള്‍ സിലബസ്സില്‍ പുരാതന ഇന്ത്യാ ചരിത്രം ഉള്‍പ്പെടുത്തിയ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കണമെന്നു കൂടിയാണ്. പൗരാണിക ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച്, ശാസ്ത്രത്തിലും തത്വചിന്തയിലും ഭാഷയിലും ഗണിതത്തിലും അടങ്ങിയിട്ടള്ള 'ഹിന്ദു' മാഹാത്മ്യത്തെക്കുറിച്ച് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അവര്‍. വേദങ്ങളും ഉപനിഷത്തുക്കളും സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കി വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്‍ സി ഇ ആര്‍ ടിയുടെ പാഠപുസ്തകങ്ങള്‍ എല്ലാം പുനരെഴുത്തിനും പുനഃസൃഷ്ടിക്കും വിധേയമാകാന്‍ പോകുന്നു. 'ആധുനികത ഇന്ത്യന്‍ അടിത്തറയില്‍' എന്നതാണ് മുദ്രാവാക്യം. 

അങ്ങനെ പുരാതന ഇന്ത്യയുടെ അന്ധവിശ്വാസജഡിലമായ ആശയലോകത്തേക്ക് കുരുന്നുകളെ നയിക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസത്തിന്റെ വാണിജ്യ സാധ്യതകള്‍ ആഗോളതലത്തില്‍ പ്രയോജനപ്പെടുത്താന്‍ അമേരിക്കയുമായി ചേര്‍ന്ന് കരുക്കള്‍ നീക്കാനും ഏതാനും ദിവസങ്ങള്‍കൊണ്ട് എം എച്ച് ആര്‍ ഡിയും മന്ത്രിയും ശ്രമിച്ചതിന്റെ ഫലവും വന്നിരിക്കുന്നു. 'വാഷിംഗ്ടണ്‍ അക്കോഡ്' (വാഷിംഗ്ടണ്‍ ഉടമ്പടി) എന്ന പതിനേഴ് രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കരാറില്‍ ഇന്ത്യയും ഒരു അംഗരാജ്യമായി ഒപ്പ് വെച്ചുകൊണ്ടാണ് പുത്തന്‍ കാല്‍വെപ്പ് ആരംഭിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ അമേരിക്കന്‍ പങ്കാളിത്തം ഉറപ്പ് വരുത്താന്‍, ഭാരതീയ പൈതൃകത്തിന്റെ പ്രതിനിധികള്‍ നടപടികള്‍ എടുത്തിരിക്കുന്നുവെന്നര്‍ഥം. അമേരിക്കന്‍ പങ്കാളിത്തമെന്നാല്‍, ആഗോളമൂലധന പങ്കാളിത്തം എന്നാണ് മനസ്സിലാക്കേണ്ടത്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ ആഗോള തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ നമുക്ക് കഴിയുമെന്നാണ് സ്മൃതി ഇറാനി പറയുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നഗ്‌നമായ അമേരിക്കന്‍ ബന്ധത്തിന് തുടക്കം കുറിക്കുകയാണവര്‍ ഇതിലൂടെ ചെയ്തത്. അതോടൊപ്പം, അവരുടെ അജന്‍ഡകള്‍ നടപ്പിലാക്കാനും പ്രചരിപ്പിക്കാനും 50 ഡി റ്റി എച്ച് ചാനലുകള്‍ എത്രയും വേഗം ആരംഭിക്കാനും നടപടികളായി. യു പി എ സര്‍ക്കാറാണ് അതിന് തുടക്കമിട്ടത്. ബി ജെ പി സര്‍ക്കാറിന് അത് ഗുണകരമായി. വ്യവസായ പ്രമുഖരെ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് കൊണ്ടുവന്ന യു പി എ സര്‍ക്കാറിന്റെ വിദ്യാഭ്യാസ വാണിജ്യവത്കരണത്തിന്റെ നയം ശക്തമായി തുടരുമെന്ന സൂചനകള്‍ വന്നു കഴിഞ്ഞു. ദേശീയ, അന്തര്‍ദേശീയ മൂലധന ശക്തികളുടെ പങ്കാളിത്തം ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ഊട്ടിയുറപ്പിക്കുന്ന എല്ലാ പ്രൊജക്ടുകളും പൂര്‍വാധികം ശക്തിയോടെ തുടരാന്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കാരണം, അവരാണല്ലോ നരേന്ദ്ര മോദിയെ അധികാരത്തില്‍ എത്തിച്ചത്. മാധ്യമരംഗത്തുള്‍പ്പെടെ പ്രത്യക്ഷവിദേശ നിക്ഷേപം എത്ര വേഗത്തിലാണ് മോദി അനുവദിച്ചത്. ആരോടും ഒന്നും ആലോചിക്കാനില്ല. ഇന്ത്യന്‍ പാര്‍ലമെന്റിനെ മോദിയുടെ തറവാട്ടു സ്വത്ത് പോലെയാണോ കാണുന്നത്? നാടിന്റെ സുപ്രധാന മേഖലകള്‍ ആഗോളകുത്തകകള്‍ക്ക് തുറന്നു കൊടുക്കാനാണോ ജനങ്ങള്‍ ബി ജെ പിയെ അധികാരത്തിലെത്തിച്ചത്? വിദ്യാഭ്യാസ മേഖലയില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സ്മൃതി ഇറാനിക്ക് വ്യക്തിപരമായി എന്തറിയാം? 

ഒന്നുമറിയില്ലെങ്കിലും ഈ അജന്‍ഡകള്‍ നടപ്പാക്കപ്പെടും. കാരണം, അവ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയങ്ങളാണ്. സര്‍ക്കാര്‍ പിടിക്കുന്ന കൊടിയുടെ നിറം എന്തു തന്നെയായാലും നയങ്ങള്‍ തീരുമാനിക്കുന്നതും അജന്‍ഡകള്‍ നിര്‍ണയിക്കുന്നതും ഇന്ത്യന്‍ മൂലധന രാജാക്കന്മാരാണല്ലോ. അതുകൊണ്ട് വിദ്യാഭ്യാസമേഖല ഭീഷണമായ പ്രതിസന്ധികളുടെ കരിനിഴലിലാണ്. മുരളീമനോഹര്‍ ജോഷി മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നേരിട്ടതിനെക്കാള്‍ നഗ്‌നവും പ്രത്യക്ഷവുമായ ആക്രമണങ്ങള്‍ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. വേദകാലഘട്ടത്തിലെ കാഴ്ചപ്പാടുകള്‍ – ബ്രാഹ്മണ മേധാവിത്വത്തിന്റെ വീക്ഷണങ്ങള്‍ – പാഠപുസ്തകങ്ങളിലേക്ക് പകര്‍ത്തിയെഴുതപ്പെടാന്‍ പോകുന്നുവെന്നത് വളരെ ഗൗരവത്തില്‍ തന്നെ കാണണം. രാമനും രാമായണവും മറ്റുമൊക്കെ സാഹിത്യകൃതികള്‍ എന്നതിനപ്പുറം ചരിത്രപാഠങ്ങളായി ക്ലാസ് മുറികളില്‍ അവതരിപ്പിക്കപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലെ പൊളിച്ചെഴുത്തിലൂടെ ഇന്ത്യന്‍ ജനതയെ വര്‍ഗീയവത്കരിക്കുക എന്ന അജന്‍ഡയാണ് നടപ്പാക്കാന്‍ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. ഒരു നിമിഷം പാഴാക്കാതെ അതിനവര്‍ ശ്രമം തുടങ്ങിയിരിക്കുന്നു. കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം അതിന് പറ്റിയ രീതിയില്‍ വളയുന്ന ഒരു വകുപ്പുമാണ്. വളക്കാന്‍ ഒരു മന്ത്രി വേണമെന്ന് മാത്രം. അതിനവര്‍ കണ്ടെത്തിയ ഒരാള്‍ – അതാണ് സ്മൃതി ഇറാനി. അതിന് പ്രത്യേകമായി അക്കാദമിക വിദ്യാഭ്യാസം ഒരു നിര്‍ബന്ധമല്ല. മന്ത്രി പദവി നല്‍കിയവരോടുള്ള കടപ്പാടും കൂറും മാത്രം മതി അതിന്. അതവര്‍ ഭംഗിയായി പ്രകടിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. മറ്റെന്തു വേണം? അപ്പോള്‍ ചര്‍ച്ച വേണ്ടത് മന്ത്രിയുടെ വ്യക്തിഗത യോഗ്യതകളെക്കുറിച്ചല്ല മറിച്ച് അവര്‍ നടപ്പാക്കുന്ന ഭീഷണമായ നയങ്ങളെക്കുറിച്ചാണ്. അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ, സാംസ്‌കാരിക പ്രത്യയശാസ്ത്രത്തെക്കുറിച്ചാണ്. അവ ഇന്ത്യയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മണ്ഡലങ്ങളില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ചര്‍ച്ചകളുടെ കുന്തമുന തിരിക്കേണ്ടത്. അതിനുള്ള സമയമായിരിക്കുന്നു. ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ 'ഇട്ടുതരുന്ന' അപ്രധാന വിഷയങ്ങളില്‍ കൊത്തിയാല്‍ വഴി തെറ്റാനേ നമുക്ക് കഴിയൂവെന്ന് ഓര്‍ക്കുക.

എം ഷാജര്‍ഖാന്‍

(കടപ്പാട്: സിറാജ്)

വയോജനങ്ങള്‍ കൂടുതലുള്ള നാടായി കേരളവും മാറുന്നു

Written By WebMuhimmath Kasaragod on Monday, 23 June 2014 | 10:50


വയോജനങ്ങള്‍ കൂടുതലുള്ള നാടായി കേരളവും മാറുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളെക്കാളും പ്രായമേറിയവര്‍ കൂടിയ നാടായി കേരളം മാറുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പോപ്പുലേഷന്‍ റിസര്‍ച്ച് സെന്റര്‍ യു എന്‍ എഫ് പിയുടെ സഹായത്തോടെ നടത്തിയ സര്‍വേയിലാണ് പ്രായമേറിയവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളത്തെ കണ്ടെത്തിയത്. 

വയോജനങ്ങളുടെ എണ്ണം മറ്റെല്ലാ സംസ്ഥാനത്തേക്കാളും കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 60 വയസ്സെത്തിയവരെ വൃദ്ധരും 80 വയസ്സെത്തിയവരെ വയോവൃദ്ധരുമായാണ് കണക്കാക്കിയിട്ടുള്ളത്. മികച്ച ജീവിത സാഹചര്യങ്ങളും കൃത്യമായ ശുശ്രൂഷയുമെല്ലാം ലഭിക്കുന്നതിനാല്‍ സംസ്ഥാനത്തുള്ളവരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതായി നേരത്തെ തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. മറ്റേത് സംസ്ഥാനത്തേക്കാളും ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ കേരളം അഭിമാനാര്‍ഹമായ നേട്ടം തന്നെയാണ് കൈവരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുളള പരിവര്‍ത്തനം ഏറ്റവും കൂടുതലായി നടക്കുന്നത് കേരളത്തിലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

വൃദ്ധരുടെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍, വരുമാനം, കടബാധ്യത, ജീവിതരീതി, മറ്റംഗങ്ങളുമായുള്ള ബന്ധം, ആരോഗ്യസ്ഥിതി, ആരോഗ്യച്ചെലവ് എന്നിവയെല്ലാം സര്‍വേയില്‍ പഠനവിധേയമാക്കിയിരുന്നു. വീടുകളിലും വൃദ്ധസദനങ്ങളിലുമെല്ലാം നടത്തിയ ഈ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ വൃദ്ധമന്ദിരങ്ങളുള്ള സംസ്ഥാനമായി കേരളം മാറുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആകെ വൃദ്ധജനങ്ങളില്‍ പത്തിലൊരാള്‍ ഏതെങ്കിലും വിധത്തിലുള്ള സഹായത്താലാണ് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി വയോജന സംബന്ധമായ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും ചികിത്സ സംബന്ധമായ ചെലവുകള്‍ താങ്ങാവുന്നതിലധികമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, അണുകുടുംബ വ്യവസ്ഥിതിയും വന്‍തോതില്‍ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും കേരളത്തിലെ വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്. മകനോ മകളോ ആയി ഒരാള്‍ മാത്രമാണുള്ളതെങ്കില്‍ പോലും ഇവര്‍ പ്രായമായ മാതാപിതാക്കളെ ഒറ്റക്കാക്കി മറ്റൊരു വീടെടുത്ത് മാറുന്നതായി പലയിടത്തും കാണുന്നുണ്ട്. ആശുപത്രിയില്‍ പോകാനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ മറ്റുള്ളവരുടെ സഹായം തേടേണ്ടിവരുന്ന വൃദ്ധ മാതാപിതാക്കളുടെ എണ്ണവും ഏറെയുണ്ടെന്ന് കേരളത്തില്‍ നടന്ന പഠനം സൂചിപ്പിക്കുന്നു. 

അതേസമയം, തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം അണുകുടുംബ വ്യവസ്ഥയെക്കാളുമധികം കൂട്ടുകുടുംബ സമ്പ്രദായം തന്നെയാണ് കൂടുതലുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെയുള്ള ജനസംഖ്യാ കണക്ക് പ്രകാരം കേരളത്തില്‍ അറുപത് വയസ്സ് കഴിഞ്ഞവര്‍ 40.2 ലക്ഷം പേരാണെന്ന് കണ്ടെത്തിയിരുന്നു. ആകെ ജനസംഖ്യയുടെ 12.5 ശതമാനമാണിത്.

ഇങ്ങനെ വെട്ടിത്തുറന്ന്പറയാന്‍ ഉവൈസിക്കെന്തു ധൈര്യം?

Written By WebMuhimmath Kasaragod on Thursday, 19 June 2014 | 15:42

കുറേ ദിവസങ്ങളായി ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു എം പിയുണ്ട്; അസദുദ്ദീന്‍ ഉവൈസി. ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാംഗം. ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍. 2004 മുതല്‍ ലോക്‌സഭയിലെ സ്ഥിരം സാന്നിധ്യം. കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന ചുരുക്കം ചില എം പി മാരുടെ കൂട്ടത്തില്‍ ഒരാള്‍. 45കാരനായ ഉവൈസി ഉത്തരേന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിരലിലെണ്ണാവുന്ന മുസ്‌ലിംകളുടെ പ്രതിനിധി കൂടിയാണ്. അഭിഭാഷകനും എം പിയുമായ ഉവൈസിയെ സോഷ്യല്‍ മീഡിയകളിലെ ന്യൂ ജനറേഷന്‍ ഏറ്റെടുത്തതിന് പിന്നിലെ പ്രധാന കാരണം അദ്ദേഹം ലോക്‌സഭയില്‍ നടത്തിയ പ്രസംഗമാണ്. ഈ മാസം 11ന് ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രമേയത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് ബി ജെ പിക്കെതിരെ അതിരൂക്ഷ വിമര്‍ശങ്ങളുയര്‍ത്തി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പാര്‍ലിമെന്റില്‍ പ്രസംഗിച്ചത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വരികള്‍ ഉദ്ധരിച്ച് പ്രസംഗം തുടങ്ങിയ ഉവൈസി ഗാന്ധി വധത്തിന് പുറമെ ബാബരി മസ്ജിദ് തകര്‍ത്തതിനും ഗോധ്ര കലാപത്തിനും അടക്കം ഉത്തരവാദികളായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന് വിളിച്ചു പറഞ്ഞു. ''ഇന്ത്യയുടെ ചരിത്രത്തില്‍ ഇതൊന്നും നമുക്ക് മറക്കാനാകില്ല. ഗാന്ധി വധത്തിനും സിഖ് കലാപത്തിനും ബാബരി മസ്ജിദ് ധ്വംസനത്തിനും ഗുജറാത്ത് കലാപത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാപ്പ് നല്‍കാന്‍ നമുക്കാകില്ല….' ഉവൈസിയുടെ പ്രസംഗം പതിവുപോലെ ബി ജെ പി, ശിവസേനാംഗങ്ങളെ രോഷാകുലരാക്കി. അവര്‍ സഭയില്‍ ബഹളം വെച്ചു. ഉവൈസി പ്രസംഗം നിര്‍ത്തിയില്ല. തുടര്‍ന്ന് പറഞ്ഞു: 'ഭാരത്‌രത്‌നയും വീരചക്രയും നാഥുറാം വിനായക് ഗോഡ്‌സെക്ക് നല്‍കുന്ന കാലം അതിവിദൂരമല്ലെന്ന് ഞാന്‍ കരുതുന്നു.' രോഷാകുലരായ ഭരണകക്ഷി എം പിമാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ ഉവൈസി വീണ്ടും ആഞ്ഞടിച്ചു: 'നിങ്ങള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നു. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ ഞാന്‍ ഇരിക്കാം. അല്ലാതെ നിങ്ങള്‍ എന്നെ പഠിപ്പിക്കാന്‍ നോക്കേണ്ട, നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ പഠിപ്പിക്കൂ..അവരെ നിങ്ങള്‍ നിയന്ത്രിക്കൂ…എന്നോട് വിയോജിക്കാനും യോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സഭാ അധ്യക്ഷനോട് പറയൂ… ഈ അവസരത്തില്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഇന്ത്യയില്‍ മുസ്‌ലിം വോട്ട് ബേങ്ക് എന്നത് ഒരു മിഥ്യയാണെന്ന് തെളിയിച്ചതിന്. നിങ്ങള്‍ നിങ്ങളുടെ താത്പര്യത്തിനനുസൃതമായി ഹിന്ദു വോട്ട് ബേങ്ക് സൃഷ്ടിച്ചാണ് അധികാരത്തിലേറിയത്. നിങ്ങളുടെ വിജയം നാശനഷ്ടങ്ങളുടെ വിജയമാണ്. നാമമാത്രമായ മുസ്‌ലിം എം പിമാരാണ് ബി ജെ പിക്കടക്കം ഇപ്പോള്‍ സഭയിലുള്ളത്. നിങ്ങള്‍ കൊട്ടിഘോഷിക്കുന്ന ബഹുത്വവും വൈവിധ്യവും എവിടെയാണ്? ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപരിഗണനനല്‍കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എങ്ങനെ നിങ്ങള്‍ക്ക് അത് നല്‍കാനാകും? നിങ്ങളുടെ മന്ത്രി ആദ്യ ദിവസം തന്നെ പറഞ്ഞു മുസ്‌ലിംകള്‍ ന്യൂനപക്ഷമല്ലെന്ന്. ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ച് ഭരണഘടനയുടെ 29, 30 ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്. പ്രധാനമന്ത്രി മറുപടി പറയാന്‍ എഴുന്നേല്‍ക്കുമ്പോള്‍ രാജ്യത്തെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ചെയ്യാനുദ്ദേശിക്കുന്നതെന്താണെന്ന് കൂടി പറയണം. എന്റെ മണ്ഡലത്തിലെ ഒരാള്‍ ഏഴ് വര്‍ഷമായി അകാരണമായി സബര്‍മതി ജയിലില്‍ കഴിയുകയാണ്. ആര് ഉത്തരവാദം പറയും അയാളുടെ ജയില്‍വാസത്തിന്? ആര് തിരിച്ചു നല്‍കും അയാളുടെ ജീവിതത്തിലെ ഏഴ് വര്‍ഷങ്ങള്‍.. ഈ രാജ്യത്തിന്റെ അടിസ്ഥാനം തന്നെ നാനാത്വത്തില്‍ ഏകത്വം ആണെന്ന് മറക്കരുത്' ഉവൈസി പറഞ്ഞു. എതിര്‍പ്പുകള്‍ക്കിടയില്‍ വാക്കുകള്‍ വൈകാരികതയിലേക്ക് നീങ്ങിയെങ്കിലും ഉവൈസി നിര്‍ത്തിയില്ല… 'ഞാന്‍ ഇഹ്‌സാന്‍ ജാഫ്രിയുടെ മകനായാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഇശ്‌റത്ത് ജഹാന്റെ സഹോദരനായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. സ്വാദിഖിന്റെ അങ്കിളായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഇരകളായ ശബ്ദമില്ലാത്തവരുടെ ശബ്ദമായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. അവര്‍ക്ക് നീതി ലഭിക്കണമെന്ന് ഞാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു' ഉവൈസി പറഞ്ഞു നിര്‍ത്തിയപ്പോള്‍ അനൂകൂലിച്ചവരും പ്രതികൂലിച്ചവരും അറിഞ്ഞോ അറിയാതെയോ കൈയടിച്ചു. 16ാം ലോക്‌സഭയില്‍ ഉവൈസി നടത്തിയ ഏഴ് മിനിറ്റ് അമ്പത് സെക്കന്‍ഡ് പ്രസംഗം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് ലക്ഷങ്ങള്‍ കാഴ്ചക്കാരായി മാറിയതും പതിനായിരങ്ങള്‍ ഷെയര്‍ ചെയ്തതും. ഇപ്പോഴും അത് തുടരുന്നു. ഏത് കാര്യത്തിലുമെന്ന പോലെ ഉവൈസിയുടെ പ്രസംഗ വിഷയത്തിലുമുണ്ട് രണ്ട് വിഭാഗം. ഒന്ന് പ്രസംഗത്തെ അനുകൂലിക്കുന്നവരും മറ്റൊന്ന് എതിര്‍ക്കുന്നവരും. സംഗതി എന്തുമായിക്കൊള്ളട്ടെ. അസദുദ്ദീന്‍ ഉവൈസി പറഞ്ഞതില്‍ കാര്യമുണ്ടോ ഇല്ലയോ എന്നതായിരിക്കണം നമ്മുടെ ചര്‍ച്ച. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭയില്‍ നടത്തിയ സമാനമായൊരു പ്രസംഗം കൂടി നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ടതുണ്ടിവിടെ. മുസ്‌ലിം ചെറുപ്പക്കാര്‍ അകാരണമായി ജയിലടക്കപ്പെടുന്നതായിരുന്നു വിഷയം. 2008 ലായിരുന്നു അത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും 'ഹറാസ്' ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ഉവൈസി അന്ന് യു പി എ സര്‍ക്കാരിനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 'ഹൈദരാബാദിലെ ഒരു ബോംബ് സ്‌ഫോടനം നടന്ന് പത്ത് പതിനഞ്ച് മിനിറ്റുകള്‍ക്കകം ഒരു തെളിവുകളുമില്ലാതെ അന്വേഷണ ഏജന്‍സികളും രാജ്യത്തെ മാധ്യമങ്ങളും പറയുന്നു; സംഭവത്തിന്റെ ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്ന്. എവിടെയൊരു സ്‌ഫോടനം നടന്നാലും അതിന്റെയൊക്കെ പിന്നില്‍ മുസ്‌ലിംകളാണെന്ന പ്രചാരണം ശക്തമാണ്.ആരാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്? ഇവിടെ ഇന്നൊരു സര്‍ക്കാറില്ലേ? മന്‍മോഹന്‍ സിംഗിന്റെ മതേതര സര്‍ക്കാര്‍..! യു പി എ സര്‍ക്കാര്‍. ഇന്ന് നിങ്ങളുടെ കൈകളിലാണ് അധികാരം.. നാളെ ആര് ഭരണത്തില്‍ വരുമെന്നതല്ല കാര്യം. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ഭീകരവാദത്തിന്റെ ഉത്പാദന കേന്ദ്രങ്ങളായി ചിത്രീകരിക്കാനുള്ള അജന്‍ഡയാണ് രാജ്യത്ത് നടക്കുന്നത്. നിങ്ങള്‍ രാജ്യത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബജ്‌റംഗദളിന്റെ താത്പര്യത്തിനനുസരിച്ചല്ല ഐ ബിയെയും മറ്റുള്ള സുരക്ഷാ ഏജന്‍സികളെയും പ്രവര്‍ത്തിപ്പിക്കേണ്ടത്. രാത്രി ഒന്‍പത് മണിയാകുമ്പോള്‍ ചാനലുകള്‍ തുറന്നു വെച്ച് ചര്‍ച്ചയാണ് രാജ്യത്ത് നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെല്ലാം മുസ്‌ലിംകളാണെന്ന്. മുസ്‌ലിം ചെറുപ്പക്കാരെ തിരഞ്ഞ് പിടിച്ച് ജയിലിലടക്കുകയാണ്. ഈ പ്രധാനമന്ത്രിയും സര്‍ക്കാറും ഇതിനെതിരെ മിണ്ടാതിരുന്നാല്‍ വലിയ വിലയായിരിക്കും നമ്മള്‍ നല്‍കേണ്ടിവരിക. കേന്ദ്ര ഏജന്‍സികള്‍ മതേതരമൂല്യങ്ങളോടെ പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണം. രാജ്യത്ത് വിഘടനവാദം വര്‍ധിക്കാന്‍ നമ്മള്‍ അനുവദിച്ചുക്കൂടാ..ഈ പ്രധാനമന്ത്രിയും ഈ സര്‍ക്കാറും ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പിന്നെ ആര് നടപടിയെടുക്കും?…' ഇങ്ങനെ നീളുന്നു ഉവൈസി അന്ന് നടത്തിയ പ്രസംഗം. ഒരു പക്ഷേ ഉവൈസി പറഞ്ഞ വാക്കുകള്‍ അല്‍പ്പമെങ്കിലും യു പി എ സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ ഇന്ന് അന്തസ്സായി പ്രതിപക്ഷസ്ഥാനത്തെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കിരിക്കാന്‍ കഴിയുമായിരുന്നു. എന്തായാലും ഉപമയും ആലങ്കാരികതയും വാക്കുകളുടെ ഒഴുക്കും കണ്ടപ്പോള്‍ മറ്റൊരു മഅ്ദനിയെയാണ് ഓര്‍മ വന്നത്. എന്നാല്‍ മഅ്ദനിയില്‍ നിന്ന് ഉവൈസിയെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. വെറുതെ വൈകാരികതയില്‍ ആവേശം കൊള്ളുന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നുകൊണ്ടുള്ള കവല പ്രസംഗമായിരുന്നില്ല ഉവൈസി നടത്തിയത്. ജനവിധി നേരിട്ട് ജനാധിപത്യത്തിന്റെ അകത്തളമെന്ന് വിശേഷിപ്പിക്കുന്ന പാര്‍ലിമെന്റിനകത്ത് ചെന്നു നിന്ന് ചങ്കൂറ്റത്തോടെയാണ് ഉവൈസി കാര്യങ്ങള്‍ വിളിച്ചു പറഞ്ഞത്. ഇംഗ്ലീഷും ഹിന്ദിയും ഉറുദുവുമൊക്കെ കലര്‍ത്തിയുള്ള ഉവൈസിയുടെ പാര്‍ലിമെന്റിലെ കഴിഞ്ഞ കാല പ്രസംഗങ്ങളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയതു പോലെ ഈ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടുവെന്നത് യാഥാര്‍ഥ്യമാണ്. വൈകാരികതയുടെ അതിപ്രസരം നിറഞ്ഞു നില്‍ക്കുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ നിന്നും നാം തിരഞ്ഞെടുത്ത് വിടുന്ന നമ്മുടെ എം പിമാരേക്കാള്‍ മികച്ചതാണ് ഉവൈസിയുടെ പ്രസംഗമെന്ന് പറയാതിരിക്കാന്‍ തരമില്ല. സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന ചിന്ത ഉവൈസിക്ക് വിലങ്ങുതടിയായില്ലെന്നു വേണം കരുതാന്‍. തൊപ്പിയും താടിയും വെച്ച് ലോക്‌സഭയിലേക്ക് കടന്നുവന്ന് കാര്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ ഉവൈസിക്ക് ഒട്ടും സങ്കോചമില്ല. പലരും സീറ്റിനു വേണ്ടിയും വോട്ടിനു വേണ്ടിയും സമുദായത്തിന്റെ ലേബലുപയോഗിക്കുകയും പാര്‍ലിമെന്റിന്റെ പടി കടന്നാല്‍ 'സമുദായമോ, അതെന്തുവാ' എന്ന മട്ടില്‍ പെരുമാറുന്ന ഈ കാലഘട്ടത്തില്‍ അസദുദ്ദീന്‍ ഉവൈസി അതിനൊരപവാദമാണ്. ഇങ്ങനെ നോക്കുമ്പോള്‍ നമുക്ക് മുന്നില്‍ അസദുദ്ദീന്‍ ഉവൈസിയെപ്പോലൊരു ചെറുപ്പക്കാരന്‍ അത്ഭുതമായിരിക്കാം. ജനപ്രതിനിധികള്‍ പോയി സമുദായത്തിന് വേണ്ടി വാദിക്കണമെന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. അങ്ങനെ വാദിക്കുന്നത് ഒട്ടു ശരിയായ കാര്യവുമല്ല. എങ്കിലും മറ്റുള്ളവര്‍ നമ്മുടെ കാല്‍ച്ചുവട്ടിലെ മണ്ണ് വലിച്ച് മാറ്റാന്‍ തക്കം പാര്‍ത്തിരിക്കുമ്പോള്‍ അര്‍ഹമായതെങ്കിലും നേടിക്കൊടുക്കാന്‍, അതല്ലെങ്കില്‍ നിലവിലുള്ളത് സംരക്ഷിക്കാന്‍ വേണ്ടിയെങ്കിലും ശബ്ദിക്കാന്‍ കഴിയുന്നവരാകണം സമുദായത്തന്റെ അക്കൗണ്ടില്‍ ഡല്‍ഹിയിലേക്ക് വണ്ടികയറുന്നത്. അതല്ലെങ്കില്‍ തങ്ങളെ കൊണ്ട് അവിടെ പോയിരുന്നു ചായ കുടിച്ച് അടുത്ത ചായ വരുന്നത് വരെ ശീതീകരിച്ച മുറിയില്‍ കിടന്ന് ഉറങ്ങാന്‍ മാത്രമേ കഴിയൂവെന്ന് തുറന്നു പറയാന്‍ കഴിയുന്നവരെങ്കിലുമാകണം. അല്ലാതെ എല്ലാം 'നമ്മ ചെയ്തു' വെന്ന് പറയുകയും അവശ്യസമയങ്ങളില്‍ വായ തുറക്കാതിരിക്കുകയും ചെയ്യുന്നവരാകരുത് ജനപ്രതിനിധികള്‍. ഉവൈസി എല്ലാം തികഞ്ഞൊരാളാണെന്നും മറ്റുള്ളവര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും അര്‍ഥമില്ല. നാളെ അസദുദ്ദീന്‍ ഉവൈസിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് തെരുവിവിലിറങ്ങണമെന്നോ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന പേരില്‍ മറ്റൊരുപാര്‍ട്ടിക്ക് കൂടി ജന്മം നല്‍കി സമുദായപാര്‍ട്ടികളുടെ എണ്ണം കൂട്ടി തമ്മിലടിക്കണമെന്നോ അല്ല ഈ പറഞ്ഞതിന്റെയൊക്കെ അര്‍ഥം. ഇവിടെ നിന്നും എം പിയായി പോകുന്നവര്‍, ഇതൊക്കെ സഭയില്‍ നടക്കുന്നുണ്ടെന്ന് നാട്ടില്‍ അറിയുന്നുണ്ടെന്ന കാര്യം മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് നല്ലത്. വാര്‍ത്താ മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കായുള്ള ശബ്ദങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയകളുണ്ടെന്നത് വകഭേദങ്ങളും ജാതിഭേദങ്ങളും നോക്കി വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളും തിരിച്ചറിയേണ്ട കാലമാണിത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തിന്റെ മണ്ണില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ വകവെച്ച് നല്‍കണമെന്നും അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അസദുദ്ദീന്‍ ഉവൈസിയെ പോലുള്ളവര്‍ വായിട്ടലച്ച് വാദിക്കേണ്ടിവരുന്നത് നാണക്കേടാണെന്ന മറുവശം ചിന്തിക്കുന്നവര്‍ക്ക് ആലോചിക്കാവുന്നതാണ്. അതേസമയം തന്നെ, മൃഗീയ ഭൂരിപക്ഷത്തില്‍ ഭരണം നടത്താന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോള്‍ ഉവൈസിയെപ്പോലുള്ളവര്‍ അനീതിക്കെതിരെ ശബ്ദിക്കാന്‍ പാര്‍ലെമെന്റിലുള്ളതില്‍ മതേതരമൂല്യങ്ങള്‍ രാജ്യത്ത് നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന നമുക്കാശ്വസിക്കാം. ഉവൈസിയുടെ പ്രസംഗം കേട്ട് ചോര ചൂടാക്കാതെ വികാരത്തേക്കാള്‍ വിവേകത്തിന് വില കല്‍പ്പിക്കുന്ന, കാര്യങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗങ്ങളാവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഒരു പുതുതലമുറ നമുക്ക് മുന്നില്‍ വളര്‍ന്നു വരേണ്ടതും കാലത്തിന്റെ അനിവാര്യതയാണ്.

(കടപ്പാട്‌-സിറാജ്)                                                                            മുനീര്‍ കുമരംചിറ

ന്യൂനപക്ഷങ്ങളും മോദി സര്‍ക്കാരും

Written By WebMuhimmath Kasaragod on Thursday, 12 June 2014 | 10:37

മോദിയുടെ അധികാരാരോഹണത്തെയും അതിലേക്ക് നയിച്ച അത്യന്തം ഉത്കണ്ഠാകുലമായ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തെയും കുറിച്ചുള്ള വിശകലനത്തിന് മുതിരുന്ന ജനാധിപത്യവാദിയായ ഏതൊരു ചരിത്രവിദ്യാര്‍ഥിയുടെയും മനസ്സിലേക്കോടിയെത്തുന്നത് അന്നാ ഫ്രാങ്കിന്റെ (ഹിറ്റ്‌ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നിഷ്ഠൂരമായി മരണം വരിക്കേണ്ടിവന്ന ഡച്ചുകാരിയായ ജൂത പെണ്‍കുട്ടി) ഈ വരികളാണ്. 'ഞങ്ങളെ നശിപ്പിക്കാന്‍ വന്നെത്തുന്ന ഇടി മുഴക്കം ഞാന്‍ കേള്‍ക്കുന്നു/ ഞാന്‍ പതിനായിരങ്ങളോടൊത്ത് ദുരിതം തിന്നുകയാണ്/ എങ്കിലും പ്രതീക്ഷയോടെ ഞാന്‍ സ്വര്‍ഗങ്ങളിലേക്ക് നോക്കുന്നു/ഈ ക്രൂരത അവസാനിക്കുമെന്നും ശാന്തിയും സമാധാനവും മടങ്ങിവരുമെന്നും പ്രതീക്ഷിക്കുന്നു.'

ഗുജറാത്തിലെ ന്യൂനപക്ഷ വേട്ടയുടെ ചോരക്കറയുമായിട്ടാണ് മോദി അധികാരത്തിലെത്തുന്നത്. മോദിക്കു വേണ്ടി ഗുജറാത്തില്‍ രക്തപങ്കിലമായ ന്യൂനപക്ഷവിരോധം പരീക്ഷിച്ച അമിത് ഷാമാരും മായാ കൊദ്ാനിമാരും ഡല്‍ഹിയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. മായാകൊദ്‌നാനി ഗുജറാത്തിലെ ജയിലിലാണെങ്കിലും അവരുടെ പ്രതിരൂപങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴികളില്‍ നിരങ്ങി നീങ്ങുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹിബത്തുല്ല ഹിന്ദു രാഷ്ട്രത്തിനായി ന്യൂനപക്ഷവിരുദ്ധതക്ക് നവ വ്യാഖ്യാനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൂട്ടക്കൊലകള്‍ക്കിരയാക്കപ്പെട്ട നിരപരാധികളുടെ ദീനരോദനങ്ങള്‍ അധികാരാരോഹണത്തിന്റെ വര്‍ണശബളമായ ആഘോഷാരവങ്ങള്‍ക്കിടയിലും ജനമനസ്സുകളില്‍ പ്രതിധ്വനിക്കുന്നുണ്ട്. നജ്മയുടെ പുതിയ വ്യാഖ്യാനങ്ങള്‍ ന്യൂനപക്ഷവിരുദ്ധമായ ഹിന്ദുത്വ അജന്‍ഡയുടെ പ്രഖ്യാപനം തന്നെയാണ്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ് ജനാധിപത്യ വ്യവസ്ഥയുടെ മൗലികമായ ശക്തിസ്വഭാവമെന്ന് വിശ്വസിച്ചിരുന്ന നമ്മുടെ പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മോദി ഭരണം പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ അങ്ങേയറ്റം അപകടകരമായ ചരിത്ര സന്ധിയിലാണ് നാം എത്തിനില്‍ക്കുന്നത്. സ്വാതന്ത്ര്യപൂര്‍വകാലം മുതല്‍ ഹിന്ദുത്വ ശക്തികള്‍ ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടേയിരുന്ന ഹിന്ദു രാഷ്ട്ര നിര്‍മാണ അജന്‍ഡയിലെ ഒരു പരിണതിയാണ് മോദിയുടെ അധികാരാരോഹണം. 

യൂറോപ്പില്‍ ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ വളര്‍ന്നുവന്ന 30കളിലെ മുതലാളിത്ത പ്രതിസന്ധിക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യയും കടന്നുപോകുന്നത്. മുതലാളിത്ത ചൂഷണം സൃഷ്ടിച്ച കൊടിയ ദാരിദ്ര്യവും ചൂഷണവും കൊണ്ട് വഞ്ചിക്കപ്പെട്ട ജനതയുടെ രക്ഷക വേഷം കെട്ടിയാണ് ചരിത്രത്തിലുടനീളം ഫാസിസ്റ്റ് അധികാര ശക്തികള്‍ രംഗപ്രവേശം ചെയ്തിട്ടുള്ളത്. കോര്‍പറേറ്റ് മൂലധന താത്പര്യങ്ങളുടെ നിര്‍മിതിയാണ് മോദി. 16ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വര്‍ഗീയ ഫാസിസ്റ്റുകളുടെ വിജയം കോര്‍പറേറ്റ് പ്രചാരണതന്ത്രങ്ങളുടെയും പ്രത്യയശാസ്ത്രവത്കരണത്തിന്റെയും വിജയം കൂടിയാണ്. നിര്‍ധനരും ചൂഷിതരുമായ ജനസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷ രാഷ്ട്രീയ പ്രചാരണത്തിലൂടെയാണ് ഹിന്ദുത്വ ധ്രുവീകരണം രൂപപ്പെടുത്തിയത്. ഫാസിസ്റ്റുകള്‍ എപ്പോഴും എവിടെയും ചെയ്യുന്നത് തങ്ങള്‍ക്ക് അനഭിമതരായ ഒരു വിഭാഗത്തെ ശത്രുവായി ചൂണ്ടിക്കാട്ടുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷ മത സമൂഹങ്ങളെ പ്രതിയോഗിയായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണ യുദ്ധമാണ് സംഘപരിവാര്‍, കോര്‍പറേറ്റ് മാധ്യമ സഹായത്തോടെ നടത്തിയത്. 200ലധികം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചാണ് തീവ്രമായ സാമുദായിക ധ്രുവീകരണത്തിന് മണ്ണൊരുക്കിയത്. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണ് മുസ്‌ലിംകള്‍ എന്നതുപോലുള്ള ഹീനമായ പ്രചാരണ തന്ത്രങ്ങളിലൂടെയാണ് കലാപങ്ങള്‍ വളര്‍ത്തിയത്. വര്‍ഗീയ കലാപങ്ങളുടെ ചോരച്ചാലുകളിലൂടെ അങ്ങനെ മോദി ഇന്ദ്രപ്രസ്ഥത്തിലേക്ക് നടന്നുനീങ്ങി. ഈ പ്രചാരണയുദ്ധത്തിന് നേതൃത്വം നല്‍കിയത് അപ്‌കോ വേള്‍ഡ്‌വൈഡ് പോലുള്ള അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനികളാണ്. അമേരിക്കയുടെ ലോകാധിപത്യത്തിനു വേണ്ടിയുള്ള ആഗോള നീക്കങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കി പോന്നവരാണ് സംഘപരിവാര്‍ ശക്തികള്‍. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ജനവിഭാഗങ്ങള്‍ക്കും ചിന്താഗതികള്‍ക്കും സംഘടനകള്‍ക്കുമെല്ലാമെതിരെ വിദ്വേഷം വളര്‍ത്തുക എന്നത് ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ പതിവ് തന്ത്രമാണ്. അമേരിക്ക ഇക്കാര്യത്തില്‍ വളരെ മുന്നിലുമാണ്.

 1950കളില്‍ സൃഷ്ടിക്കപ്പെട്ട മക്കാര്‍ത്തിയന്‍ കമ്യൂണിസ്റ്റ് വേട്ടയും കറുത്തവര്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ നടക്കുന്ന വംശീയ ആക്രമണങ്ങളും വിവാദപരമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തിനുശേഷം ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ സാര്‍വദേശീയമായി തന്നെ ഇസ്‌ലാമിക വേട്ടയും ഈ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍, കറുത്തവര്‍, മുസ്‌ലിംകള്‍, യുദ്ധവിരോധികള്‍ തുടങ്ങിയവരെ ശത്രുക്കളായി മുദ്ര കുത്തി അവരെല്ലാം അമേരിക്കയുടെയും ആംഗ്ലോസാംഗ്‌സന്‍ വംശജരുടെയും ലോകമേധാവിത്വത്തെ തുരങ്കം വെക്കുന്ന ദ്രോഹികളാണ് എന്ന അവബോധമാണ് ഈ പ്രചാരണ യുദ്ധം വഴി നിര്‍മിച്ചെടുക്കുന്നത്. ഇസ്‌റാഈലും ഇന്ത്യയിലെ ഹിന്ദുത്വശക്തികളും ഈ അച്ചുതണ്ടിന്റെ ഭാഗമായി മാറണമെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും ചിന്താ കേന്ദ്രങ്ങളും വിഭാവനം ചെയ്യുന്നത്. മോദി സര്‍ക്കാരിലൂടെ യു പി എ സര്‍ക്കാര്‍ തുടങ്ങിവെച്ച യു എസ് ഇസ്‌റാഈല്‍ഇന്ത്യ കൂട്ടുകെട്ടാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. നമ്മുടെ സ്വതന്ത്ര വിദേശ നയവും മതനിരപേക്ഷ നിലപാടുകളും ഉപേക്ഷിച്ചുകൊണ്ടാണ് അമേരിക്കയുടെ ലോകാധിപത്യ ശ്രമങ്ങളുടെ തന്ത്രപരമായ പങ്കാളിയായി മോദി ഭരണത്തില്‍ ഇന്ത്യ മാറുന്നത്. പ്രതിരോധം ഉള്‍പ്പെടെയുള്ള സമ്പദ്ഘടനയുടെയും രാഷ്ട്രഘടനയുടെയും തന്ത്രപ്രധാന മേഖലകളിലെല്ലാം വിദേശ മൂലധനത്തിന് അടിയറ വെക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യരക്ഷയെ അപകടപ്പെടുത്തുന്ന നടപടികളാണ് ത്വരിതഗതിയില്‍ ആരംഭിച്ചിരിക്കുന്നത്. പ്രതിരോധരംഗത്ത് 100 ശതമാനം എഫ് ഡി ഐക്ക് അനുമതി നല്‍കുമ്പോള്‍ യു എസ് ഇസ്‌റാഈല്‍ യുദ്ധോപകരണ നിര്‍മാണ കമ്പനികളുടെ പിടിയിലാകും ഇന്ത്യയുടെ രാജ്യരക്ഷാസംവിധാനം. ദക്ഷിണ ഏഷ്യയില്‍ ഇത് അപകടകരമായ ആയുധ മത്സരം വളര്‍ത്തും. പെന്റഗണും സി ഐ എയും മൊസാദും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് പ്രതിരോധരംഗത്തെ നയിക്കുക. ഇന്ത്യയുടെ ചേരിചേരാ നയത്തെയും അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധങ്ങളെയും ഇല്ലാതാക്കുന്നതിലേക്കാണ് മോദിസര്‍ക്കാറിന്റെ വിവേകരഹിതമായ നീക്കങ്ങള്‍ രാജ്യത്തെ എത്തിക്കുക. ഹിറ്റ്‌ലര്‍ അധികാരത്തിലേക്ക് നടന്നുനീങ്ങിയ വഴിക്ക് സമാനമായ രീതികളിലൂടെയാണ് മോദിയും ഭരണാധികാരത്തിലെത്തുന്നത്. ഇന്ത്യയിലെ മൂന്നിലൊന്ന് ജനതയുടെ പിന്തുണ പോലും ഇല്ലാതെയാണ് മോദി അധികാരം പിടിച്ചെടുത്തിരിക്കുന്നത്. 1932ല്‍ റിസ്താഗിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 33 ശതമാനം വോട്ട് മാത്രം നേടിക്കൊണ്ടാണ് ഹിറ്റ്‌ലര്‍ അധികാരം കൈക്കലാക്കിയത്. 

282 സീറ്റ് കിട്ടിയ ബി ജെ പിക്ക് 31 ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളു. അതിനര്‍ഥം 69 ശതമാനം ഇന്ത്യക്കാര്‍ വര്‍ഗീയ ഫാസിസത്തിന് എതിരായി വോട്ട് രേഖപ്പെടുത്തിയവരാണെന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോയതാണ് വര്‍ഗീയ ഫാസിസത്തിന് ഈ വിജയം ഉണ്ടാക്കിയത്. മതനിരപേക്ഷതക്കും ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങള്‍ക്കും ഭീഷണിയാകുന്ന സംഘപരിവാറിനെതിരെ യോജിച്ചുനില്‍ക്കേണ്ട ജനാധിപത്യശക്തികളുടെ ശിഥിലീകരണമാണ് മോദിയുടെ അധികാരാരോഹണത്തിന് വഴിവെച്ചത്. മോദി സര്‍ക്കാര്‍ സംഘപരിവാര്‍ അജന്‍ഡക്കനുസരിച്ച് ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടനയില്‍ ആപത്കരമായ മാറ്റങ്ങള്‍ വരുത്തുമെന്ന കാര്യം ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങളെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്നുണ്ട്. 

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മന്ത്രിതന്നെ, ന്യൂനപക്ഷത്തെ സംബന്ധിച്ച പുതിയ നിര്‍വചനങ്ങള്‍ വേണമെന്നാണ് അധികാരമേറ്റെടുത്ത ഉടനെ മാധ്യമങ്ങളോട് പറഞ്ഞത്. 18 ശതമാനം വരുന്ന മുസ്‌ലിംകളല്ല അതിനേക്കാള്‍ ജനസംഖ്യയില്‍ കുറഞ്ഞ പാര്‍സികളാണ് യഥാര്‍ഥ ന്യൂനപക്ഷമെന്ന തന്റെ വാദങ്ങളെ ന്യായീകരിച്ചുകൊണ്ട് നജ്മ ഹിബതുള്ള വിശദീകരിക്കുകയും ചെയ്തു. ചരിത്രപരമായ കാരണങ്ങളാല്‍ സാമ്പത്തികവും സാമൂഹികവുമായി വിവേചനം നേരിടുന്ന മത, ഭാഷാ വിഭാഗങ്ങളെയാണ് ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷ വിഭാഗങ്ങളായി നിര്‍വചിച്ചിട്ടുള്ളത്. ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള ഖണ്ഡങ്ങളിലാണ് ന്യൂനപക്ഷാവകാശങ്ങളെയും പരിരക്ഷാ വ്യവസ്ഥകളെയും പ്രതിപാദിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങളെയും സംവരണമടക്കം അവര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെയും വ്യാഖ്യാനിക്കേണ്ടത് ഭരണഘടനയുടെ സാമൂഹിക ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. 

ന്യൂനപക്ഷ സംരക്ഷണനിയമങ്ങള്‍ മാത്രമല്ല എല്ലാ നിയമങ്ങളും ഭരണഘടനാ അവകാശവും വ്യാഖ്യാനിക്കപ്പെടേണ്ടത് ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളുടെയും പ്രത്യേക വ്യവസ്ഥകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഭരണഘടന പിടിച്ച് സത്യമിട്ട് അധികാരമേറ്റെടുത്ത നജ്മ ഹിബത്തുല്ല ഇതെല്ലാം മറന്നുപോയത് മോദിയുടെ ഹിന്ദുരാഷ്ട്ര നിര്‍മിതിയുടെ കര്‍സേവകയായതുകൊണ്ടായിരിക്കാം. സംഘപരിവാര്‍ ഒരുകാലത്തും ഇന്ത്യന്‍ ഭരണഘടനയെയും അതിന്റെ മതനിരപേക്ഷതയെയും അംഗീകരിച്ചിട്ടില്ല. ബി ജെ പി അധികാരത്തിലിരുന്ന ഘട്ടത്തിലെല്ലാം ഭരണഘടന ഭേദഗതി ചെയ്യുന്നതിനും മാറ്റുന്നതിനും ആര്‍ എസ് എസ് കുത്സിത നീക്കങ്ങള്‍ നടത്തിയതുമാണ്. സ്വാമി മുക്താനന്ദയുടെ നേതൃത്വത്തില്‍ ഭരണഘടന മാറ്റിയെഴുതാനുള്ള സമിതിക്കുവരെ രൂപം നല്‍കിയതുമാണ്. സാമൂഹിക നീതിയും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭരണഘടനാവകാശങ്ങളും ഒരു കാലത്തും സംഘപരിവാര്‍ ശക്തികള്‍ അംഗീകരിച്ചിരുന്നില്ല. 

സംവരണത്തെയും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയുള്ള ഭരണഘടനാ വ്യവസ്ഥകളെയും സവര്‍ണാധികാരി വര്‍ഗം മരണം പോലെ വെറുത്തിരുന്നു. സംവരണം ഒരു ജനാധിപത്യ അവകാശമാണെന്ന ഭരണഘടനയുടെ ചരിത്രബദ്ധമായ വീക്ഷണങ്ങളെയാണ് സംഘപരിവാറിനു വേണ്ടി നജ്മ ഹിബത്തുല്ല നിരാകരിച്ചിരിക്കുന്നത്. ഇന്ത്യയെ പോലെ മതപരവും ഭാഷാപരവുമായ സാംസ്‌കാരിക ബഹുത്വങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഈ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും അവ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഭരണഘടനയില്‍അന്തര്‍ലീനമായിരിക്കുന്ന ന്യൂനപക്ഷ സംരക്ഷണ വ്യവസ്ഥയുടെ അടിസ്ഥാനം. ഭാഷാ, മത ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്ന വ്യവസ്ഥകള്‍ മൗലികാവകാശമായിട്ടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ഭരണഘടനാവകാശങ്ങളെയും ന്യൂനപക്ഷങ്ങളുടെ പ്രത്യേക പരിരക്ഷാവ്യവസ്ഥകളെയും ന്യൂനപക്ഷപ്രീണനമായും ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തോടുള്ള വിവേചനമായുമാണ് എല്ലാ കാലത്തും സംഘപരിവാര്‍ ശക്തികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ന്യൂനപക്ഷ മത, ഭാഷാ സമൂഹങ്ങളുടെ സ്വത്വ നിഷേധത്തിന്റെതായ 'സാംസ്‌കാരിക ദേശീയത' ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍ പരിരക്ഷിക്കാനും അത് നിഷേധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും മതേതര ജനാധിപത്യ ശക്തികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മൃദുഹിന്ദുത്വവാദികളും ചില ഉത്തരാധുനിക ബുദ്ധിജീവികളും മോദിയെ ന്യൂനപക്ഷങ്ങള്‍ പേടിക്കേണ്ടതില്ല എന്ന വാദവുമായി, മതനിരപേക്ഷതക്കും ഭരണഘടനാവകാശങ്ങള്‍ക്കും നേരെ ഉയരുന്ന ഭീഷണികളെ ലഘൂകരിച്ച് അവതരിപ്പിക്കാന്‍ പാടുപെടുന്നുണ്ട്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ ന്യൂനപക്ഷപ്രീണന നയങ്ങളല്ല ഇന്ത്യയിലെ ഭൂരിപക്ഷ മതസമൂഹം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അധോഗതിക്കു കാരണം. 

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണാധികാരികള്‍ തുടര്‍ന്നുവന്ന കുത്തക വര്‍ഗങ്ങളുടെയും ഭൂപ്രഭുക്കന്മാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങളാണ്. ആഗോളവത്കരണ നയങ്ങള്‍ ഇത് തീവ്രമാക്കിയിരിക്കുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ ദളിത് ആദിവാസി ജനവിഭാഗങ്ങളെ പോലെ ന്യൂനപക്ഷ വിഭാഗങ്ങളും അതിരൂക്ഷമായ സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരാണ്. സ്വന്തമായി ഭൂമിയോ മറ്റ് വരുമാന മാര്‍ഗങ്ങളോ ഇല്ലാത്ത അടിച്ചമര്‍ത്തപ്പെട്ട ജാതി സമൂഹങ്ങള്‍ക്ക് സമാനമാണ് ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ സ്ഥിതി. ഇതില്‍ നിന്ന് വ്യത്യസ്തമായ അവസ്ഥ കേരളത്തിലുണ്ടാകാം. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി ഈ കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും ഏജന്‍സികളിലും ശമ്പളം പറ്റുന്ന മുസ്‌ലിം ജീവനക്കാരുടെ അനുപാതം അങ്ങേയറ്റം പരിതാപകരമാണ്. ഒരു സംസ്ഥാനത്തു പോലും സര്‍ക്കാര്‍ വകുപ്പുകളില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം അവരുടെ ജനസംഖ്യയുടെതിന് അനുയോജ്യമായ വിധത്തിലല്ല. സര്‍വകലാശാലകള്‍, ബേങ്കുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലും മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചതു പോലെ നിരവധി മുസ്‌ലിം പ്രദേശങ്ങള്‍ ഒട്ടുമിക്ക ബേങ്കുകളും 'നെഗറ്റീവ് ജിയോഗ്രാഫിക്കല്‍ സോണു' കളിലാണ് പെടുത്തിയിട്ടുള്ളത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനു ശേഷവും ഈ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. 

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പാലോളി കമ്മറ്റിയെ നിയോഗിച്ചതും ഭരണനടപടികള്‍ ആരംഭിച്ചതും ഇതിനൊരു അപവാദമായിരിക്കാം. 'ഒബ്‌സര്‍വേഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍' 2013ല്‍ പ്രസിദ്ധീകരിച്ച മുസ്‌ലിം, സാമൂഹിക, സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷം മുസ്‌ലിംകളുടെയും മുസ്‌ലിം ഇതര വിഭാഗങ്ങളുടെയും സമ്പാദ്യത്തിലുള്ള അന്തരം കൂടിവരുന്നതായി ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തില്‍ തന്ത്രപരമായ പങ്കാളിയായ യു പി എ സര്‍ക്കാര്‍ മുസ്‌ലിം യുവാക്കളെ ഭീകരര്‍ എന്നു മുദ്രകുത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അതിക്രമങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുസ്‌ലിം ചെറുപ്പക്കാരുടെ പേരില്‍ കുറ്റം ചുമത്തപ്പെട്ട മലേഗാവ്, സംജോത എക്‌സ്പ്രസ്, ലാല്‍ മസ്ജിദ് തുടങ്ങി നിരവധി സ്‌ഫോടന പരമ്പരകള്‍ യഥാര്‍ഥത്തില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്തതായിരുന്നു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ജയിലില്‍ കഴിച്ചുകൂട്ടിയ ശേഷം മുസ്‌ലിം ചെറുപ്പക്കാരെ കോടതികള്‍ നിരപരാധികളായി കണ്ട് വിട്ടയക്കുന്നു. സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയും തൊഴിലവസരങ്ങളുടെ അഭാവവും സംശയ മനോഭാവവും മുസ്‌ലിം യുവജനങ്ങളില്‍ അന്യതാബോധം വളര്‍ത്തുന്നു. ഇത്തരം വിഭാഗങ്ങളെ സംഘടിതമായ വര്‍ഗീയ, തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് വല വീശി പിടിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഈ യാഥാര്‍ഥ്യങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടാണ് മോദിയുടെ ന്യൂനപക്ഷക്ഷേമ മന്ത്രി ഭരണഘടനാ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് 'ന്യൂനപക്ഷ'ത്തിന് നവ വ്യാഖ്യാനങ്ങള്‍ ചമക്കുന്നത്. 

മതേതര പരിസരത്തെ ശക്തിപ്പെടുത്തി ന്യൂനപക്ഷങ്ങളുടെ പരാധീനതകള്‍ക്കും അരക്ഷിതാവസ്ഥക്കും പരിഹാരമുണ്ടാക്കാനുള്ള നടപടികളൊന്നും മോദി സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കാനാകില്ല. സമ്പദ്‌വ്യവസ്ഥയുടെ വര്‍ഗ ഘടനയും നവ ലിബറല്‍ പരിഷ്‌കാരങ്ങളും വരുത്തിക്കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളുടെ ഇരകളാണ് ഇന്ത്യയിലെ തൊഴിലാളികളും കൃഷിക്കാരും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട ജാതി, മത സമൂഹങ്ങളും. അംബാനിമാരുടെയും അദാനിമാരുടെയും കോര്‍പറേറ്റ് താത്പര്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ഫാസിസ്റ്റ് അധികാര ശക്തികള്‍ക്ക് മഹാ ഭൂരിപക്ഷം വരുന്ന മര്‍ദിത വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥക്ക് ഒരു പരിഹാരവും ഉണ്ടാക്കാന്‍ കഴിയില്ല. നവ ലിബറലിസത്തെയും വര്‍ഗീയ ഫാസിസത്തെയും പ്രതിരോധിക്കുന്ന മത നിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ ഒരു ബദല്‍ ശക്തിയാകാന്‍ സാധിക്കൂ. ബഹുസ്വരതയും മതനിരപേക്ഷതയും അംഗീകരിക്കാത്തവര്‍ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥക്കുതന്നെ ഭീഷണിയാണ്. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ വിശാലമായ ഐക്യത്തിലൂടെ ഈ ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാന്‍ കഴിയേണ്ടതുണ്ട്.


കെ ടി കുഞ്ഞിക്കണ്ണന്‍
(കടപ്പാട്: സിറാജ്)
 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger